x
ad
Fri, 17 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കതൃക്കടവ് പാലത്തില്‍ ഡീസല്‍ തീര്‍ന്ന് ബസ് കുടുങ്ങി; ഗതാഗതക്കുരുക്ക്

കൊച്ചി ബ്യൂറോ
Published: July 17, 2026 12:11 PM IST | Updated: July 17, 2026 12:11 PM IST

കതൃക്കടവ് പാലത്തില്‍ ഡീസല്‍ തീര്‍ന്ന് ബസ് കുടുങ്ങിയപ്പോൾ

കൊച്ചി: കതൃക്കടവ് പാലത്തില്‍ ഡീസല്‍ തീര്‍ന്ന് ബസ് കുടുങ്ങി. ഡീസല്‍ തീര്‍ന്ന് ബ്രേക്ക് ജാമായതോടെയാണ് ബസ് പാലത്തില്‍ കുടുങ്ങിയത്. ഇതോടെ ഗതാഗത കുരുക്ക് രൂപപ്പെട്ടു. രാവിലെ ഏഴു മണിയോടെയാണ് കലൂര്‍-എറണാകുളം ഭാഗത്തേക്ക് പോകുന്ന ഹോളി എയ്ഞ്ചല്‍ എന്ന ബസ് കുടുങ്ങിയത്.

തുടര്‍ന്ന് ഡീസല്‍ കൊണ്ടുവന്ന് ഒഴിച്ചതിന് ശേഷമാണ് ബസ് മാറ്റാനായത്. രാവിലെ ഒമ്പതരയോടെയാണ് ബസ് മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചത്. വൈറ്റില ഭാഗത്തേക്കും കലൂര്‍ ഭാഗത്തേക്കും പോകാനുള്ള പ്രധാന വഴിയാണ് കതൃക്കടവ് പാലം. ബസ് കുടുങ്ങിയതോടെ കലൂര്‍ മുതല്‍ വൈറ്റില മുതല്‍ ബ്ലോക്ക് രൂപപ്പെട്ടിരുന്നു.

പോലീസ് എത്തി വണ്ടി ക്രെയ്ന്‍ ഉപയോഗിച്ച് വലിച്ചു കൊണ്ടു പോവാന്‍ ശ്രമം നടന്നിരുന്നുവെങ്കിലും ബ്രേക്ക് ജാമായതിനെ തുടര്‍ന്ന് അതിന് സാധിച്ചിരുന്നില്ല. അതിനാല്‍ രണ്ടര മണിക്കൂറോളം എടുത്താണ് ഡീസല്‍ ഒഴിച്ച് ബസ് മാറ്റാനായത്. ബസ് മാറ്റിയെങ്കിലും സ്ഥലത്ത് ഗതാഗതക്കുരുക്ക് തുടരുകയാണ്.

Tags : Bus Stuck TrafficJam Bridge Kochi

Recent News

Corehub Up