പ്രതീകാത്മക ചിത്രം
കനൗജ്: യുപിയിലെ യുവ അഭിഭാഷകനെ കോൺഗ്രസ് നേതാവ് വെടിവച്ചു കൊന്നു. അനുജ്കുമാർ ചതുർവേദി (36) ആണു കൊല്ലപ്പെട്ടത്.
കനൗജ് ജില്ല കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി അമോൽ ദീക്ഷിത് ആണ് ചതുർവേദിയെ വെടിവച്ചുകൊന്നത്. ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. ദീക്ഷിത് ഒളിവിലാണ്.
അഭിഭാഷകന്റെ കസിൻ ബസന്തിനെ ദീക്ഷിത് മർദിച്ചതാണ് സംഭവങ്ങളുടെ തുടക്കം. ഇതറിഞ്ഞ ചതുർവേദി ബസന്തിനൊപ്പം ദീക്ഷിതിന്റെ വീട്ടിലെത്തി. അവിടെവച്ചുണ്ടായ വാക്കുതർക്കത്തിനിടെ ചതുർവേദിയെ അമോൽ ദീക്ഷിത് നാലു റൗണ്ട് വെടിവച്ചു.
Tags : Congress leader Lawyer Dead Anujkumar Chaturvedi Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash