x
ad
Tue, 15 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജി​എ​സ്ടി വ​കു​പ്പ് ഏ​റ്റ​വും കാ​ര്യ​ക്ഷ​മ​മാ​യി പ്ര​വ​ർ​ത്തി​ക്കേ​ണ്ട സ​മ​യം: വി.​ഡി.​സ​തീ​ശ​ൻ

വെബ് ഡെസ്‌ക്
Published: September 15, 2026 07:20 AM IST | Updated: September 15, 2026 07:20 AM IST

വി.​ഡി.​സ​തീ​ശ​ൻ

തി​രു​വ​ന​ന്ത​പു​രം: സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ൽ നി​ന്ന് ക​ര​ക​യ​റാ​ൻ സം​സ്ഥാ​ന​ത്തെ പ്രാ​പ്ത​മാ​ക്കു​ന്ന​തി​ൽ ജി​എ​സ്ടി വ​കു​പ്പ് നി​ർ​ണാ​യ​ക പ​ങ്ക് വ​ഹി​ക്കു​ന്നു​ണ്ടെ​ന്ന് മു​ഖ്യ​മ​ന്ത്രി വി.​ഡി.​സ​തീ​ശ​ൻ. നി​കു​തി വ​ർ​ധി​പ്പി​ക്കാ​തെ നി​കു​തി വ​രു​മാ​നം വ​ർ​ധി​പ്പി​ക്കാ​നാ​ണ് സ​ർ​ക്കാ​ർ ശ്ര​മി​ക്കു​ന്ന​തെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

കൃ​ത്യ​മാ​യി നി​കു​തി​പി​രി​വ് ന​ട​ത്തി​ക്കൊ​ണ്ട് ജി​എ​സ്ടി വ​കു​പ്പ് ഏ​റ്റ​വും കാ​ര്യ​ക്ഷ​മ​മാ​യി പ്ര​വ​ർ​ത്തി​ക്കേ​ണ്ട സ​മ​യ​മാ​ണി​ത്. സം​സ്ഥാ​ന ച​ര​ക്ക് സേ​വ​ന നി​കു​തി വ​കു​പ്പ് പു​തു​താ​യി വാ​ങ്ങി​യ 64 ഔ​ദ്യോ​ഗി​ക വാ​ഹ​ന​ങ്ങ​ളു​ടെ ഫ്ലാ​ഗ് ഓ​ഫ് നി​ർ​വ​ഹി​ച്ച് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി.

നൂ​റു​ദി​ന ക​ർ​മ​പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാ​ണ് വാ​ഹ​ന​ങ്ങ​ൾ വാ​ങ്ങി​യ​ത്. വാ​ഹ​ന​ങ്ങ​ളു​ടെ താ​ക്കോ​ൽ മു​ഖ്യ​മ​ന്ത്രി ജി​എ​സ്ടി ക​മ്മീ​ഷ​ണ​ർ പി.​ബി. നൂ​ഹി​ന് കൈ​മാ​റി. ധ​ന​കാ​ര്യ വ​കു​പ്പ് അ​ഡി​ഷ​ണ​ൽ ചീ​ഫ് സെ​ക്ര​ട്ട​റി കെ.​ആ​ർ. ജ്യോ​തി​ലാ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

Tags : GST VDSatheesan NewsUpdate Headlines UDF

Recent News

Corehub Up