x
ad
Fri, 17 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

റോ​ഷി അ​ഗ​സ്റ്റി​നെ​തി​രാ​യ പ​രാ​തി; വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ചു

വെബ് ഡെസ്ക്
Published: July 17, 2026 10:09 AM IST | Updated: July 17, 2026 10:09 AM IST

റോഷി അഗസ്റ്റിൻ

ഇ​ടു​ക്കി: മ​ല​ങ്ക​ര ടൂ​റി​സം പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് മു​ൻ മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​നെ​തി​രെ ഉ​യ​ർ​ന്ന അ​ഴി​മ​തി ആ​രോ​പ​ണ​ത്തി​ൽ വി​ജി​ല​ൻ​സ് പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ചു. വി​ജി​ല​ൻ​സ് ഇ​ടു​ക്കി ഡി​വൈ​എ​സ്പി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ന്‍റെ റി​പ്പോ​ർ​ട്ടാ​ണ് ദ​ക്ഷി​ണ മേ​ഖ​ല വി​ജി​ല​ൻ​സ് എ​സ്പി​ക്ക് കൈ​മാ​റി​യ​ത്.

എ​സ്പി​യു​ടെ പ​രി​ശോ​ധ​ന​യ്ക്ക് ശേ​ഷം ഈ ​റി​പ്പോ​ർ​ട്ട് വി​ജി​ല​ൻ​സ് ഉ​ന്ന​ത​ത​ല​ത്തി​ലേ​ക്ക് അ​യ​ക്കും. ഇ​തി​ന് ശേ​ഷ​മാ​യി​രി​ക്കും പ​രാ​തി​യി​ൽ ഔ​ദ്യോ​ഗി​ക​മാ​യി കേ​സെ​ടു​ക്ക​ണോ എ​ന്ന കാ​ര്യ​ത്തി​ൽ അ​ന്തി​മ തീ​രു​മാ​ന​മു​ണ്ടാ​കു​ക. എ​ന്നാ​ൽ, പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ൽ റോ​ഷി അ​ഗ​സ്റ്റി​നെ​തി​രെ​യു​ള്ള പ​രാ​തി​യി​ൽ പ​റ​യു​ന്ന ത​ര​ത്തി​ലു​ള്ള ക്ര​മ​ക്കേ​ടു​ക​ളൊ​ന്നും ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ലെ​ന്നാ​ണ് സൂ​ച​ന.

മ​ല​ങ്ക​ര ടൂ​റി​സം പ്രോ​ജ​ക്ടി​ൽ ജ​ല​വി​ഭ​വ വ​കു​പ്പി​ന്‍റെ കീ​ഴി​ൽ 112 കോ​ടി രൂ​പ​യു​ടെ അ​ഴി​മ​തി ന​ട​ന്നു​വെ​ന്ന് കാ​ണി​ച്ച് മു​ട്ടം സ്വ​ദേ​ശി​യാ​യ പ്രാ​ദേ​ശി​ക കോ​ൺ​ഗ്ര​സ് നേ​താ​വ് ബേ​ബി ജോ​സാ​ണ് പ​രാ​തി ന​ൽ​കി​യി​രു​ന്ന​ത്. ജ​ല​വി​ഭ​വ വ​കു​പ്പി​ന്‍റെ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള മു​ന്നൂ​റോ​ളം ഏ​ക്ക​ർ ഭൂ​മി, കോ​ഴി​ക്കോ​ട് ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ഒ​രു സ്വ​കാ​ര്യ ക​മ്പ​നി​ക്ക് 30 വ​ർ​ഷ​ത്തേ​ക്ക് വ​ള​രെ തു​ച്ഛ​മാ​യ തു​ക​യ്ക്ക് ക​രാ​ർ ന​ൽ​കി എ​ന്ന​താ​യി​രു​ന്നു പ​രാ​തി​യി​ലെ പ്ര​ധാ​ന ആ​രോ​പ​ണം.

 

Tags : Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash

Recent News

Corehub Up