x
ad
Tue, 10 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ​ർ​ക്കാ​രി​ൽ ചേ​രാ​ൻ നെ​ത​ന്യാ​ഹു​വി​നെ​ ക്ഷ​ണി​ച്ച് ഐ​സ​ൻ​കോ​ട്ട്

വെബ്ഡെസ്ക്
Published: November 10, 2026 02:44 AM IST | Updated: November 10, 2026 02:44 AM IST

ബെ​​​​ഞ്ച​​​​മി​​​​ൻ നെ​​​​ത​​​​ന്യാ​​​​ഹു, ഗാ​​​​ദി ഐ​​​​സ​​​​ൻ​​​​കോ​​​​ട്ട്

ജ​​​​റുസ​​​​ലെം: നാ​​​​ട​​​​കീ​​​​യനീ​​​​ക്ക​​​​ങ്ങ​​​​ളു​​​​മാ​​​​യി ഇ​​​​സ്ര​​​​യേ​​​​ൽ പ്ര​​​​തി​​​​പ​​​​ക്ഷ​​​​സ​​​​ഖ്യ നേ​​​​താ​​​​വ് ഗാ​​​​ദി ഐ​​​​സ​​​​ൻ​​​​കോ​​​​ട്ട്. ത​​​​ന്‍റെ സ​​​​ഖ്യസ​​​​ർ​​​​ക്കാ​​​​രി​​​​ൽ ചേ​​​​രാ​​​​ൻ ഐ​​​​സ​​​​ൻ​​​​കോ​​​​ട്ട് എ​​​​തി​​​​രാ​​​​ളി ബെ​​​​ഞ്ച​​​​മി​​​​ൻ നെ​​​​ത​​​​ന്യാ​​​​ഹു​​​​വി​​​​നെ​​​​യും ക്ഷ​​​​ണി​​​​ച്ചു. ഇ​​​​തോ​​​​ടെ സ​​​​ർ​​​​ക്കാ​​​​ർ രൂ​​​​പ​​വ​​ത്​​​​ക​​​​ര​​​​ണം അ​​​​വ​​​​സാ​​​​ന നി​​​​മി​​​​ഷം അ​​​​ടി​​​​മു​​​​ടി ​​​​നാ‌​​​​ട​​​​കീ​​​​യ​​​​മാ​​​​യി.

ഞാ​​​​യ​​​​റാ​​​​ഴ്ച പ്ര​​​​സി​​​​ഡ​​​​ന്‍റ് ഇ​​​​സാ​​​​ക് ഹെ​​​​ർ​​​​സോ​​​​ഗ​​​​ന്‍റെ ഓ​​​​ഫി​​​​സി​​​​ൽ ന​​​​ട​​​​ന്ന ച​​​​ട​​​​ങ്ങി​​​​ലെ പ്ര​​​​സം​​​​ഗ​​​​ത്തി​​​​ലാ​​​​ണ് നെ​​​​ത​​​​ന്യാ​​​​ഹു​​​​വി​​​​നെ​​​​യും തീ​​​​വ്ര വ​​​​ല​​​​തു​​​​പ​​​​ക്ഷ ധ​​​​ന​​​​മ​​​​ന്ത്രി ബെ​​​​സാ​​​​ലെ​​​​ൽ സ്മോ​​​​ട്രി​​​​ച്ചി​​​​നെ​​​​യും ത​​​​ന്‍റെ സ​​​​ർ​​​​ക്കാ​​​​രി​​​​ൽ ചേ​​​​രാ​​​​ൻ സ്വാ​​​​ഗ​​​​തം ചെ​​​​യ്യു​​​​ന്ന​​​​താ​​​​യി ഐ​​​​സ​​​​ൻ​​​​കോ​​​​ട്ട് പ​​​​റ​​​​ഞ്ഞു.

“ഐ​​​​ക്യ​​​​ത്തി​​​​നു​​​​ള്ള സ​​​​മ​​​​യ​​​​മാ​​​​ണി​​​​തെ​​​​ന്ന് ലി​​​​ക്കു​​​​ഡ്, റി​​​​ലീ​​​​ജി​​​​യ​​​​സ് സ​​​​യ​​​​ണി​​​​സ്റ്റ് പാ​​​​ർ​​​​ട്ടി എ​​​​ന്നി​​​​വ​​​​യി​​​​ലെ അം​​​​ഗ​​​​ങ്ങ​​​​ൾ ആ​​​​ത്മാ​​​​ർ​​​​ഥ​​​​മാ​​​​യി വി​​​​ശ്വ​​​​സി​​​​ക്കു​​​​ന്നു​​​​ണ്ടെ​​​​ങ്കി​​​​ൽ, എ​​​​ന്‍റെ സ​​​​ർ​​​​ക്കാ​​​​രി​​​​നെ പി​​​​ന്തു​​​​ണ​​​​യ്ക്കാ​​​​തി​​​​രി​​​​ക്കാ​​​​ൻ ഒ​​​​രു കാ​​​​ര​​​​ണ​​​​വും കാ​​​​ണാ​​​​ൻ ക​​​​ഴി​​​​യു​​​​ന്നി​​​​ല്ല”ഐ​​​​സ​​​​ൻ​​​​കോ​​​​ട്ട് പ​​​​റ​​​​ഞ്ഞു.

പൊ​​​​തു​​​​ജ​​​​ന​​​​ങ്ങ​​​​ളു​​​​ടെ താ​​​​ത്പ​​ര്യ​​​​ങ്ങ​​​​ൾ​​​​ക്കാ​​​​യി പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കു​​​​മെ​​​​ന്നും ഇ​​​​സ്രേ​​​​ലി സ​​​​മൂ​​​​ഹ​​​​ത്തി​​​​ലെ എ​​​​ല്ലാ വി​​​​ഭാ​​​​ഗ​​​​ങ്ങ​​​​ളെ​​​​യും പ്ര​​​​തി​​​​നി​​​​ധീ​​​​ക​​​​രി​​​​ക്കു​​​​മെ​​​​ന്നും ച​​​​ട​​​​ങ്ങി​​​​ൽ ഐ​​​​സ​​​​ൻ​​​​കോ​​​​ട്ട് വ്യ​​​​ക്ത​​​​മാ​​​​ക്കി. അ​തേ​സ​മ​യം, അ​മേ​രി​ക്ക​യി​ലെ ഇ​ട​ക്കാ​ല തെ​ര​ഞ്ഞെ​ടു​പ്പി​ന് ശേ​ഷം രാ​ജ്യം അ​നി​ശ്ചി​ത​ത്വ​ങ്ങ​ളെ നേ​രി​ടു​ക​യാ​ണെ​ന്ന് ഹെ​​​​ർ​​​​സോ​​​​ഗ് മു​ന്ന​റി​യി​പ്പ് ന​ൽ​കി.

Tags : Isreal Benjamin Netanyahu Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up