x
ad
Fri, 17 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ​ഖ​ഫ് ബോ​ർ​ഡ് വി​ഷ​യം: സം​സ്ഥാ​ന സ​ർ​ക്കാ​ർ നി​ല​പാ​ടി​നെ​തി​രെ സ​മ​സ്ത; ക​ടു​ത്ത വി​മ​ർ​ശ​ന​വു​മാ​യി സ​ത്താ​ർ പ​ന്ത​ല്ലൂ​ർ

വെബ് ഡെസ്ക്
Published: July 17, 2026 12:11 PM IST | Updated: July 17, 2026 12:11 PM IST

വ​ഖ​ഫ് ബോ​ർ​ഡ് വി​ഷ​യ​ത്തി​ൽ കേ​ര​ള സ​ർ​ക്കാ​ർ ഹൈ​ക്കോ​ട​തി​യി​ൽ സ്വീ​ക​രി​ച്ച നി​ല​പാ​ടി​നെ​തി​രെ സ​മ​സ്ത

കോ​ഴി​ക്കോ​ട്: വ​ഖ​ഫ് ബോ​ർ​ഡ് വി​ഷ​യ​ത്തി​ൽ കേ​ര​ള സ​ർ​ക്കാ​ർ ഹൈ​ക്കോ​ട​തി​യി​ൽ സ്വീ​ക​രി​ച്ച നി​ല​പാ​ടി​നെ​തി​രെ സ​മ​സ്ത കേ​ര​ള ജം​ഇ​യ്യ​ത്തു​ൽ ഉ​ല​മ രം​ഗ​ത്ത്. വ​ഖ​ഫ് സം​വി​ധാ​ന​വു​മാ​യി നേ​രി​ട്ട് ബ​ന്ധ​മി​ല്ലാ​ത്ത ഹ​ർ​ജി​ക്കാ​ർ​ക്ക് അ​നു​കൂ​ല​മാ​യ നി​ല​പാ​ടാ​ണ് സ​ർ​ക്കാ​ർ അ​ഭി​ഭാ​ഷ​ക​ൻ കോ​ട​തി​യി​ൽ സ്വീ​ക​രി​ച്ച​തെ​ന്ന് സ​മ​സ്ത​യു​ടെ കോ-​ഓ​ർ​ഡി​നേ​ഷ​ൻ ക​മ്മി​റ്റി അം​ഗം സ​ത്താ​ർ പ​ന്ത​ല്ലൂ​ർ ആ​രോ​പി​ച്ചു. ഫേ​സ്ബു​ക്ക് കു​റി​പ്പി​ലൂ​ടെ​യാ​ണ് അ​ദ്ദേ​ഹം സ​ർ​ക്കാ​രി​നെ​തി​രെ രൂ​ക്ഷ​വി​മ​ർ​ശ​നം ഉ​ന്ന​യി​ച്ച​ത്.

വ​ഖ​ഫ് സം​വി​ധാ​ന​വു​മാ​യി യാ​തൊ​രു ബ​ന്ധ​വു​മി​ല്ലാ​ത്ത​വ​രും രാ​ഷ്ട്രീ​യ ല​ക്ഷ്യ​ങ്ങ​ളോ​ടെ പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​രു​മാ​യ ഹ​ർ​ജി​ക്കാ​രെ എ​ന്തി​നാ​ണ് സ​ർ​ക്കാ​ർ അ​ഭി​ഭാ​ഷ​ക​ൻ പി​ന്തു​ണ​യ്ക്കു​ന്ന​തെ​ന്ന് സ​ത്താ​ർ പ​ന്ത​ല്ലൂ​ർ ചോ​ദി​ച്ചു. ആ​രു​ടെ താ​ത്പ​ര്യ​ങ്ങ​ൾ സം​ര​ക്ഷി​ക്കാ​നാ​ണ് സ​ർ​ക്കാ​ർ ഇ​ത്ത​ര​മൊ​രു നി​ല​പാ​ട് സ്വീ​ക​രി​ച്ച​തെ​ന്നും അ​ദ്ദേ​ഹം ആ​രാ​ഞ്ഞു.

വ​ഖ​ഫ് ബോ​ർ​ഡി​ൽ ര​ണ്ട് അ​മു​സ്‌​ലിം അം​ഗ​ങ്ങ​ളെ ഉ​ൾ​പ്പെ​ടു​ത്തി​യി​ല്ലെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി സ​മ​ർ​പ്പി​ക്ക​പ്പെ​ട്ട പൊ​തു​താ​ത്പ​ര്യ ഹ​ർ​ജി​ക​ളെ​ത്തു​ട​ർ​ന്ന് വ​ഖ​ഫ് ബോ​ർ​ഡി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഹൈ​ക്കോ​ട​തി താ​ത്കാ​ലി​ക നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്നു. ബി​ജെ​പി നേ​താ​വ് ഷോ​ൺ ജോ​ർ​ജ് അ​ട​ക്ക​മു​ള്ള​വ​രാ​ണ് ഈ ​ഹ​ർ​ജി​ക​ൾ ന​ൽ​കി​യ​ത്.

ഹൈ​ക്കോ​ട​തി​യു​ടെ ഈ ​ഇ​ട​ക്കാ​ല ഉ​ത്ത​ര​വി​നെ​തി​രെ സ​മ​സ്ത നേ​താ​വ് ഉ​മ​ർ ഫൈ​സി മു​ക്കം സു​പ്രീം കോ​ട​തി​യെ സ​മീ​പി​ച്ചി​ട്ടു​ണ്ട്. വ​ഖ​ഫ് ബോ​ർ​ഡി​ന്റെ മേ​ൽ ഏ​ർ​പ്പെ​ടു​ത്തി​യ നി​യ​ന്ത്ര​ണ​ങ്ങ​ൾ നീ​ക്ക​ണ​മെ​ന്നാ​ണ് ഹ​ർ​ജി​യി​ലെ ആ​വ​ശ്യം.

വ​ഖ​ഫ് ബോ​ർ​ഡി​ന്‍റെ ഘ​ട​ന​യെ​യും പ്ര​വ​ർ​ത്ത​ന​ത്തെ​യും ചൊ​ല്ലി​യു​ള്ള ഹ​ർ​ജി​ക​ൾ രാ​ഷ്ട്രീ​യ പ്രേ​രി​ത​മാ​ണെ​ന്നും, ഇ​തി​ൽ സ​ർ​ക്കാ​ർ സ്വീ​ക​രി​ക്കു​ന്ന നി​ല​പാ​ട് നി​ഗൂ​ഢ​മാ​ണെ​ന്നു​മാ​ണ് സ​മ​സ്ത​യു​ടെ നി​ല​പാ​ട്.

 

 

Tags : Samastha Latest News Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up