തിരുവനന്തപുരം: കേരള സംസ്ഥാന ബിവറേജസ് കോർപറേഷൻ സർക്കാരിന് 10 കോടി രൂപയുടെ ലാഭവിഹിതം കൈമാറി.
മുഖ്യമന്ത്രി വി.ഡി. സതീശന്റെയും എക്സൈസ്, സഹകരണ മന്ത്രി എം. ലിജുവിന്റെയും സാന്നിധ്യത്തിൽ കേരള സംസ്ഥാന ബിവറേജസ് കോർപറേഷൻ ചെയർപേഴ്സണും മാനേജിംഗ് ഡയറക്ടറുമായ യോഗേഷ് ഗുപ്ത ലാഭവിഹിതത്തിന്റെ ചെക്ക് നികുതി വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി കെ.ആർ. ജ്യോതിലാലിന് കൈമാറി.
2026-27 സാമ്പത്തികവർഷത്തിലെ ആദ്യ അഞ്ച് മാസങ്ങളിൽ കോർപറേഷൻ സംസ്ഥാന ഖജനാവിലേക്ക് 8,615.29 കോടി രൂപയാണ് നികുതിയിനത്തിൽ നൽകിയത്.
കഴിഞ്ഞ സാമ്പത്തികവർഷത്തിലെ ഇതേ കാലയളവുമായി താരതമ്യം ചെയ്യുമ്പോൾ 1,135 കോടി രൂപയുടെ വർധനയുണ്ട്.