x
ad
Wed, 16 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നിര്‍മിതബുദ്ധിയുടെ വളര്‍ച്ചയും സ്വാധീനവും; അമല്‍ജ്യോതി കോളജില്‍ എഐ കോണ്‍ക്ലേവിനു തുടക്കമായി

സ്വ​ന്തം ലേ​ഖ​ക​ന്‍
Published: September 15, 2026 11:57 PM IST | Updated: September 15, 2026 11:57 PM IST

എ​ഐ കോ​ണ്‍ക്ലേ​വ് 2026 കെ. ​ഫ്രാ​ന്‍സി​സ് ജോ​ര്‍ജ് എം​പി ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

കാ​ഞ്ഞി​ര​പ്പ​ള്ളി: അ​മ​ല്‍ജ്യോ​തി എ​ന്‍ജി​നി​യ​റിം​ഗ് കോ​ള​ജ് സി​ല്‍വ​ര്‍ ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന എ​ഐ കോ​ണ്‍ക്ലേ​വ് 2026ന് ​തു​ട​ക്ക​മാ​യി. നി​ര്‍മി​ത ബു​ദ്ധി​യു​ടെ വ​ള​ര്‍ച്ച​യും സ്വാ​ധീ​ന​വും ച​ര്‍ച്ച ചെ​യ്യു​ന്ന കോ​ണ്‍ക്ലേ​വ് കെ. ​ഫ്രാ​ന്‍സി​സ് ജോ​ര്‍ജ് എം​പി ഉ​ദ്ഘാ​ട​നം ചെ​യ്തു.

ആ​ര്‍ട്ടി​ഫി​ഷ്യ​ല്‍ ഇ​ന്‍റ​ലി​ജ​ന്‍സി​ന്‍റെ സാ​ധ്യ​ത​ക​ളും ഉ​ത്ത​ര​വാ​ദി​ത്വ​ങ്ങ​ളും സ​മൂ​ഹ​ത്തി​ന്‍റെ ഭാ​വി​യി​ലേ​ക്കു​ള്ള സ്വാ​ധീ​ന​വും വ​ള​ര്‍ച്ച​യു​മാ​ണ് സൂ​ചി​പ്പി​ക്കു​ന്ന​തെ​ന്നും എ​ഐ​യു​ടെ ഉ​പ​യോ​ഗം സം​ബ​ന്ധി​ച്ച ഒ​രു നി​യ​മ​സം​ഹി​ത ത​യാ​റാ​ക്കാ​ന്‍ കേ​ന്ദ്രസ​ര്‍ക്കാ​ര്‍ മു​ന്‍കൈ​യെ​ടു​ക്ക​ണ​മെ​ന്നും എം​പി പ​റ​ഞ്ഞു.

മ​നു​ഷ്യ​രു​ടെ ക​ഴി​വു​ക​ള്‍ വ​ര്‍ധി​പ്പി​ക്കു​ന്ന​തി​നും സ​മൂ​ഹ​ത്തി​ലെ യ​ഥാ​ര്‍ഥ പ്ര​ശ്‌​ന​ങ്ങ​ള്‍ക്ക് സാ​ങ്കേ​തി​ക​വി​ദ്യ​യി​ലൂ​ടെ പ​രി​ഹാ​രം ക​ണ്ടെ​ത്തു​ന്ന​തി​നും എ​ഐ​ക്ക് ക​ഴി​യു​മെ​ന്നും എ​ഐ​യു​ടെ അ​ന​ന്ത സാ​ധ്യ​ത​ക​ള്‍ പ്ര​യോ​ജ​പ്പെ​ടു​ത്താ​ന്‍ വി​ദ്യാ​ര്‍ഥി സ​മൂ​ഹം ത​യാ​റാ​ക​ണ​മെ​ന്നും എം​പി നി​ര്‍ദേ​ശി​ച്ചു.

