x
ad
Tue, 21 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ലെ പ്ര​തി​യെ കാ​പ്പ ചു​മ​ത്തി നാ​ട് ക​ട​ത്തി

വെബ് ഡെസ്‌ക്
Published: July 20, 2026 06:21 PM IST | Updated: July 20, 2026 06:21 PM IST

ലിയോ

കൊ​ച്ചി: കൊ​ച്ചി​യി​ൽ നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ലെ പ്ര​തി​യെ കാ​പ്പ ചു​മ​ത്തി നാ​ട് ക​ട​ത്തി. അ​ശ​മ​ന്നൂ​ർ പു​ന്ന​യം മ​റ്റ​പ്പാ​ട​ൻ വീ​ട്ടി​ൽ ലി​യോ(30)​യെ ആ​ണ് കാ​പ്പ ചു​മ​ത്തി നാ​ട് ക​ട​ത്തി​യ​ത്. എ​റ​ണാ​കു​ളം ജി​ല്ലാ റൂ​റ​ൽ പോ​ലീ​സി​ന്‍റേ​താ​ണ് ന​ട​പ​ടി.

വ​ധ​ശ്ര​മം, ക​ഠി​ന ദേ​ഹോ​പ​ദ്ര​വം ഏ​ൽ​പ്പി​ക്ക​ൽ, ഭീ​ഷ​ണി​പ്പെ​ടു​ത്ത​ൽ, ആ​യു​ധ നി​യ​മ പ്ര​കാ​ര​മു​ള്ള കേ​സ്, സ്ഫോ​ട​ക വ​സ്തു നി​യ​മ പ്ര​കാ​ര​മു​ള്ള കേ​സ് എ​ന്നി​ങ്ങ​നെ നി​ര​വ​ധി കേ​സു​ക​ളി​ൽ പ്ര​തി​യാ​ണ് ലി​യോ​യെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

മെ​യ് മാ​സ​ത്തി​ൽ സം​ഘം ചേ​ർ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി പ​ണം ക​വ​രാ​ൻ ശ്ര​മി​ച്ച കേ​സി​ൽ പ്ര​തി​യാ​യ​തി​നെ തു​ട​ർ​ന്നാ​ണ് ലി​യോ​ക്കെ​തി​രെ കാ​പ്പ ചു​മ​ത്തി​യ​ത്. എ​റ​ണാ​കു​ളം റൂ​റ​ൽ ജി​ല്ലാ പൊ​ലീ​സ് മേ​ധാ​വി​യു​ടെ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ എ​റ​ണാ​കു​ളം റേ​ഞ്ച് ഡി​ഐ​ജി ജി.​എ​ച്ച്. യ​തീ​ഷ് ച​ന്ദ്ര​യാ​ണ് ഉ​ത്ത​ര​വി​ട്ട​ത്.

Tags : Crime Police Investigation CaseFile FIR

Recent News

Corehub Up