Image for representation
കൊച്ചി: സമന്‍സ് നല്‍കാന്‍ പ്രതിയുടെ വീട്ടില്‍ ചെന്ന പോലീസുകാരനെ കൈയേറ്റം ചെയ്തതായി പരാതി. ഞാറക്കല്‍ പോലീസ് സ്റ്റേഷന്‍ സിപിഒ ഷിബുവിനെയാണ് കൈയേറ്റം ചെയ്തത്. കഴിഞ്ഞ ദിവസം എടവനക്കാട് ചാത്തങ്ങാട് മായാ ബസാറിലാണ് സംഭവം.
ഇടുക്കി സൈബര്‍ സ്റ്റേഷനില്‍ നിന്നുള്ള അറിയിപ്പ് നല്കാനായി എത്തിയതായിരുന്നു പോലീസുകാരന്‍. വീട്ടിലെത്തി കാര്യങ്ങള്‍ പറഞ്ഞു തീരും മുമ്പേ നെഞ്ചില്‍ പിടിച്ച് തള്ളുകയും ഷര്‍ട്ടിനും കഴുത്തിനും കുത്തിപ്പിടിച്ച് ആക്രമിക്കാനും ശ്രമിച്ചു.
സംഭവത്തില്‍ പോലീസുകാരന്‍ നല്‍കിയ പരാതിയില്‍ എടവനക്കാട് പെരുമ്പടപ്പില്‍ അഖില്‍ എന്നയാള്‍ക്കെതിരെ കേസെടുത്തു.