കോ​ള​ജ് ഗ​വേ​ണിം​ഗ് ബോ​ഡി ചെ​യ​ര്‍മാ​ന്‍ ഫാ. ​ബോ​ബി അ​ല​ക്‌​സ് മ​ണ്ണം​പ്ലാ​ക്ക​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി​ദ്യാ​ഭ്യാ​സ ആ​രോ​ഗ്യ കാ​ര്‍ഷി​ക മേ​ഖ​ല​യി​ല്‍ എ​ഐ​യു​ടെ അ​ന​ന്ത​മാ​യ സാ​ധ്യ​ത​ക​ളാ​ണു​ള്ള​തെ​ന്നും ഓ​രോ 24 മ​ണി​ക്കൂ​ര്‍ ക​ഴി​യു​മ്പോ​ഴും എ​ഐ മേ​ഖ​ല​യി​ല്‍ പു​തി​യ അ​പ്ഡേ​ഷ​നു​ക​ള്‍ വ​ന്നു​കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്നും ഈ ​സാ​ധ്യ​ത​ക​ള്‍ ഉ​ള്‍ക്കൊ​ള്ളാ​നാ​കാ​തെ ഇ​നി മു​ന്നോ​ട്ടു പോ​കാ​ന്‍ ക​ഴി​യി​ല്ലെ​ന്നും ഫാ.​ ബോ​ബി അ​ല​ക്‌​സ് പ​റ​ഞ്ഞു.

എം.​ജെ. സെ​ബാ​സ്റ്റ്യ​ന്‍ എം​എ​ല്‍എ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഡ​യ​റ​ക്ട​ര്‍ ഓ​ഫ് അ​ഡ്മി​നി​സ്‌​ട്രേ​ഷ​ന്‍ ഫാ.​ഡോ. റോ​യി ഏ​ബ്ര​ഹാം പ​ഴ​യ​പ​റ​മ്പി​ല്‍, പ്രി​ന്‍സി​പ്പ​ല്‍ ഡോ. ​ലി​ല്ലി​ക്കു​ട്ടി ജേ​ക്ക​ബ്, അ​ക്കാ​ദ​മി​ക് ഡീ​ന്‍ ഫാ.​ഡോ. റൂ​ബി​ന്‍ തോ​ട്ടു​പു​റ​ത്ത്, ഫാ​ക്ക​ല്‍റ്റി കോ-ഓ​ര്‍ഡി​നേ​റ്റ​ര്‍ ബി​നു​മോ​ന്‍ ജോ​സ​ഫ്, കേ​ബി​ള്‍ ഓ​പ്പ​റേ​റ്റേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ സംസ്ഥാന പ്ര​സി​ഡന്‍റ് പ്ര​വീ​ണ്‍ മോ​ഹ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

ര​ണ്ട് ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ക്കു​ന്ന എ​ഐ കോ​ണ്‍ക്ലേ​വി​ല്‍ ഹാ​ക്ക​ത്ത​ണ്‍, എ​ക്‌​സ്‌​പേ​ര്‍ട്ട് വ​ര്‍ക്ക്ഷോ​പ്പു​ക​ള്‍, പാ​ന​ല്‍ ഡി​സ്‌​ക​ഷ​ന്‍, എ​ഐ ഇ​ന്നൊ​വേ​ഷ​ന്‍ ഷോ​കേ​ാസ് തു​ട​ങ്ങി​യ പ​രി​പാ​ടി​ക​ളാ​ണ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ഇ​ന്നു വൈ​കു​ന്നേ​രം അ​ഞ്ചി​ന് ന​ട​ക്കു​ന്ന സ​മാ​പ​ന സ​മ്മേ​ള​നം കോ​ട്ട​യം ക​ള​ക്ട​ര്‍ ചേ​ത​ന്‍ കു​മാ​ര്‍ മീ​ണ ഉ​ദ്ഘാ​ട​നം നി​ര്‍വ​ഹി​ച്ച് ഹാ​ക്ക​ത്ത​ണ്‍ വി​ജ​യി​ക​ള്‍ക്ക് സ​മ്മാ​ന​ങ്ങ​ള്‍ വി​ത​ര​ണം ചെ​യ്യും.

കേ​ര​ള വി​ഷ​ന്‍, കാ​രി​ത്താ​സ് ആ​ശു​പ​ത്രി, ഓ​ക്‌​സി​ജ​ന്‍ എ​ന്നി​വ​രു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് കോ​ണ്‍ക്ലേ​വ് സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. കേ​ണ്‍ക്ലേ​വി​ന്‍റെ ഔ​ദ്യോ​ഗി​ക മീ​ഡി​യ പാ​ര്‍ട്ണ​ര്‍ ദീ​പി​ക​യാ​ണ്.

Tags : Growth Impact ArtificialIntelligence AIConclave AmalJyothiCollege Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up