ക്രാക്കോവ്: ദക്ഷിണ പോളണ്ടിലെ ക്രാക്കോവ് നഗരത്തിലെ പ്രധാന മാർക്കറ്റ് ചത്വരത്തില്‍ വെടിവയ്പ് നടത്തിയ അക്രമി മരിച്ചു. ശനിയാഴ്ച പ്രാദേശിക സമയം ഉച്ചകഴിഞ്ഞ് മൂന്നോടെയായിരുന്നു വെടിവയ്പുണ്ടായത്.
ആക്രമണത്തിൽ ആറുപേർ കൊല്ലപ്പെടുകയും 15 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മാർക്കറ്റ് ചത്വരത്തിലേക്കു കാറോടിച്ചെത്തിയ അക്രമി, വാഹനത്തിലിരുന്ന് ജനക്കൂട്ടത്തിനു നേരേ വെടിയുതിർക്കുകയായിരുന്നു.
സംഭവസ്ഥലത്തെത്തിയ പൊലിസ് പ്രതിയെ വെടിവച്ചു വീഴ്ത്തി കസ്റ്റഡിയിലെടുത്ത് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
അക്രമിയുടെ വീട്ടില്‍ ഇയാളുടെ മാതാപിതാക്കളെയും സഹോദരിയെയും വെടിയേറ്റു മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. സംഭവത്തെ ഭീകരപ്രവര്‍ത്തനമായി കണക്കാക്കിയാണ് അന്വേഷണം.