x
ad
Fri, 17 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബ​സ് കാ​ത്ത് നി​ൽ​ക്കെ അ​തി​ക്ര​മം; ക​ർ​ണാ​ട​ക​യി​ൽ യു​വ​തി​യെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി

വെബ് ഡെസ്ക്
Published: July 17, 2026 10:57 AM IST | Updated: July 17, 2026 10:57 AM IST

പ്രതീകാത്മക ചിത്രം

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക​യി​ലെ ബ​ണ്ട്വാ​ളി​ൽ പ​ട്ടാ​പ്പ​ക​ൽ യു​വ​തി​യെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി. ക​ല്ല​ഡ്ക​യി​ലെ സ്വ​കാ​ര്യ ന​ഴ്സിം​ഗ് ഹോ​മി​ൽ ജോ​ലി ചെ​യ്യു​ന്ന ബ​ണ്ട്വാ​ൾ ഉ​ലി​ഗ്രാം സ്വ​ദേ​ശി​നി ലാ​വ​ണ്യ (21) ആ​ണ് ആ​ണ് മ​രി​ച്ച​ത്.

കൊ​ല​പാ​ത​ക​ത്തി​ന് ശേ​ഷം സം​ഭ​വ​സ്ഥ​ല​ത്തു​നി​ന്ന് ഓ​ടി​ര​ക്ഷ​പെ​ട്ട ബെ​ൽ​ത്ത​ങ്ങാ​ടി ഒ​ഡി​ൽ​നാ​ല സ്വ​ദേ​ശി​യാ​യ പ്ര​തി ചേ​ത​ന് വേ​ണ്ടി പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി​യി​ട്ടു​ണ്ട്. ബി​സി റോ​ഡി​ലു​ള്ള പു​തി​യ കെ​എ​സ്ആ​ർ​ടി​സി ബ​സ് സ്റ്റാ​ൻ​ഡി​ൽ വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​ര​മാ​യി​രു​ന്നു സം​ഭ​വം.

വ്യാ​ഴാ​ഴ്ച വൈ​കി​ട്ട് ആ​റോ​ടെ ലാ​വ​ണ്യ ബ​സ് കാ​ത്തു​നി​ൽ​ക്കു​ന്ന സ​മ​യ​ത്താ​ണ് പ്ര​തി അ​രി​കി​ലെ​ത്തി​യ​ത്. ചേ​ത​ൻ ബാ​ഗി​ൽ നി​ന്ന് കൊ​ടു​വാ​ൾ പു​റ​ത്തെ​ടു​ത്ത​ത് ക​ണ്ട് ഭ​യ​ന്നോ​ടി​യ ലാ​വ​ണ്യ​യെ ഇ​യാ​ൾ പി​ന്തു​ട​ർ​ന്ന് ക്രൂ​ര​മാ​യി വെ​ട്ടി​വീ​ഴ്ത്തു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ആ​യു​ധം അ​വി​ടെ​ത്ത​ന്നെ ഉ​പേ​ക്ഷി​ച്ചാ​ണ് പ്ര​തി ര​ക്ഷ​പെ​ട്ട​ത്.

ചോ​ര​യി​ൽ കു​ളി​ച്ചു​കി​ട​ന്ന യു​വ​തി​യെ ഉ​ട​ൻ ത​ന്നെ നാ​ട്ടു​കാ​ർ ബ​ണ്ട്വാ​ൾ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും തീ​വ്ര​പ​രി​ച​ര​ണ​ത്തി​നി​ടെ മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങു​ക​യാ​യി​രു​ന്നു. ഉ​ന്ന​ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണ​ത്തി​ന് മേ​ൽ​നോ​ട്ടം വ​ഹി​ക്കു​ന്നു​ണ്ട്.

 

Tags : young woman Killed Karnataka Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash

Recent News

Corehub Up