x
ad
Fri, 17 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കേ​ത​ൻ അ​ഗ​ർ​വാ​ൾ കൊ​ല​ക്കേ​സ്: സി​യ ഗോ​യ​ലി​ന്‍റെ കു​ടും​ബ​ത്തി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള സ്ഥാ​പ​നം അ​ട​ച്ചു​പൂ​ട്ടാ​ൻ നോ​ട്ടീ​സ്

വെബ് ഡെസ്ക്
Published: July 17, 2026 10:28 AM IST | Updated: July 17, 2026 10:28 AM IST

കൊല്ലപ്പെട്ട കേതൻ അ​ഗ​ർ​വാ​ൾ, പ്രതി സി​യ ഗോ​യ​ൽ

പൂ​ന: പൂ​ന​യി​ലെ വ്യ​വ​സാ​യി കേ​ത​ൻ അ​ഗ​ർ​വാ​ളി​ന്‍റെ കൊ​ല​പാ​ത​ക​ക്കേ​സി​ലെ പ്ര​തി സി​യ ഗോ​യ​ലി​ന്‍റെ കു​ടും​ബ​ത്തി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള സു​ഗ​ന്ധ​വ്യ​ഞ്ജ​ന സ്ഥാ​പ​നം അ​ട​ച്ചു​പൂ​ട്ടാ​ൻ മ​ഹാ​രാ​ഷ്ട്ര ഭ​ക്ഷ്യ​സു​ര​ക്ഷാ വ​കു​പ്പ് നോ​ട്ടീ​സ് ന​ൽ​കി. മാ​ന​ദ​ണ്ഡ​ങ്ങ​ൾ ലം​ഘി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് ന​ട​പ​ടി​യെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

പൂ​ന​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന എം​എ​സ് ബി.​ജി ഗോ​യ​ൽ ആ​ൻ​ഡ് ക​മ്പ​നി എ​ന്ന സ്ഥാ​പ​ന​ത്തി​നെ​തി​രെ​യാ​ണ് ന​ട​പ​ടി. നി​ല​വി​ൽ ജ​യി​ലി​ൽ ക​ഴി​യു​ന്ന പ്ര​തി സി​യ ഗോ​യ​ലി​ന്‍റെ കു​ടും​ബ​ത്തി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​താ​ണ് ഈ ​സ്ഥാ​പ​നം. അ​ടു​ത്ത ഉ​ത്ത​ര​വു​ണ്ടാ​കു​ന്ന​ത് വ​രെ ബി​സി​ന​സ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ നി​ർ​ത്തി​വ​യ്ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.

ഭ​ക്ഷ്യ​സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ർ സ്ഥാ​പ​ന​ത്തി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി ഭ​ക്ഷ്യോ​ത്പ​ന്ന​ങ്ങ​ളു​ടെ സാ​മ്പി​ളു​ക​ൾ ശേ​ഖ​രി​ച്ചു. മ​ഞ്ഞ​ൾ​പ്പൊ​ടി, എ​ള്ള്, സോ​യാ​ബീ​ൻ ച​ങ്ക്സ് എ​ന്നി​വ​യാ​ണ് ശേ​ഖ​രി​ച്ച​ത്. ലേ​ബ​ലിം​ഗി​ലെ അ​പാ​ക​ത​ക​ളും മാ​യം ചേ​ർ​ക്ക​ൽ സം​ശ​യ​വും മു​ൻ​നി​ർ​ത്തി 8.14 ല​ക്ഷം രൂ​പ വി​ല​മ​തി​ക്കു​ന്ന 4,172 കി​ലോ​ഗ്രാം ഉ​ത്പ​ന്ന​ങ്ങ​ൾ പ​രി​ശോ​ധ​ന​യി​ൽ പി​ടി​ച്ചെ​ടു​ത്തു.

ജൂ​ൺ 18- ന് ​ലോ​ഹ​ഗ​ഡ് കോ​ട്ട​യി​ൽ വ​ച്ച് ട്രെ​ക്കിം​ഗി​നി​ടെ, സി​യ ഗോ​യ​ലും കാ​മു​ക​ൻ ചേ​ത​ൻ ചൗ​ധ​രി​യും ചേ​ർ​ന്ന് സി​യ​യു​ടെ പ്ര​തി​ശ്രു​ത വ​ര​ൻ കേ​ത​ൻ അ​ഗ​ർ​വാ​ളി​നെ മ​ല​മു​ക​ളി​ൽ നി​ന്ന് ത​ള്ളി​യി​ട്ട് കൊ​ല​പ്പെ​ടു​ത്തി​യെ​ന്നാ​ണ് കേ​സ്. കൊ​ല​പാ​ത​ക​ക്കേ​സി​ലെ അ​ന്വേ​ഷ​ണ​വു​മാ​യി ത​ങ്ങ​ൾ സ​ഹ​ക​രി​ക്കു​ന്നു​ണ്ടെ​ന്നും അ​നാ​വ​ശ്യ​മാ​യി ബു​ദ്ധി​മു​ട്ടി​ക്കു​ക​യാ​ണെ​ന്നും ആ​രോ​പി​ച്ച് സി​യ​യു​ടെ പി​താ​വ് പ്ര​വീ​ൺ ഗോ​യ​ൽ രം​ഗ​ത്തെ​ത്തി. മ​ക​ൾ കു​റ്റ​ക്കാ​രി​യാ​ണെ​ന്നു തെ​ളി​ഞ്ഞാ​ൽ വ​ധ​ശി​ക്ഷ ന​ൽ​ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഭ​ക്ഷ്യ​സു​ര​ക്ഷാ വ​കു​പ്പ് പി​ടി​ച്ചെ​ടു​ത്ത​വ​യെ​ല്ലാം പ്ര​മു​ഖ ബ്രാ​ൻ​ഡു​ക​ളു​ടെ ഉ​ൽ​പ​ന്ന​ങ്ങ​ളാ​ണെ​ന്നും പ്ര​വീ​ൺ വ്യ​ക്ത​മാ​ക്കി.

 

Tags : Deepika Crime Police License

Recent News

Corehub Up