x
ad
Fri, 17 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ​ന്ദേ മാ​ത​രം പാ​ടാ​ൻ ത​ട​സ​മു​ണ്ടാ​ക്കി​യാ​ൽ കു​ടു​ങ്ങും; കേ​ന്ദ്ര​സ​ർ​ക്കാ​ർ ബി​ല്ലി​നൊ​രു​ങ്ങു​ന്നു

ഓൺലൈൻ ഡെസ്ക്
Published: July 17, 2026 02:47 PM IST | Updated: July 17, 2026 03:32 PM IST

പാർലമെന്‍റ് വർഷകാല സമ്മേളനത്തിൽ നിർണായക ബില്ലുകൾ അവതരിപ്പിക്കാനൊരുങ്ങി കേന്ദ്രസർക്കാർ

ന്യൂ​ഡ​ൽ​ഹി: ദേ​ശീ​യ​ഗീ​തം ‘വ​ന്ദേ മാ​ത​ര’​ത്തെ അ​പ​മാ​നി​ക്കു​ന്ന​വ​ർ​ക്കും ത​ട​സ​പ്പെ​ടു​ത്തു​ന്ന​വ​ർ​ക്കും എ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ പു​തി​യ നി​യ​മം കൊ​ണ്ടു​വ​രാ​ൻ കേ​ന്ദ്ര​സ​ർ​ക്കാ​ർ ഒ​രു​ങ്ങു​ന്നു. ഇ​ത് സം​ബ​ന്ധി​ച്ച ബി​ൽ ഉ​ട​ൻ പാ​ർ​ല​മെ​ന്‍റി​ൽ അ​വ​ത​രി​പ്പി​ക്കു​മെ​ന്ന് ഉ​ന്ന​ത വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു.

ദേ​ശീ​യ​ഗാ​ന​ത്തി​ന് അ​ർ​ഹ​മാ​യ ആ​ദ​ര​വ് ഉ​റ​പ്പാ​ക്കു​ക എ​ന്ന​താ​ണ് ബി​ല്ലി​ന്‍റെ പ്ര​ധാ​ന ല​ക്ഷ്യം. വ​ന്ദേ മാ​ത​ര​ത്തെ അ​പ​മാ​നി​ക്കു​ന്ന​തും പാ​ടു​ന്ന​തി​ന് ത​ട​സം നി​ൽ​ക്കു​ന്ന​തും ക്രി​മി​ന​ൽ കു​റ്റ​മാ​ക്കാ​നാ​ണ് നീ​ക്കം. ദേ​ശീ​യ ചി​ഹ്ന​ങ്ങ​ളോ​ടു​ള്ള അ​നാ​ദ​ര​വ് ത​ട​യു​ന്ന​തി​നു​ള്ള നി​ല​വി​ലെ നി​യ​മ​ങ്ങ​ൾ​ക്ക് പു​റ​മേ, വ​ന്ദേ മാ​ത​ര​ത്തി​നാ​യി പ്ര​ത്യേ​ക നി​യ​മ​നി​ർ​മാ​ണം കൊ​ണ്ടു​വ​രു​ന്ന​ത് ഗൗ​ര​വ​മാ​യ വി​ഷ​യ​മാ​യാ​ണ് സ​ർ​ക്കാ​ർ കാ​ണു​ന്ന​ത്.

ദേ​ശീ​യോ​ദ്ഗ്ര​ഥ​ന​ത്തി​ന്‍റെ​യും ദേ​ശ​സ്നേ​ഹ​ത്തി​ന്‍റെ​യും പ്ര​തീ​ക​മാ​യ വ​ന്ദേ മാ​ത​ര​ത്തെ ജ​ന​ങ്ങ​ൾ ആ​ദ​ര​വോ​ടെ കാ​ണേ​ണ്ട​തു​ണ്ടെ​ന്ന സ​ന്ദേ​ശ​മാ​ണ് ഈ ​നീ​ക്ക​ത്തി​ലൂ​ടെ സ​ർ​ക്കാ​ർ ന​ൽ​കു​ന്ന​ത്.

 

 

Tags : Parliament Vande Mataram Central Government Bills Latest News

Recent News

Corehub Up