x
ad
Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ദേ​ശീ​യ​ഗീ​ത​ത്തെ അ​വ​ഹേ​ളി​ക്കു​ന്ന​ത് കു​റ്റ​ക​ര​മാ​ക്കു​ന്ന ഭേ​ദ​ഗ​തി​ബി​ൽ ഇ​ന്നു രാ​ജ്യ​സ​ഭ​യി​ൽ

വെബ് ഡെസ്ക്
Published: July 20, 2026 03:49 AM IST | Updated: July 20, 2026 03:49 AM IST

പ്രതീകാത്മക ചിത്രം

ന്യൂ​ഡ​ൽ​ഹി: ദേ​ശീ​യ​ഗീ​ത​മാ​യ വ​ന്ദേ​മാ​ത​ര​ത്തെ അ​വ​ഹേ​ളി​ക്കു​ന്ന ന​ട​പ​ടി​ക​ൾ കു​റ്റ​ക​ര​മാ​ക്കു​ന്ന​തി​നു​ള്ള ഭേ​ദ​ഗ​തി​ബി​ൽ ഇ​ന്നു രാ​ജ്യ​സ​ഭ​യി​ൽ അ​വ​ത​രി​പ്പി​ക്കും. നേ​ര​ത്തെ ദേ​ശീ​യ​ഗാ​ന​ത്തി​നു മാ​ത്ര​മു​ള്ള വ്യ​വ​സ്ഥ​ക​ളാ​ണു വ​ന്ദേ​മാ​ത​ര​ത്തി​നും ഉ​ൾ​പ്പെ​ടു​ത്തി ഭേ​ദ​ഗ​തി ചെ​യ്യാ​ൻ കേ​ന്ദ്ര​സ​ർ​ക്കാ​ർ ല​ക്ഷ്യ​മി​ടു​ന്ന​ത്. ദേ​ശീ​യ​ഗീ​ത​ത്തെ അ​വ​ഹേ​ളി​ച്ചാ​ൽ മൂ​ന്ന് വ​ർ​ഷം വ​രെ ത​ട​വു ല​ഭി​ക്കാ​വു​ന്ന വ്യ​വ​സ്ഥ​ക​ൾ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

രാ​ഷ്ട്ര​പ​തി, ഗ​വ​ർ​ണ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കു​ന്ന പ​രി​പാ​ടി​ക​ളി​ൽ ദേ​ശീ​യ​ഗീ​ത​വും നി​ർ​ബ​ന്ധ​മാ​യി ആ​ല​പി​ക്ക​ണ​മെ​ന്നു വ്യ​വ​സ്ഥ ചെ​യ്ത കേ​ന്ദ്ര​സ​ർ​ക്കാ​രാ​ണ് ഇ​പ്പോ​ൾ ശി​ക്ഷാ ന​ട​പ​ടി​ക​ളും ക​ർ​ശ​ന​മാ​ക്കാ​ൻ ഒ​രു​ങ്ങു​ന്ന​ത്.

അ​തേ​സ​മ​യം ബി​ൽ അ​വ​ത​രി​പ്പി​ക്കു​ന്ന​തി​ൽ​നി​ന്നു പി​ൻ​മാ​റ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് സി​പി​എം രാ​ജ്യ​സ​ഭാം​ഗം ജോ​ൺ ബ്രി​ട്ടാ​സ് ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത് ഷാ​യ്ക്കു ക​ത്ത​യ​ച്ചു. കേ​ന്ദ്ര​സ​ർ​ക്കാ​ർ സു​പ്രീം കോ​ട​തി​യി​ൽ ഉ​ൾ​പ്പെ​ടെ സ്വീ​ക​രി​ച്ച നി​ല​പാ​ടി​ൽ നി​ന്നു​ള്ള മാ​റ്റ​മാ​ണ് ബി​ല്ലെ​ന്നും ‘വ​ന്ദേ​മാ​ത​ര’​ത്തി​ന്‍റെ യ​ഥാ​ർ​ഥ ആ​ശ​യം ഉ​ൾ​ക്കൊ​ള്ളാ​തെ​യു​ള്ള നീ​ക്ക​മാ​ണി​തെ​ന്നും ക​ത്തി​ൽ പ​റ​യു​ന്നു. സു​പ്രീം കോ​ട​തി ജ​ഡ്ജി​മാ​രു​ടെ എ​ണ്ണം 34ൽ ​നി​ന്നു 38 ആ​യി അ​ടി​യ​ന്ത​ര​മാ​യി ഉ​യ​ർ​ത്തി​യ ഓ​ർ​ഡി​ന​ൻ​സി​നു പ​ക​ര​മു​ള്ള ബി​ൽ ഇ​ന്നു ലോ​ക്സ​ഭ​യു​ടെ പ​രി​ഗ​ണ​ന​യി​ലെ​ത്തും.

Tags : Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up