ഡൽഹിയിലെ പ്രതിഷേധം
ന്യൂഡൽഹി: സിജെപി സമരപ്പന്തല്‍ പൊളിച്ച് നീക്കി കേന്ദ്രസേന. പ്രതിഷേധക്കാരെ ജന്തർ മന്തറിൽ നിന്ന് പോലീസ് അടിച്ചോടിക്കുകയാണ്. ജന്തര്‍ മന്തറിലെ സുരക്ഷാ വലയം ഭേദിച്ച പ്രവര്‍ത്തകര്‍ക്ക് നേരെ ലാത്തിച്ചാര്‍ജും കണ്ണീര്‍വാതക പ്രയോഗവും നടന്നു. നിരവധിപ്പേര്‍ക്ക് പരിക്കേറ്റു.
പാർലമെന്‍റിന് സമീപത്തെ പ്രതിഷേധക്കാരെ പൂർണമായും ഒഴിപ്പിച്ചു. അതേസമയം, സിജെപി നേതാക്കളുമായി കേന്ദ്ര മന്ത്രി ജെ.പി. നഡ്ഡ ചർച്ച നടത്തി. രണ്ടുമണിക്കൂർ കാത്തിരുന്ന ശേഷം 10 മിനിറ്റ് കൂടിക്കാഴ്ച നടത്തിയെന്ന് വക്താക്കൾ പറഞ്ഞു. മൂന്ന് ആവശ്യങ്ങൾ അടങ്ങിയ കത്ത് നഡ്ഡയ്ക്ക് കൈമാറി.
ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കുക, സോനം വാംഗ്ചുക്കിനെ മോചിപ്പിക്കുക, നീറ്റ് ചോദ്യപ്പേപ്പർ ചോർച്ചയിൽ ആത്മഹത്യ ചെയ്ത കുട്ടികളുടെ കുടുംബങ്ങൾക്ക് ഒരു കോടി രൂപ വീതം നഷ്ടപരിഹാരം നൽകുക എന്നീ ആവശ്യങ്ങളടങ്ങിയ കത്താണ് കൈമാറിയത്.
Tags : CJP Protest Police Protesters Deepika DeepikaNewspaper BreakingNews NewsUpdate Headlines