x
ad
Tue, 10 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പോ​ള​ണ്ടി​ല്‍ വെ​ടി​വ​യ്പ് ന​ട​ത്തി​യ അ​ക്ര​മി മ​രി​ച്ചു

വെബ്ഡെസ്ക്
Published: November 10, 2026 02:30 AM IST | Updated: November 10, 2026 02:30 AM IST

പ്രതീകാത്മക ചിത്രം

ക്രാ​​​​​ക്കോ​​​​​വ്: ദ​​​​​ക്ഷി​​​​​ണ പോ​​​​​ള​​​​​ണ്ടി​​​​​ലെ ക്രാ​​​​​ക്കോ​​​​​വ് ന​​​​​ഗ​​​​​ര​​​​​ത്തി​​​​​ലെ പ്ര​​​​​ധാ​​​​​ന മാ​​​​​ർ​​​​​ക്ക​​​​​റ്റ് ച​​​​​ത്വ​​​​​ര​​​​​ത്തി​​​​​ല്‍ വെ​​​​​ടി​​​​​വ​​​​​യ്പ് ന​​​​​ട​​​​​ത്തി​​​​​യ അ​​​​​ക്ര​​​​​മി മ​​​​​രി​​​​​ച്ചു. ശ​​​​​നി​​​​​യാ​​​​​ഴ്ച പ്രാ​​​​​ദേ​​​​​ശി​​​​​ക സ​​​​​മ​​​​​യം ഉ​​​​​ച്ച​​​​​ക​​​​​ഴി​​​​​ഞ്ഞ് മൂ​​​​​ന്നോ​​​​​ടെ​​​​​യാ​​​​​യി​​​​​രു​​​​​ന്നു വെ​​​​ടി​​​​വ​​​​യ്പുണ്ടാ​​​​യ​​​​ത്.

ആ​​​​​ക്ര​​​​​മ​​​​​ണ​​​​​ത്തി​​​​​ൽ ആ​​​​​റു​​​​​പേ​​​​​ർ കൊ​​​​​ല്ല​​​​​പ്പെ​​​​​ടു​​​​​ക​​​​​യും 15 പേ​​​​​ര്‍​ക്ക് പ​​​​​രിക്കേ​​​​​ല്‍​ക്കു​​​​​ക​​​​​യും ചെ​​​​​യ്തു. മാ​​​​​ർ​​​​​ക്ക​​​​​റ്റ് ച​​​​​ത്വ​​​​​ര​​​​​ത്തി​​​​​ലേ​​​​​ക്കു കാ​​​​​റോ​​​​​ടി​​​​​ച്ചെ​​​​​ത്തി​​​​​യ അ​​​​​ക്ര​​​​​മി, വാ​​​​​ഹ​​​​​ന​​​​​ത്തി​​​​​ലി​​​​​രു​​​​​ന്ന് ജ​​​​​ന​​​​​ക്കൂ​​​​​ട്ട​​​​​ത്തി​​​​​നു നേ​​​​​രേ വെ​​​​​ടി​​​​​യു​​​​​തി​​​​​ർ​​​​​ക്കു​​​​​ക​​​​​യാ​​​​​യി​​​​​രു​​​​​ന്നു.

സം​​​​​ഭ​​​​​വ​​​​​സ്ഥ​​​​​ല​​​​​ത്തെ​​​​​ത്തി​​​​​യ പൊ​​​​​ലി​​​​​സ് പ്ര​​​​​തി​​​​​യെ വെ​​​​​ടി​​​​​വ​​​​​ച്ചു​​​​​ വീ​​​​​ഴ്ത്തി ക​​​​​സ്റ്റ​​​​​ഡി​​​​​യി​​​​​ലെ​​​​​ടു​​​​​ത്ത് ആ​​​​​ശു​​​​​പ​​​​​ത്രി​​​​​യി​​​​​ലേ​​​​​ക്ക് മാ​​​​​റ്റു​​​​​ക​​​​​യാ​​​​​യി​​​​​രു​​​​​ന്നു.

അ​​​​​ക്ര​​​​​മി​​​​​യു​​​​​ടെ വീ​​​​​ട്ടി​​​​​ല്‍ ഇ​​​​​യാ​​​​​ളു​​​​​ടെ മാ​​​​താ​​​​പി​​​​താ​​​​ക്ക​​​​ളെ​​​​യും സ​​​​​ഹോ​​​​​ദ​​​​​രി​​​​യെ​​​​യും വെ​​​​​ടി​​​​​യേ​​​​​റ്റു മ​​​​​രി​​​​​ച്ച നി​​​​​ല​​​​​യി​​​​​ല്‍ ക​​​​​ണ്ടെ​​​​​ത്തി​​​​​യി​​​​​രു​​​​​ന്നു. സം​​​​​ഭ​​​​​വ​​​​​ത്തെ ഭീ​​​​​ക​​​​​ര​​​​​പ്ര​​​​​വ​​​​​ര്‍​ത്ത​​​​​ന​​​​​മാ​​​​​യി ക​​​​​ണ​​​​​ക്കാ​​​​​ക്കി​​​​​യാ​​​​​ണ് അ​​​​​ന്വേ​​​​​ഷ​​​​​ണം.

Tags : Shooting market square Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash Krakow

Recent News

Corehub Up