x
ad
Wed, 16 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഒ​​റാ​​ക്കി​​ളി​​ൽ വീ​​ണ്ടും കൂ​​ട്ട​​ പി​​രി​​ച്ചു​​വി​​ട​​ൽ

വെബ്ഡെസ്ക്
Published: September 15, 2026 11:53 PM IST | Updated: September 15, 2026 11:53 PM IST

ലോഗോ

ന്യൂ​​യോ​​ർ​​ക്ക്: ആ​​ഗോ​​ള സോ​​ഫ്റ്റ്‌വേർ ഭീ​​മ​​നാ​​യ ഒ​​റാ​​ക്കി​​ൾ വീ​​ണ്ടും ജീ​​വ​​ന​​ക്കാ​​രെ കൂ​​ട്ട​​ത്തോ​​ടെ പി​​രി​​ച്ചു​​വി​​ടു​​ന്നു. ഈ ​​വ​​ർ​​ഷ​​ത്തെ മൂ​​ന്നാ​​മ​​ത്തെ ലേ​​ഓ​​ഫ് ത​​രം​​ഗ​​ത്തി​​നാ​​ണ് ക​​ന്പ​​നി തു​​ട​​ക്ക​​മി​​ട്ടി​​രി​​ക്കു​​ന്ന​​ത്. 14-ന് ​​യു​​എ​​സി​​ലാ​​ണ് പി​​രി​​ച്ചു​​വി​​ട​​ൽ നീ​​ക്ക​​ങ്ങ​​ൾ ആ​​രം​​ഭി​​ച്ച​​ത്. പി​​ന്നീ​​ട് അ​​ത് ഇ​​ന്ത്യ​​യി​​ലേ​​ക്കും വ്യാ​​പി​​പ്പി​​ച്ചു​​വെ​​ന്നാ​​ണ് പു​​റ​​ത്തു​​വ​​രു​​ന്ന വി​​വ​​രം.

പു​​ല​​ർ​​ച്ചെ ആറിന് അ​​യ​​ച്ച ഒ​​റ്റ ഇ​​മെ​​യി​​ലി​​ലൂ​​ടെ​​യാ​​ണ് ജീ​​വ​​ന​​ക്കാ​​രോ​​ട് ജോ​​ലി​​യി​​ൽ നി​​ന്ന് മാ​​റാ​​ൻ മാ​​നേ​​ജ്മെ​​ന്‍റ് ആ​​വ​​ശ്യ​​പ്പെ​​ട്ട​​ത്.

“ക​​ന്പ​​നി​​യു​​ടെ ബി​​സി​​ന​​സ് പു​​നഃ​​സം​​ഘ​​ട​​ന​​യു​​ടെ ഭാ​​ഗ​​മാ​​യി നി​​ങ്ങ​​ളു​​ടെ ത​​സ്തി​​ക റ​​ദ്ദാ​​ക്കി​​യി​​രി​​ക്കു​​ന്നു. അ​​തി​​നാ​​ൽ ഇ​​ന്നാ​​ണ് നി​​ങ്ങ​​ളു​​ടെ അ​​വ​​സാ​​ന പ്ര​​വൃ​​ത്തി​​ദി​​നം,” - ​​ഒൗ​​ദ്യോ​​ഗി​​ക ഇ​​മെ​​യി​​ലി​​ൽ ഒ​​റാ​​ക്കി​​ൾ വ്യ​​ക്ത​​മാ​​ക്കു​​ന്നു.

പ്രോ​​ഡ​​ക്ട് എ​​ൻ​​ജി​​നി​​യ​​റിം​​ഗ് ടീ​​മു​​ക​​ളെ​​യാ​​ണ് ന​​ട​​പ​​ടി ഏ​​റ്റ​​വും കൂ​​ടു​​ത​​ൽ ബാ​​ധി​​ച്ചി​​രി​​ക്കു​​ന്ന​​തെ​​ന്നാ​​ണ് പു​​റ​​ത്തു​​വ​​രു​​ന്ന വി​​വ​​രം. ന​​ട​​പ​​ടി ബാ​​ധി​​ച്ച ജീ​​വ​​ന​​ക്കാ​​രു​​ടെ എ​​ണ്ണ​​ത്തെ​​ക്കു​​റി​​ച്ചോ ഇ​​ന്ത്യ​​യി​​ലെ പി​​രി​​ച്ചു​​വി​​ട​​ലി​​ന്‍റെ വ്യാ​​പ്തി​​യെ​​ക്കു​​റി​​ച്ചോ ഒ​​റാ​​ക്കി​​ൾ ഒൗ​​ദ്യോ​​ഗി​​ക​​മാ​​യി സ്ഥി​​രീ​​ക​​രി​​ച്ചി​​ട്ടി​​ല്ല.

