x
ad
Tue, 15 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബിഹാറിൽ ഏകീകൃത സിവിൽ കോഡ് നടപ്പാക്കില്ലെന്നു ജെഡി-യു നേതാവ്

വെബ്ഡെസ്ക്
Published: September 15, 2026 03:03 AM IST | Updated: September 15, 2026 03:03 AM IST

ജെ​​ഡി-​​യു നേ​​താ​​വ് ശ്യാം ​​ര​​ജ​​ക്.

പാ​​റ്റ്ന: എ​​ൻ​​ഡി​​എ ഭ​​രി​​ക്കു​​ന്ന ബി​​ഹാ​​റി​​ൽ ഏ​​കീ​​കൃ​​ത സി​​വി​​ൽ കോ​​ഡ് (യു​​സി​​സി) ന​​ട​​പ്പാ​​ക്കി​​ല്ലെ​​ന്നു മു​​തി​​ർ​​ന്ന ജെ​​ഡി-​​യു നേ​​താ​​വ് ശ്യാം ​​ര​​ജ​​ക്.

യു​​സി​​സി ബി​​ല്ലി​​ലെ പാ​​ർ​​ല​​മെ​​ന്‍റി​​ൽ ജെ​​ഡി-​​യു പി​​ന്തു​​ണ​​ച്ചി​​രു​​ന്നു. 2029 ലോ​​ക്സ​​ഭാ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​നു മു​​ന്പ് എ​​ൻ​​ഡി​​എ ഭ​​രി​​ക്കു​​ന്ന 21 സം​​സ്ഥാ​​ന​​ങ്ങ​​ളി​​ലും ഏ​​കീ​​കൃ​​ത സി​​വി​​ൽ കോ​​ഡ് ന​​ട​​പ്പാ​​ക്കു​​മെ​​ന്ന കേ​​ന്ദ്ര ആ​​ഭ്യ​​ന്ത​​ര മ​​ന്ത്രി അ​​മി​​ത് ഷാ​​യു​​ടെ പ്ര​​സ്താ​​വ​​ന​​യോ​​ടു പ്ര​​തി​​ക​​രി​​ക്കു​​ക​​യാ​​യി​​രു​​ന്നു ശ്യാം ​​ര​​ജ​​ക്.

യു​​സി​​സി വി​​ഷ​​യ​​ത്തി​​ൽ പാ​​ർ​​ട്ടി​​യു​​ടെ നി​​ല​​പാ​​ട് മു​​ൻ മു​​ഖ്യ​​മ​​ന്ത്രി നി​​തീ​​ഷ്കു​​മാ​​ർ വ്യ​​ക്ത​​മാ​​യി അ​​റി​​യി​​ച്ചി​​ട്ടു​​ണ്ടെ​​ന്ന് ജെ​​ഡി-​​യു മു​​ൻ ദേ​​ശീ​​യ ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി​​കൂ​​ടി​​യാ​​യ ശ്യാം ​​ര​​ജ​​ക് പ​​റ​​ഞ്ഞു.

അ​​തേ​​സ​​മ​​യം, യു​​സി​​സി വി​​ഷ​​യ​​ത്തി​​ൽ പാ​​ർ​​ട്ടി വ​​ക്താ​​ക്ക​​ൾ പ്ര​​തി​​ക​​രി​​ക്കു​​മെ​​ന്നാ​​യി​​രു​​ന്നു മ​​ന്ത്രി​​യും ജെ​​ഡി-​​യു നി​​യ​​മ​​സ​​ഭാ ക​​ക്ഷി നേ​​താ​​വു​​മാ​​യ ശ്രാ​​വ​​ൺ​​കു​​മാ​​ർ പ​​റ​​ഞ്ഞ​​ത്.

Tags : UniformCivilCode JD(U)Leader ShyamRajak UCC Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash Bihar

Recent News

Corehub Up