x
ad
Tue, 15 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പാവങ്ങള്‍ക്കായി ജീവിതം പകുത്തുനല്‍കിയ നന്മമനുഷ്യന്‍; ബ്രദര്‍ മാവുരൂസ് അന്തരിച്ചു

സിജോ പൈനാടത്ത്
Published: September 15, 2026 10:38 AM IST | Updated: September 15, 2026 10:38 AM IST

ബ്രദര്‍ മാവൂരൂസ് തന്റെ പേരിലുള്ള കൊച്ചിയിലെ റോഡില്‍

കൊച്ചി: തെരുവുബാല്യങ്ങളുടെ സംരക്ഷണത്തിനും പരിചരണത്തിനുമായി ജീവിതം സമര്‍പ്പിച്ച ബ്രദര്‍ മാവുരൂസ് മാളിയേക്കല്‍ (90) അന്തരിച്ചു. വാര്‍ധക്യസഹജമായ രോഗങ്ങള്‍ക്ക് ചികിത്സയിലിരിക്കെ ഇന്നു പുലര്‍ച്ചെ ആലുവ രാജഗിരി ആശുപത്രിയിലായിരുന്നു അന്ത്യം.

മാള അമ്പഴക്കാട് 1936 ഏപ്രില്‍ 28നു ജനിച്ച ബ്രദര്‍ മാവുരൂസിനു ചെറുപ്പം മുതല്‍ സാമൂഹ്യസേവനത്തോടു വലിയ താത്പര്യമായിരുന്നു. അമ്പഴക്കാട് മാളിയേക്കല്‍ അന്തോണിയും മേരിയുമാണു മാതാപിതാക്കള്‍. കൊച്ചി ഗാന്ധിനഗര്‍ ഉദയ കോളനിയിലെ ആശ്രയഭവന്‍ കേന്ദ്രീകരിച്ചായിരുന്നു ബ്രദര്‍ മാവുരൂസിന്‍റെ സാമൂഹ്യസേവന ശുശ്രൂഷകള്‍.

പാവങ്ങളുടെ സ്വന്തം ബ്രദര്‍ മാവുരൂസ്

കൊച്ചി: നിങ്ങളുടെ വീടുകളില്‍ സന്ധ്യാവേളകളില്‍ ഭക്ഷണവിഭവങ്ങള്‍ മിച്ചം വരുന്നതു സ്‌നേഹപ്പൊതികളിലാക്കി നിന്‍റെ ചുറ്റുപാടുമുള്ള സാധുക്കള്‍ക്കു പങ്കിടുക. ആദിവാസി മധുവിനെപ്പോലെ അനേകം മനുഷ്യര്‍ നമ്മുടെ നാട്ടിലുണ്ടെന്നറിയുക.

കൂടാതെ ഭവനത്തിലുള്ള ഉപയോഗിക്കാവുന്ന വസ്ത്രങ്ങള്‍ പുതുമയുള്ളതാക്കി നിറം മങ്ങാതെ നാളുകളായി അലമാരയില്‍ വിശ്രമിക്കുന്ന വസ്ത്രങ്ങള്‍, ചെരുപ്പ്, ഷൂസ് സ്‌നേഹപ്പൊതികളിലാക്കി ഇന്നും ഇടവഴികളില്‍ കാത്തിരിക്കുന്ന ജീവിക്കുന്ന ഈശോമാര്‍ക്കും മധുമാര്‍ക്കും ലാസര്‍മാര്‍ക്കും പങ്കിടുക....

കൊച്ചിയോടും കേരളത്തോടും ഈ കരുതലിന്‍റെ നവസുവിശേഷം നിരന്തരം പറഞ്ഞുകൊണ്ടേയിരുന്ന, പാവങ്ങള്‍ക്കായി ജീവിതം പകുത്തു നല്‍കിയ ഒരു നന്മമനുഷ്യന്‍. ഘോഷങ്ങളേതുമില്ലാതെ സ്‌നേഹത്തിന്‍റെ വഴികളിലൂടെ നടന്നുനീങ്ങി അനേകം സങ്കടജീവിതങ്ങളിലേക്കു പ്രത്യാശയുടെ പ്രകാശം പകര്‍ന്നൊരു നിശബ്ദസഞ്ചാരി... ബ്രദര്‍ മാവുരൂസ് മാളിയേക്കല്‍ (90) നിശബ്ദമായി ജീവിതത്തില്‍ നിന്നു കടന്നുപോകുമ്പോള്‍ അവശേഷിപ്പിക്കുന്നതു നന്മയുടെ അടയാളങ്ങള്‍.

സ്‌കൂള്‍ വിദ്യാഭ്യാസത്തിനു ശേഷം സിഎംഐ സഭയില്‍ ചേര്‍ന്ന ബ്രദര്‍ മാവുരൂസ് പിന്നീട് തെരുവാബാല്യങ്ങളുടെ സംരക്ഷണത്തിനായി മുഴുവന്‍സമയവും മാറ്റിവയ്ക്കുകയായിരുന്നു. കൊച്ചിയിലും പുറത്തും തെരുവില്‍ ഉപേക്ഷിക്കപ്പെട്ടവരും അലയുന്നവരുമായ രണ്ടായിരത്തോളം കുട്ടികളെ ബ്രദര്‍ മാവുരൂസ് കണ്ടെത്തി, പുതിയ ജീവിതത്തിലേക്കു കൈപിടിച്ചു.

കൊച്ചി ഗാന്ധിനഗര്‍ ഉദയ കോളനിയിലെ ആശ്രയഭവന്‍ കേന്ദ്രീകരിച്ചായിരുന്നു കുട്ടികളെ പാര്‍പ്പിച്ചത്. ഒരു കാലത്ത് അന്ധകാര കോളനി എന്നറിയപ്പെട്ടിരുന്ന ഉദയ കോളനി, ബ്രദറിന്‍റെ ഇടപെടലുകളിലൂടെ സാമൂഹ്യ സേവനരംഗത്തു മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഇടമായി മാറി.

കൊച്ചിയില്‍ പിആന്‍ഡ് ടി കോളനിയില്‍ തീപിടുത്തത്തില്‍ നശിച്ച വീടുകള്‍ നശിച്ചപ്പോള്‍, സ്‌നേഹഗിരി പദ്ധതിയുമായി രംഗത്തെത്തിയ ബ്രദര്‍ നൂറിലധികം ചെറുവീടുകള്‍ നിര്‍മിച്ചു നല്‍കി ആശ്വാസമായി. ആശ്രയഭവന്‍ പ്രവര്‍ത്തിച്ച റോഡിനു പില്‍ക്കാലത്തു കൊച്ചി കോര്‍പറേഷന്‍ ബ്രദര്‍ മാവുരൂസ് റോഡ് എന്നു നാമകരണം ചെയ്തു.

വൈക്കം വല്ലകം ജീവനിലയം, ഒറ്റപ്പാലം സുഹൃദ്‌സദന്‍, മൂരിയാട് മാര്‍ട്ടിന്‍ നഗര്‍ എന്നിവിടങ്ങളിലും ബ്രദര്‍ മാവുരൂസ് വിവിധ ഘട്ടങ്ങളില്‍ സ്‌നേഹശുശ്രൂഷകളുമായി സജീവമായിരുന്നു. കുടുംബത്തില്‍ നിന്നു തനിക്കു കിട്ടിയ സ്വത്തുക്കള്‍ പൂര്‍ണമായി സാമൂഹ്യസേവനത്തിനായാണ് അദ്ദേഹം ഉപയോഗിച്ചത്.

Tags : BrotherMavoorus RIP Kerala Life

Recent News

Corehub Up