x
ad
Fri, 17 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മദ്യപാനത്തിനിടെ തര്‍ക്കം; ഗ്ലാസ് ഉടച്ച് സുഹൃത്തിനെ കുത്തി, കേസ്

കൊച്ചി ബ്യൂറോ
Published: July 17, 2026 11:12 AM IST | Updated: July 17, 2026 11:12 AM IST

Image for representation

കൊച്ചി: മദ്യപാനത്തിനിടെ സുഹൃത്തുക്കള്‍ തമ്മിലുണ്ടായ വാക്കുതര്‍ക്കത്തില്‍ സംഘര്‍ഷം. മദ്യം കഴിച്ചിരുന്ന ഗ്ലാസ് ഉടച്ച് ചില്ലുകൊണ്ട് കുത്തി ഒരാള്‍ക്ക് പരിക്ക്.

മില്ലു വഴി അഴീക്കടവില്‍ ശ്രീകാന്തിന് (47) ആണ് പരിക്കേറ്റത്. നെറ്റിയില്‍ പുരികത്തിന്‍റെ ഭാഗത്ത് കുത്തേറ്റ ഇയാളെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വ്യാഴാഴ്ച വൈകിട്ട് വൈപ്പിന്‍ പണിക്കര്പടി ഭാഗത്തായിരുന്നു സംഭവം. ശ്രീകാന്തിന്‍റെ പരാതിയില്‍ പുതുവൈപ്പ് സ്വദേശി സോമന്‍ (60) എന്നയാള്‍ക്കെതിരെ മുളവുകാട് പോലീസ് കേസ് എടുത്തു.

Tags : Crime Attack Glass Friend Case Injury

Recent News

Corehub Up