x
ad
Tue, 15 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കെ​യ്ന്‍ ഗോ​ളി​ല്‍ ബ​യേ​ണ്‍

വെബ്ഡെസ്ക്
Published: September 15, 2026 02:03 AM IST | Updated: September 15, 2026 02:03 AM IST

ജ​ര്‍​മ​ന്‍ ബു​ണ്ട​സ് ലി​ഗ ഫു​ട്‌​ബോ​ളി​ല്‍ ഗോൾ നേട്ടം ആഘോഷിക്കുന്ന ഇം​ഗ്ലീ​ഷ് താ​രം ഹാ​രി കെ​യ്‌ൻ.​

മ്യൂ​ണി​ക്: ജ​ര്‍​മ​ന്‍ ബു​ണ്ട​സ് ലി​ഗ ഫു​ട്‌​ബോ​ളി​ല്‍ ഇം​ഗ്ലീ​ഷ് താ​രം ഹാ​രി കെ​യ്‌​ന്‍റെ ഗോ​ളി​ല്‍ എ​ഫ്‌​സി ബ​യേ​ണ്‍ മ്യൂ​ണി​ക്കി​നു ജ​യം. എ​വേ പോ​രാ​ട്ട​ത്തി​ല്‍ ബ​യേ​ണ്‍ മ്യൂ​ണി​ക് 2-1ന് ​എ​ല്‍​വേ​ഴ്‌​സ്ബ​ര്‍​ഗി​നെ കീ​ഴ​ട​ക്കി.

26-ാം മി​നി​റ്റി​ല്‍ ലെ​ന്നാ​ര്‍​ട്ട് കാ​ളി​ലൂ​ടെ ബ​യേ​ണ്‍ മ്യൂ​ണി​ക് ലീ​ഡ് നേ​ടി. എ​ന്നാ​ല്‍, മൗ​റി​സ് ക്രാ​റ്റ​ന്‍​മാ​ക്ക​റി​ലൂ​ടെ (61-ാം മി​നി​റ്റ്) എ​ല്‍​വേ​ഴ്‌​സ്ബ​ര്‍​ഗ് ഒ​പ്പ​മെ​ത്തി. തു​ട​ര്‍​ന്നാ​യി​രു​ന്നു ഹാ​രി കെ​യ്‌​ന്‍റെ (72-ാം മി​നി​റ്റ്) ഗോ​ള്‍.

ലീ​ഗി​ല്‍ മൂ​ന്നു മ​ത്സ​ര​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​യ​പ്പോ​ള്‍ ഏ​ഴു പോ​യി​ന്‍റു​മാ​യി നാ​ലാം സ്ഥാ​ന​ത്താ​ണ് എ​ഫ്‌​സി ബ​യേ​ണ്‍ മ്യൂ​ണി​ക്. ഒ​മ്പ​തു പോ​യി​ന്‍റു​ള്ള ഫ്രൈ​ബ​ര്‍​ഗ്, ബൊ​റൂ​സി​യ ഡോ​ര്‍​ട്ട്മു​ണ്ട് ടീ​മു​ക​ളാ​ണ് യ​ഥാ​ക്ര​മം ആ​ദ്യ​ ര​ണ്ടു സ്ഥാ​ന​ങ്ങ​ളി​ല്‍. ഓ​ക്‌​സ്ബ​ര്‍​ഗാ​ണ് (ഏ​ഴു പോ​യി​ന്‍റ്) മൂ​ന്നാം സ്ഥാ​ന​ത്ത്.

Tags : HarryKane FCBayernMunich GermanBundesliga Elversberg Football Sports

Recent News

Corehub Up