x
ad
Fri, 17 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ർ​ണാ​ട​ക മ​ന്ത്രി​സ​ഭാ വി​ക​സ​നം വീ​ണ്ടും അ​നി​ശ്ചി​ത​ത്വ​ത്തി​ൽ; രാ​ഹു​ൽ ഗാ​ന്ധി​യു​മാ​യു​ള്ള ച​ർ​ച്ച​ക​ൾ തീ​രു​മാ​ന​മാ​കാ​തെ പി​രി​ഞ്ഞു

വെബ് ഡെസ്ക്
Published: July 17, 2026 10:51 AM IST | Updated: July 17, 2026 10:51 AM IST

ക​ർ​ണാ​ട​ക​യി​ലെ മ​ന്ത്രി​സ​ഭാ വി​ക​സ​നം സം​ബ​ന്ധി​ച്ച ച​ർ​ച്ച​ക​ൾക്കായി ഡൽഹിയിലെത്തിയ കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ, ഉപമുഖ്യമന്ത്രി സിദ്ധരാമയ്യ എന്നിവർ രാഹുൽ ഗാന്ധിക്കൊപ്പം

ന്യൂ​ഡ​ൽ​ഹി: ക​ർ​ണാ​ട​ക​യി​ലെ മ​ന്ത്രി​സ​ഭാ വി​ക​സ​നം സം​ബ​ന്ധി​ച്ച ച​ർ​ച്ച​ക​ൾ അ​നി​ശ്ചി​ത​മാ​യി നീ​ളു​ന്നു. മു​ഖ്യ​മ​ന്ത്രി ഡി.​കെ. ശി​വ​കു​മാ​ർ, മു​ൻ മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ, കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ ബി.​കെ. ഹ​രി​പ്ര​സാ​ദ് എ​ന്നി​വ​ർ ഡ​ൽ​ഹി​യി​ലെ​ത്തി രാ​ഹു​ൽ ഗാ​ന്ധി​യു​മാ​യി ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്ച​യി​ൽ അ​ന്തി​മ തീ​രു​മാ​ന​മാ​യി​ല്ല. എ​ഐ​സി​സി പ്ര​സി​ഡ​ന്‍റ് മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ അ​ടി​യ​ന്ത​ര​മാ​യി ബം​ഗ​ളൂ​രു​വി​ലേ​ക്ക് മ​ട​ങ്ങി​യ​തും ച​ർ​ച്ച​ക​ൾ പൂ​ർ​ത്തി​യാ​ക്കാ​ൻ ത​ട​സ​മാ​യി.

പ​ഴ​യ മ​ന്ത്രി​മാ​രു​ടെ പേ​രു​ക​ൾ മാ​ത്രം അ​ട​ങ്ങി​യ പ​ട്ടി​ക​യി​ൽ രാ​ഹു​ൽ ഗാ​ന്ധി അ​തൃ​പ്തി പ്ര​ക​ടി​പ്പി​ച്ച​താ​യാ​ണ് റി​പ്പോ​ർ​ട്ട്. 2028-ലെ ​തെ​ര​ഞ്ഞെ​ടു​പ്പ് ല​ക്ഷ്യ​മി​ട്ട് യു​വ​നേ​താ​ക്ക​ൾ​ക്ക് മ​ന്ത്രി​സ​ഭ​യി​ൽ കൂ​ടു​ത​ൽ അ​വ​സ​രം ന​ൽ​ക​ണ​മെ​ന്നാ​ണ് രാ​ഹു​ലി​ന്‍റെ നി​ർ​ദേ​ശം. രാ​ഹു​ൽ ഗാ​ന്ധി​യും കെ.​സി. വേ​ണു​ഗോ​പാ​ലും സം​സ്ഥാ​ന നേ​താ​ക്ക​ളു​ടെ അ​ഭി​പ്രാ​യ​ങ്ങ​ൾ കേ​ട്ട​താ​യും, ഖാ​ർ​ഗെ തി​രി​ച്ചെ​ത്തി​യ ശേ​ഷം മ​റ്റൊ​രു റൗ​ണ്ട് ച​ർ​ച്ച കൂ​ടി ന​ട​ത്തി​യ ശേ​ഷ​മേ അ​ന്തി​മ തീ​രു​മാ​ന​മു​ണ്ടാ​കൂ എ​ന്നും നേ​താ​ക്ക​ൾ വ്യ​ക്ത​മാ​ക്കി.

ഓ​ഗ​സ്റ്റ് ആ​ദ്യ​വാ​രം തു​ട​ങ്ങു​ന്ന നി​യ​മ​സ​ഭാ സ​മ്മേ​ള​ന​ത്തി​ന് മു​ൻ​പാ​യി മ​ന്ത്രി​സ​ഭാ വി​ക​സ​നം പൂ​ർ​ത്തി​യാ​ക്കാ​നാ​ണ് നേ​തൃ​ത്വം ശ്ര​മി​ക്കു​ന്ന​ത്. നി​ല​വി​ൽ 20 മ​ന്ത്രി​സ്ഥാ​ന​ങ്ങ​ളും ഒ​രു സ്പീ​ക്ക​ർ സ്ഥാ​ന​വും ഒ​ഴി​ഞ്ഞു​കി​ട​ക്കു​ക​യാ​ണ്.

 

Tags : Karnataka Chief Minister DK Shivakumar Siddharamaiyya Latest News Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up