x
ad
Tue, 15 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഡ​ൽ​ഹി​യി​ൽ ഡ്രൈ​വ​റോ​ട് യാ​ത്ര പ​റ​ഞ്ഞ് അ​ബു​ദാ​ബി കി​രീ​ടാ​വ​കാ​ശി ഷെ​യ്ഖ് ഖാ​ലി​ദ്; വീ​ഡി​യോ വൈ​റ​ൽ 

ഓൺലൈൻ ഡെസ്ക്
Published: September 15, 2026 05:35 AM IST | Updated: September 15, 2026 05:35 AM IST

അ​ബു​ദാ​ബി കി​രീ​ടാ​വ​കാ​ശി

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ൽ ന​ട​ന്ന 18-ാമ​ത് ബ്രി​ക്സ് ഉ​ച്ച​കോ​ടി​യി​ൽ പ​ങ്കെ​ടു​ത്ത ശേ​ഷം മ​ട​ങ്ങാ​നി​റ​ങ്ങി​യ അ​ബു​ദാ​ബി കി​രീ​ടാ​വ​കാ​ശി ഷെ​യ്ഖ് ഖാ​ലി​ദ് ബി​ൻ മു​ഹ​മ്മ​ദ് ബി​ൻ സാ​യി​ദ് അ​ൽ ന​ഹ്യാ​ൻ ത​ന്‍റെ   ​യാ​ളോ‌​ട്  യാ​ത്ര പ​റ​ഞ്ഞ സം​ഭ​വം സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ൽ. എ​യ​ർ​പോ​ർ​ട്ടി​ലേ​ക്ക് പോ​കു​ന്ന​തി​ന് മു​ൻ​പ് ഔ​ദ്യോ​ഗി​ക പ്ര​തി​നി​ധി​ക​ളോ​ട് യാ​ത്ര പ​റ​ഞ്ഞ ശേ​ഷം, ഡ്രൈ​വ​ർ​ക്ക് യാ​ത്ര അ​യ​പ്പ് ന​ൽ​കാ​ൻ മ​റ​ന്നു​പോ​യെ​ന്ന് മ​ന​സി​ലാ​ക്കി​യ കി​രീ​ടാ​വ​കാ​ശി തി​രി​കെ വ​ണ്ടി​ക്ക​ടു​ത്തേ​ക്ക് ന​ട​ന്നെ​ത്തി കൈ​കൊ​ടു​ക്കു​ക​യും സം​സാ​രി​ക്കു​ക​യു​മാ​യി​രു​ന്നു. 

ഷെ​യ്ഖ് ഖാ​ലി​ദി​ന്‍റെ ഈ ​കൊ​ച്ചു പ്ര​വ​ർ​ത്തി അ​ദ്ദേ​ഹ​ത്തി​ന്‍റെ ലാ​ളി​ത്യ​ത്തെ​യും എ​ളി​മ​യെ​യു​മാ​ണ് കാ​ണി​ക്കു​ന്ന​തെ​ന്നാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യു​ടെ അ​ഭി​പ്രാ​യം. യു​എ​ഇ​യു​ടെ രാ​ഷ്ട്ര​പി​താ​വ് ഷെ​യ്ഖ് സാ​യി​ദി​ന്‍റെ മൂ​ല്യ​ങ്ങ​ളു​ടെ പ്ര​തി​ഫ​ല​ന​മാ​ണി​തെ​ന്നും പ​ല​രും കു​റി​ച്ചു. വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്ക് അ​ദ്ദേ​ഹ​ത്തെ എ​ത്തി​ച്ച വാ​ഹ​നം ഓ​ടി​ച്ചി​രു​ന്ന​ത് ഒ​രു ഇ​ന്ത്യ​ക്കാ​ര​നാ​യി​രു​ന്നു. യു​എ​ഇ പ്ര​സി​ഡ​ന്‍റ് ഷെ​യ്ഖ് മു​ഹ​മ്മ​ദ് ബി​ൻ സാ​യി​ദ് അ​ൽ ന​ഹ്യാ​നെ പ്ര​തി​നി​ധീ​ക​രി​ച്ചാ​ണ് ഷെ​യ്ഖ് ഖാ​ലി​ദ് ഡ​ൽ​ഹി​യി​ലെ​ത്തി​യ​ത്. 

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​മാ​യി അ​ദ്ദേ​ഹം ഉ​ഭ​യ​ക​ക്ഷി ച​ർ​ച്ച​ക​ൾ ന​ട​ത്തു​ക​യും ഊ​ർ​ജം വ്യാ​പാ​രം, ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്‍റ​ലി​ജ​ൻ​സ്, വി​ദ്യാ​ഭ്യാ​സം, ടൂ​റി​സം തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ലെ സ​ഹ​ക​ര​ണം ശ​ക്തി​പ്പെ​ടു​ത്താ​ൻ തീ​രു​മാ​നി​ക്കു​ക​യും ചെ​യ്തു. സെ​പ്റ്റം​ബ​ർ 12, 13 തീ​യ​തി​ക​ളി​ൽ ഭാ​ര​ത് മ​ണ്ഡ​പ​ത്തി​ൽ വെ​ച്ചാ​ണ് 18-ാമ​ത് ബ്രി​ക്സ് ഉ​ച്ച​കോ​ടി സം​ഘ​ടി​പ്പി​ച്ച​ത്. 13 ലോ​ക​നേ​താ​ക്ക​ളും 17 പ്ര​തി​നി​ധി സം​ഘ​ങ്ങ​ളും ഈ ​ഉ​ച്ച​കോ​ടി​യു​ടെ ഭാ​ഗ​മാ​യി ഇ​ന്ത്യ​യി​ലെ​ത്തി. 

Tags : AbuDhabi CrownPrince NewDelhi  LatestNews Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up