ആ​​ഗോ​​ള​​ത​​ല​​ത്തി​​ലു​​ള്ള പു​​നഃ​​സം​​ഘ​​ട​​ന​​യു​​ടെ ഭാ​​ഗ​​മാ​​യി ഒ​​റാ​​ക്കി​​ൾ ഫി​​നാ​​ൻ​​ഷ്യ​​ൽ സ​​ർ​​വീ​​സ​​സ് സോ​​ഫ്റ്റ്‌വേറി​​ലെ ചി​​ല മു​​തി​​ർ​​ന്ന ജീ​​വ​​ന​​ക്കാ​​രെ​​യും ന​​ട​​പ​​ടി ബാ​​ധി​​ച്ച​​താ​​യി റി​​പ്പോ​​ർ​​ട്ടു​​ണ്ട്.

നി​​ല​​വി​​ൽ ഒ​​റാ​​ക്കി​​ളി​​ലെ പി​​രി​​ച്ചു​​വി​​ട​​ലു​​ക​​ളു​​ടെ കൃ​​ത്യ​​മാ​​യ എ​​ണ്ണം വ്യ​​ക്ത​​മ​​ല്ലെ​​ങ്കി​​ലും ഇ​​ന്ത്യ​​യു​​ൾ​​പ്പ​​ടെ ആ​​ഗോ​​ള​​ത​​ല​​ത്തി​​ൽ 3,000ത്തി​​ല​​ധി​​കം ജീ​​വ​​ന​​ക്കാ​​രെ ന​​ട​​പ​​ടി ബാ​​ധി​​ച്ച​​താ​​യാ​​ണ് വി​​ല​​യി​​രു​​ത്ത​​ലു​​ക​​ൾ.

ആ​​ഗോ​​ള​​ത​​ല​​ത്തി​​ൽ ഒ​​റാ​​ക്കി​​ളി​​ലെ ജീ​​വ​​ന​​ക്കാ​​രു​​ടെ എ​​ണ്ണ​​ത്തി​​ൽ 7000ത്തിനും 10,000ത്തിനും ഇ​​ട​​യി​​ൽ തൊ​​ഴി​​ലു​​ക​​ൾ ന​​ഷ്ട​​പ്പെ​​ടു​​മെ​​ന്നാ​​ണ് പു​​റ​​ത്തു​​വ​​രു​​ന്ന ക​​ണ​​ക്കു​​ക​​ൾ സൂ​​ചി​​പ്പി​​ക്കു​​ന്ന​​ത്. പു​​നഃ​​സം​​ഘ​​ട​​ന പു​​രോ​​ഗ​​മി​​ക്കു​​ന്ന​​തോ​​ടെ​​യും കൂ​​ടു​​ത​​ൽ പി​​രി​​ച്ചു​​വി​​ട​​ൽ നോ​​ട്ടീ​​സു​​ക​​ൾ ന​​ൽ​​കു​​ന്ന​​തോ​​ടെ​​യും മാ​​ത്ര​​മേ അ​​ന്തി​​മ ക​​ണ​​ക്കു​​ക​​ളി​​ൽ വ്യ​​ക്ത​​ത​​ വ​​രൂ എ​​ന്നാ​​ണ് വി​​ല​​യി​​രു​​ത്ത​​ൽ.

നി​​ർ​​മി​​ത​​ബു​​ദ്ധി (എ​​ഐ), ക്ലൗ​​ഡ് ഇ​​ൻ​​ഫ്രാ​​സ്ട്ര​​ക്ച​​ർ, ഡാ​​റ്റാ സെ​​ന്‍റ​​ർ ശേ​​ഷി എ​​ന്നി​​വ​​യി​​ലു​​ള്ള നി​​ക്ഷേ​​പം ക​​ന്പ​​നി വ​​ർ​​ധി​​പ്പി​​ക്കു​​ന്ന​​തി​​നി​​ട​​യി​​ലാ​​ണ് ജീ​​വ​​ന​​ക്കാ​​രു​​ടെ എ​​ണ്ണം വെ​​ട്ടി​​ക്കു​​റ​​യ്ക്കു​​ന്ന​​ത്. ഈ ​​മേ​​ഖ​​ല​​ക​​ളി​​ലേ​​ക്ക് നി​​ക്ഷേ​​പം കേ​​ന്ദ്രീ​​ക​​രി​​ക്കു​​ന്പോ​​ൾ ചെ​​ല​​വ് നി​​യ​​ന്ത്രി​​ക്കാ​​നു​​ള്ള ഒ​​റാ​​ക്കി​​ളി​​ന്‍റെ വി​​ശാ​​ല​​മാ​​യ ശ്ര​​മ​​ത്തി​​ന്‍റെ ഭാ​​ഗ​​മാ​​യാ​​ണ് കൂ​​ട്ട​​പ്പി​​രി​​ച്ചു​​വി​​ട​​ൽ.

Tags : MassLayoffs Oracle Business

Recent News

Corehub Up