കൊച്ചി: ചെറായി അയ്യമ്പിള്ളിയില്‍ യുവതിയുടെ കുളിമുറി ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമം. വീട്ടിലെ കിടപ്പുമുറിയോട് ചേര്‍ന്ന കുളിമുറിയില്‍ കുളിച്ചു കൊണ്ടിരുന്ന യുവതിയുടെ ചിത്രങ്ങളാണ് അജ്ഞാതന്‍ പകര്‍ത്താന്‍ ശ്രമിച്ചത്. കഴിഞ്ഞ ദിവസം വൈകുന്നേരം അഞ്ചരയോടെയാണ് സംഭവം.
കുളിച്ചു കൊണ്ടിരിക്കെ പുറത്തെ വെന്‍റിലേറ്ററിന് സമീപം അനക്കം കേട്ട് നോക്കിയപ്പോഴാണ് കുളിക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ആരോ ശ്രമിക്കുന്നതായി യുവതി കണ്ടത്. തുടർന്ന് ഒച്ചവച്ചതോടെ ആള്‍ ഓടി രക്ഷപ്പെട്ടു. മുനമ്പം പോലീസില്‍ നല്‍കിയ പരാതിയില്‍ കേസെടുത്തു.
Tags : Woman Bathroom VideoRecording Case Crime Police