x
ad
Tue, 15 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സി​പി​എ​മ്മി​ന്‍റെ ഭാ​ഗ​ത്തും ചെ​റു​തും വ​ലു​തു​മാ​യ പോ​രാ​യ്മ​ക​ളു​ണ്ടാ​യി: എം.​എ.​ബേ​ബി

വെബ് ഡെസ്‌ക്
Published: September 15, 2026 07:54 PM IST | Updated: September 15, 2026 07:54 PM IST

എം.​എ.​ബേ​ബി

കോ​ഴി​ക്കോ​ട്: തെ​ര​ഞ്ഞെ​ടു​പ്പി​ലു​ണ്ടാ​യ ക​ന​ത്ത തോ​ൽ​വി​യും തി​രി​ച്ച​ടി​ക​ളും ജ​ന​ങ്ങ​ൾ​ക്ക് മു​ന്നി​ൽ ഏ​റ്റു​പ​റ​ഞ്ഞ് സി​പി​എം ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​എ.​ബേ​ബി. തീ​വ്ര​വ​ല​തു​പ​ക്ഷ വ​ർ​ഗീ​യ സാ​മു​ദാ​യി​ക ഏ​കീ​ക​ര​ണം സം​സ്ഥാ​ന​ത്തു​ണ്ടാ​യെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സി​പി​എ​മ്മി​ന്‍റെ ഭാ​ഗ​ത്തും ചെ​റു​തും വ​ലു​തു​മാ​യ പോ​രാ​യ്മ​ക​ളു​ണ്ടാ​യെ​ന്നും സി​പി​എം ജ​ന​റ​ൽ സെ​ക്ര​ട്ട​റി വ്യ​ക്ത​മാ​ക്കി. വീ​ഴ്ച​ക​ൾ എ​ല്ലാം ത​ങ്ങ​ൾ തു​റ​ന്നു സ​മ്മ​തി​ക്കു​മെ​ന്നും ബേ​ബി പ​റ​ഞ്ഞു. കോ​ഴി​ക്കോ​ട് ന​ട​ന്ന സി​പി​എം വി​ശാ​ല സം​സ്ഥാ​ന സ​മി​തി യോ​ഗ​ത്തി​ന്‍റെ സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

പി​ണ​റാ​യി സ​ർ​ക്കാ​ർ അ​തി​ദാ​രി​ദ്ര്യം തു​ട​ച്ചു​നീ​ക്കു​ന്ന​ത് ഉ​ൾ​പ്പെ​ടെ നി​ര​വ​ധി ച​രി​ത്ര​നേ​ട്ട​ങ്ങ​ൾ കൈ​വ​രി​ച്ചി​ട്ടും അ​തി​നെ​യെ​ല്ലാം മ​റ​ച്ചു​വ​ച്ച് ഇ​ട​ത് മു​ന്ന​ണി​ക്കെ​തി​രെ ന​ഗ്ന​മാ​യ ക​ള്ള​പ്ര​ചാ​ര​ണ​ങ്ങ​ൾ അ​ഴി​ച്ചു​വി​ടു​ക​യാ​യി​രു​ന്നു​വെ​ന്ന് എം.​എ.​ബേ​ബി ആ​രോ​പി​ച്ചു.

Tags : MABaby CPM Calicut NewsUpdate Headlines

Recent News

Corehub Up