ഗണേഷ് കുമാർ (ഫയൽ ചിത്രം)
തിരുവനന്തപുരം: മുൻ ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാറിന്റെ ഡ്രൈവിംഗ് ലൈസൻസിലെ 'എംഎൽഎ' വിശേഷണം നീക്കം ചെയ്യാൻ മോട്ടോർ വാഹന വകുപ്പിന്റെ തീരുമാനം. നിയമപ്രകാരം ലൈസൻസിൽ ഇത്തരം പദവികൾ ചേർക്കാൻ പാടില്ലെന്നിരിക്കെ, പേരിനൊപ്പം 'എംഎൽഎ എന്ന് കൂട്ടിച്ചേർത്ത് ലൈസൻസ് പുതുക്കിയത് വലിയ വിവാദമായിരുന്നു.
18 വയസ് തികയാൻ നാല് മാസം ബാക്കിയുള്ളപ്പോൾ (പ്രായപൂർത്തിയാകും മുമ്പ്) ഗണേഷ് കുമാർ എങ്ങനെ ഡ്രൈവിംഗ് ലൈസൻസ് സ്വന്തമാക്കി എന്നതിനെക്കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്. മാധ്യമ വാർത്തകളെ തുടർന്നാണ് ഈ വൻ ക്രമക്കേടും പുറത്തുവന്നത്.
അന്ന് പ്രായപൂർത്തിയാകാത്ത ഗണേഷ് കുമാറിന് ലൈസൻസ് നൽകാൻ ഒത്താശ ചെയ്ത ഉദ്യോഗസ്ഥരെ കണ്ടെത്താൻ പഴയ രേഖകൾ വിശദമായി പരിശോധിക്കും. ക്രമക്കേട് നടന്നതായി തെളിഞ്ഞാൽ നിലവിലുള്ള ലൈസൻസ് പൂർണ്ണമായും റദ്ദാക്കാൻ മോട്ടോർ വാഹന വകുപ്പിന് നിയമപരമായ അധികാരമുണ്ട്. അതേസമയം തന്റെ പേരിനൊപ്പം എംഎൽഎ എന്ന് കൂട്ടിച്ചേർത്തത് ലൈസൻസ് പുതുക്കി നൽകിയ ഉദ്യോഗസ്ഥരാണെന്നും, തനിക്ക് ഇതിനെക്കുറിച്ച് യാതൊരു അറിവുമില്ലെന്നുമാണ് ഗണേഷ് കുമാറിന്റെ വിശദീകരണം.
Tags : Ganesh Kumar License Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash