x
ad
Fri, 17 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഹാ​ള​ണ്ട് എ​ഫ​ക്റ്റ്, ഡാ​ള​സി​ലെ സ്റ്റോ​റി​ൽ വി​സ്കി റാ​ക്കൂ​ൺ ഔ​ട്ട് ഓ​ഫ് സ്റ്റോ​ക്ക്

ഓൺലൈൻ ഡെസ്ക്
Published: July 17, 2026 10:23 AM IST | Updated: July 17, 2026 10:23 AM IST

എർലിംഗ് ഹാളണ്ട് വിസ്കി റാക്കൂണുമായി ടീം വാമനത്തിൽ നിന്നും പുറത്തിറങ്ങിയപ്പോൾ

ടെ​ക്സാ​സ്: ലോ​ക​മെ​മ്പാ​ടു​മു​ള്ള ഫു​ട്ബോ​ൾ ആ​രാ​ധ​ക​രെ​യും സോ​ഷ്യ​ൽ മീ​ഡി​യ​യെ​യും ഒ​രേ​പോ​ലെ ചി​രി​പ്പി​ക്കു​ക​യും അ​തി​ശ​യി​പ്പി​ക്കു​ക​യും ചെ​യ്ത ഒ​രു ചി​ത്ര​മാ​യി​രു​ന്നു ക​ഴി​ഞ്ഞ ദി​വ​സം നോ​ർ​വീ​ജി​യ​ൻ സൂ​പ്പ​ർ താ​രം എ​ർ​ലിം​ഗ് ഹാ​ള​ണ്ട് പ​ങ്കു​വെ​ച്ച​ത്. ടീം ​വി​മാ​ന​ത്തി​ൽ നി​ന്നും ക​യ്യി​ലൊ​രു കു​പ്പി​യു​മാ​യി നി​ൽ​ക്കു​ന്ന ഒ​രു ‘റാ​ക്കൂ​ൺ’ രൂ​പ​വു​മാ​യി ചി​രി​ച്ചു​നി​ൽ​ക്കു​ന്ന ഹാ​ള​ണ്ടി​ന്‍റെ ചി​ത്രം നി​മി​ഷ​ങ്ങ​ൾ​ക്ക​ക​മാ​ണ് വൈ​റ​ലാ​യ​ത്. "ഇ​ത് എ​ന്‍റെ കൂ​ടെ പോ​ന്ന​താ​ണ്" എ​ന്ന ക്യാ​പ്ഷ​നോ​ടെ​യാ​യി​രു​ന്നു താ​രം ചി​ത്രം പോ​സ്റ്റ് ചെ​യ്ത​ത്.

എ​ന്നാ​ൽ വെ​റു​മൊ​രു ക​ളി​പ്പാ​ട്ട​മ​ല്ല, മ​റി​ച്ച് പ്ര​കൃ​തി​ദ​ത്ത​മാ​യി സ്റ്റ​ഫ് ചെ​യ്തെ​ടു​ത്ത ഒ​രു യ​ഥാ​ർ​ത്ഥ റാ​ക്കൂ​ണി​ന്‍റെ രൂ​പ​മാ​ണി​ത്. ‘വി​സ്കി റാ​ക്കൂ​ൺ’ എ​ന്ന​റി​യ​പ്പെ​ടു​ന്ന ഈ ​കൗ​തു​ക വ​സ്തു​വി​ന്‍റെ വി​ല​യ​റി​ഞ്ഞ് ക​ണ്ണു​ത​ള്ളി​യി​രി​ക്കു​ക​യാ​ണ് ഇ​പ്പോ​ൾ ആ​രാ​ധ​ക​ർ. അ​മേ​രി​ക്ക​യി​ലെ ടെ​ക്സ​സി​ലു​ള്ള പ്ര​ശ​സ്ത​മാ​യ ‘വൈ​ൽ​ഡ് ബി​ൽ​സ് വെ​സ്റ്റേ​ൺ സ്റ്റോ​റി​ൽ’ നി​ന്നാ​ണ് ഹാ​ള​ണ്ട് ഈ ​അ​പൂ​ർ​വ രൂ​പം വാ​ങ്ങി​യ​ത്. വി​ല 750 യു​എ​സ് ഡോ​ള​ർ, ഏ​ക​ദേ​ശം 72,000 ഇ​ന്ത്യ​ൻ രൂ​പ.

ക​യ്യി​ൽ ഒ​രു കു​പ്പി​യു​മാ​യി മ​ദ്യ​പി​ച്ചി​രി​ക്കു​ന്ന രീ​തി​യി​ൽ സ്റ്റ​ഫ് ചെ​യ്തെ​ടു​ത്ത ഈ ​റാ​ക്കൂ​ൺ രൂ​പ​ത്തി​ന് വി​പ​ണി​യി​ൽ ഇ​പ്പോ​ൾ വ​ൻ ഡി​മാ​ൻ​ഡാ​ണ്. മാ​ഞ്ച​സ്റ്റ​ർ സി​റ്റി​യു​ടെ സൂ​പ്പ​ർ സ്‌​ട്രൈ​ക്ക​റാ​യ ഹാ​ള​ണ്ടി​ന്‍റെ ചി​ത്ര​ങ്ങ​ൾ പു​റ​ത്തു​വ​ന്ന​തി​ന് പി​ന്നാ​ലെ ഈ ​ഉ​ത്പ​ന്നം വാ​ങ്ങാ​ൻ ആ​ളു​ക​ളു​ടെ വ​ൻ തി​ര​ക്കാ​ണ് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. ക​ട​യി​ലും ഓ​ൺ​ലൈ​ൻ സൈ​റ്റു​ക​ളി​ലും ഉ​ണ്ടാ​യി​രു​ന്ന ‘വി​സ്കി റാ​ക്കൂ​ൺ’ രൂ​പ​ങ്ങ​ൾ മ​ണി​ക്കൂ​റു​ക​ൾ​ക്ക​കം പൂ​ർ​ണ​മാ​യും വി​റ്റു​തീ​ർ​ന്നു.

Tags : Erling Haland Wshikesy Racoon Manchester City Latest News WorldCup2026 Soccer FIFAWorldCup

Recent News

Corehub Up