x
ad
Tue, 15 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി​ദ്യാ​ർ​ഥി​നി​യു​ടെ പി​താ​വി​നെ മ​ർ​ദി​ച്ച സം​ഭ​വം; സ്വ​ത​ന്ത്ര ഭ​ര​ദ്വാ​ജി​ന് ഇ​ട​ക്കാ​ല ജാ​മ്യം

വെബ് ഡെസ്‌ക്
Published: September 15, 2026 04:57 PM IST | Updated: September 15, 2026 04:57 PM IST

സ്വ​ത​ന്ത്ര ഭ​ര​ദ്വാ​ജ്

ന്യൂ​ഡ​ൽ​ഹി: സി​ജെ​പി സ​മ​ര​ത്തി​നി​ടെ വി​ദ്യാ​ർ​ഥി​നി​യു​ടെ പി​താ​വി​നെ മ​ർ​ദി​ച്ച സം​ഭ​വ​ത്തി​ൽ തീ​വ്ര ഹി​ന്ദു​സം​ഘ​ട​നാ പ്ര​വ​ർ​ത്ത​ക​ൻ സ്വ​ത​ന്ത്ര ഭ​ര​ദ്വാ​ജി​ന് ഇ​ട​ക്കാ​ല ജാ​മ്യം. ഡ​ൽ​ഹി​യി​ലെ കോ​ട​തി​യാ​ണ് പ്ര​തി​ക്ക് മൂ​ന്നാ​ഴ്ച​ത്തെ ഇ​ട​ക്കാ​ല ജാ​മ്യം അ​നു​വ​ദി​ച്ച​ത്.

പ്ര​തി​യു​ടെ ജാ​മ്യാ​പേ​ക്ഷ​യെ പ​രാ​തി​ക്കാ​ര​ന്‍റെ അ​ഭി​ഭാ​ഷ​ക​ൻ എ​തി​ർ​ത്തു. പ്ര​തി പ​രാ​തി​ക്കാ​ര​നെ​തി​രെ ജാ​തീ​യ അ​ധി​ക്ഷേ​പം ന​ട​ത്തി​യെ​ന്നും പ​രാ​തി​ക്കാ​ര​നെ മ​ർ​ദി​ച്ച​താ​യി പ്ര​തി ഒ​രു വീ​ഡി​യോ അ​ഭി​മു​ഖ​ത്തി​ൽ സ​മ്മ​തി​ച്ചി​ട്ടു​ണ്ടെ​ന്നും അ​ഭി​ഭാ​ഷ​ക​ൻ കോ​ട​തി​യെ അ​റി​യി​ച്ചു.

സി​ജെ​പി പ്ര​തി​ഷേ​ധ​ത്തെ തു​ട​ർ​ന്ന് സെ​പ്റ്റം​ബ​ർ അ​ഞ്ചി​നാ​ണ് ഡ​ൽ​ഹി പൊ​ലി​സ് സ്വ​ത​ന്ത്ര ഭ​ര​ദ്വാ​ജി​നെ അ​റ​സ്റ്റ് ചെ​യ്ത​ത്. തു​ട​ർ​ന്ന് റി​മാ​ൻ​ഡ് ചെ​യ്യു​ക​യാ​യി​രു​ന്നു. ഭ​ര​ദ്വാ​ജി​ന്‍റെ അ​റ​സ്റ്റ് ആ​വ​ശ്യ​പ്പെ​ട്ട് പാ​ർ​ല​മെ​ന്‍റ് സ്ട്രീ​റ്റി​ലാ​യി​രു​ന്നു സി​ജെ​പി​യു​ടെ പ്ര​തി​ഷേ​ധം.

Tags : SwatantraBharadwaj NewDelhi CJP Bail NewsUpdate Headlines

Recent News

Corehub Up