എം.ആർ.അജിത് കുമാർ
ആലപ്പുഴ: ആലപ്പുഴയിൽ നവകേരളാ യാത്രയ്ക്കിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് മർദനമേറ്റെന്ന എഡിജിപി എം.ആർ. അജിത് കുമാറിനോട് സംസ്ഥാന പോലീസ് മേധാവി (ഡിജിപി) വിശദീകരണം ആവശ്യപ്പെടും. പ്രത്യേക അന്വേഷണ സംഘം സമർപ്പിച്ച റിപ്പോർട്ട് വിലയിരുത്തിയ ശേഷമാണ് ഡിജിപിയുടെ നീക്കം.
എഡിജിപിയുടെ മറുപടി ലഭിച്ചാലുടൻ ഡിജിപി ആഭ്യന്തര മന്ത്രാലയത്തിന് അന്തിമ റിപ്പോർട്ട് കൈമാറും. വിഷയത്തിൽ നടപടികൾ നീളുന്നതിനെതിരെ ഭരണകൂടത്തിനും ആഭ്യന്തര വകുപ്പിനുമെതിരെ ആക്ഷേപം ശക്തമാകുന്നതിനിടെയാണ് പുതിയ നീക്കങ്ങൾ.
അന്വേഷണ ഉദ്യോഗസ്ഥരെ ഓഫീസിലേക്ക് വിളിപ്പിച്ചു കേസ് അട്ടിമറിക്കാൻ എഡിജിപി നേരിട്ട് ഇടപെട്ടതായി റിപ്പോർട്ടിൽ കൃത്യമായി പറയുന്നില്ല. എങ്കിലും, നടപടികളിൽ അദ്ദേഹം ഇടപെട്ടതായി വ്യക്തമാക്കുന്ന ഉദ്യോഗസ്ഥരുടെ മൊഴികൾ അന്വേഷണ സംഘം രേഖപ്പെടുത്തിയിട്ടുണ്ട്. ഈ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിലാണ് വിശദീകരണം തേടുന്നത്.
ഡിജിപിയുടെ ഈ റിപ്പോർട്ട് അജിത് കുമാറിന്റെ ഔദ്യോഗിക ജീവിതത്തിന് കനത്ത തിരിച്ചടിയാകുമെന്നാണ് സൂചന. സംസ്ഥാന പോലീസ് മേധാവി നൽകുന്ന റിപ്പോർട്ട് പരിശോധിച്ചാവും സർക്കാർ അടുത്തഘട്ട നടപടികളിലേക്ക് കടക്കുക.
Tags : DGP MR Ajith Kumar Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash