x
ad
Tue, 15 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​മി​ഗ്രേ​ഷ​ൻ പ​രി​ശോ​ധ​ന​യി​ല്ലാ​തെ മൂ​ന്ന് ഇ​റ്റാ​ലി​യ​ൻ പൗ​ര​ന്മാ​ർ ജ​ർ​മ്മ​നി​യി​ലേ​ക്ക് ക​ട​ന്നു; എ​യ​ർ ഇ​ന്ത്യ​യ്ക്ക് കാ​ര​ണം കാ​ണി​ക്ക​ൽ നോ​ട്ടീ​സ്

വെബ് ഡെസ്ക്
Published: September 15, 2026 11:51 AM IST | Updated: September 15, 2026 11:54 AM IST

പ്രതീകാത്മക ചിത്രം

ന്യൂ​ഡ​ൽ​ഹി: ഇ​മി​ഗ്രേ​ഷ​ൻ പ​രി​ശോ​ധ​ന ന​ട​ത്താ​തെ മൂ​ന്ന് ഇ​റ്റാ​ലി​യ​ൻ പൗ​ര​ന്മാ​ർ ഡ​ൽ​ഹി​യി​ൽ നി​ന്ന് ജ​ർ​മ്മ​നി​യി​ലെ മ്യൂ​ണി​ക്കി​ലേ​ക്ക് ക​ട​ന്ന സം​ഭ​വ​ത്തി​ൽ എ​യ​ർ ഇ​ന്ത്യ​യ്ക്ക് വ്യോ​മ​യാ​ന മ​ന്ത്രാ​ല​യ​ത്തി​ന്‍റെ കാ​ര​ണം കാ​ണി​ക്ക​ൽ നോ​ട്ടീ​സ്. എ​യ​ർ ഇ​ന്ത്യ​യു​ടെ പാ​സ​ഞ്ച​ർ ഹാ​ൻ​ഡ്‌​ലിം​ഗ് സി​സ്റ്റ​ത്തി​ലെ ഗു​രു​ത​ര​മാ​യ വീ​ഴ്ച​യെ​ത്തു​ട​ർ​ന്നാ​ണ് ന​ട​പ​ടി. ഏ​ഴ് ദി​വ​സ​ത്തി​ന​കം മ​റു​പ​ടി ന​ൽ​കാ​നാ​ണ് നി​ർ​ദേ​ശം.

സെ​പ്റ്റം​ബ​ർ നാ​ലി​ന് പു​ല​ർ​ച്ചെ അ​മൃ​ത്സ​റി​ൽ നി​ന്ന് എ​യ​ർ ഇ​ന്ത്യ​യു​ടെ എ​ഐ-1115 വി​മാ​ന​ത്തി​ൽ ഡ​ൽ​ഹി​യി​ലെ​ത്തി​യ മൂ​ന്ന് ഇ​റ്റാ​ലി​യ​ൻ പൗ​ര​ന്മാ​രാ​ണ് മ​തി​യാ​യ രേ​ഖ​ക​ളി​ല്ലാ​തെ​യും ഇ​മി​ഗ്രേ​ഷ​ൻ ക്ലി​യ​റ​ൻ​സ് ഇ​ല്ലാ​തെ​യു​മാ​ണ് ജ​ർ​മ്മ​നി​യി​ലേ​ക്ക് ക​ട​ന്ന​ത്. ഡ​ൽ​ഹി​യി​ലെ​ത്തി ഒ​രു മ​ണി​ക്കൂ​റി​ന് ശേ​ഷം ലു​ഫ്താ​ൻ​സ എ​യ​ർ​ലൈ​ൻ​സി​ന്‍റെ എ​ൽ​എ​ച്ച്-763 വി​മാ​ന​ത്തി​ൽ ഇ​വ​ർ മ്യൂ​ണി​ക്കി​ലേ​ക്ക് യാ​ത്ര തി​രി​ക്കു​ക​യാ​യി​രു​ന്നു.

ചെ​റി​യ വി​മാ​ന​ത്താ​വ​ള​ങ്ങ​ളെ വ​ലി​യ ഹ​ബ്ബു​ക​ളു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന 'ഹ​ബ് ആ​ൻ​ഡ് സ്പോ​ക്ക്' സം​വി​ധാ​ന​ത്തി​ലാ​ണ് യാ​ത്ര​ക്കാ​ർ സ​ഞ്ച​രി​ച്ചി​രു​ന്ന​ത്. അ​മൃ​ത്സ​റി​ൽ നി​ന്ന് ഡ​ൽ​ഹി​യി​ലേ​ക്കു​ള്ള ആ​ഭ്യ​ന്ത​ര യാ​ത്ര​യ്ക്കു​ള്ള ഡി ​കാ​റ്റ​ഗ​റി ബോ​ർ​ഡിം​ഗ് പാ​സാ​ണ് ഇ​വ​ർ​ക്ക് ന​ൽ​കി​യി​രു​ന്ന​ത്. എ​ന്നാ​ൽ അ​മൃ​ത്സ​റി​ൽ വ​ച്ച് ത​ന്നെ തു​ട​ർ​യാ​ത്ര​യ്ക്കു​ള്ള ലു​ഫ്താ​ൻ​സ ബോ​ർ​ഡിം​ഗ് പാ​സും ഇ​വ​ർ​ക്ക് ന​ൽ​കി​യി​രു​ന്നു. ഇ​ത് എ​യ​ർ ഇ​ന്ത്യ​യു​ടെ ച​ട്ട​ങ്ങ​ൾ​ക്ക് വി​രു​ദ്ധ​മാ​ണെ​ന്ന് മ​ന്ത്രാ​ല​യം ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

ഡ​ൽ​ഹി​യി​ലെ​ത്തി​യ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ടു ​ഇ​ന്‍റർ​നാ​ഷ​ണ​ൽ ട്രാ​ൻ​സ്ഫ​ർ ഏ​രി​യ​യി​ലൂ​ടെ​യാ​ണ് യാ​ത്ര​ക്കാ​രെ ക​ട​ത്തി​വി​ട്ട​ത്. ആ​ഭ്യ​ന്ത​ര യാ​ത്ര​ക്കാ​രെ​യും അ​ന്താ​രാ​ഷ്ട്ര യാ​ത്ര​ക്കാ​രെ​യും കൃ​ത്യ​മാ​യി വേ​ർ​തി​രി​ക്ക​ണ​മെ​ന്ന മാ​ന​ദ​ണ്ഡം ഇ​വി​ടെ പാ​ലി​ച്ചി​ല്ല. കൃ​ത്യ​മാ​യ പ​രി​ശോ​ധ​നാ സം​വി​ധാ​ന​ങ്ങ​ൾ പ​രാ​ജ​യ​പ്പെ​ട്ട​തോ​ടെ യാ​തൊ​രു​വി​ധ ഇ​മി​ഗ്രേ​ഷ​ൻ ക്ലി​യ​റ​ൻ​സും ഇ​ല്ലാ​തെ​യാ​ണ് ഇ​വ​ർ ഗേ​റ്റ് 39 വ​ഴി വി​മാ​ന​ത്തി​ൽ ക​യ​റി​യ​ത്.

അ​ഞ്ച് സു​പ്ര​ധാ​ന സ്റ്റാ​ൻ​ഡേ​ർ​ഡ് ഓ​പ്പ​റേ​റ്റിം​ഗ് പ്രൊ​സീ​ജ​ർ ലം​ഘ​ന​ങ്ങ​ളാ​ണ് എ​യ​ർ ഇ​ന്ത്യ​യു​ടെ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​യി​രി​ക്കു​ന്ന​ത്. ആ​ഭ്യ​ന്ത​ര ബോ​ർ​ഡിം​ഗ് പാ​സ് ഉ​ണ്ടാ​യി​രു​ന്ന യാ​ത്ര​ക്കാ​ർ​ക്ക് അ​ന്താ​രാ​ഷ്ട്ര ട്രാ​ൻ​സ്ഫ​ർ ഏ​രി​യ​യി​ലേ​ക്ക് എ​ങ്ങ​നെ പ്ര​വേ​ശ​നം ല​ഭി​ച്ചു, എ​യ​ർ ഇ​ന്ത്യ​യു​ടെ​യും എ​സ്എ​ടി​എ​സ് സ്റ്റാ​ഫു​ക​ളു​ടെ​യും ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​യ വീ​ഴ്ച എ​ന്തു​കൊ​ണ്ട് സം​ഭ​വി​ച്ചു തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ളി​ൽ മ​ന്ത്രാ​ല​യം വി​ശ​ദീ​ക​ര​ണം തേ​ടി​യി​ട്ടു​ണ്ട്.

മാ​നു​വ​ൽ റീ​ക​ൺ​സി​ലി​യേ​ഷ​നി​ടെ​യാ​ണ് ഈ ​ഗു​രു​ത​ര സു​ര​ക്ഷാ വീ​ഴ്ച അ​ധി​കൃ​ത​രു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​ത്. എ​യ​ർ ഇ​ന്ത്യ ന​ൽ​കു​ന്ന മ​റു​പ​ടി തൃ​പ്തി​ക​ര​മ​ല്ലെ​ങ്കി​ൽ എ​യ​ർ​ലൈ​നെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നും വ്യോ​മ​യാ​ന മ​ന്ത്രാ​ല​യം മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​ട്ടു​ണ്ട്.

Tags : Deepika ItalianNationals Fly ImmigrationClearance Notice AirIndia

Recent News

Corehub Up