Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Benjamin Netanyahu

ഒക്‌ടോബർ 7 ഭീകരാക്രമണം: എല്ലാ സൂത്രധാരന്മാരും കൊല്ലപ്പെട്ടെന്ന് ബെ​​​ഞ്ച​​​മി​​​ൻ നെ​​​ത​​​ന്യാ​​​ഹു

ടെ​​​ൽ അ​​​വീ​​​വ്: ഗാ​​​സ​​​യി​​​ലെ യു​​​ദ്ധ​​​ല​​​ക്ഷ്യം പൂ​​​ർ​​​ത്തീ​​​ക​​​ര​​​ണ​​​ഘ​​​ട്ട​​​ത്തി​​​ന് അ​​​ടു​​​ത്തെ​​​ത്തി​​​യി​​​രി​​​ക്കു​​​ന്നു​​​വെ​​​ന്ന് ഇ​​​സ്രേ​​​ലി പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ബെ​​​ഞ്ച​​​മി​​​ൻ നെ​​​ത​​​ന്യാ​​​ഹു. ഒ​​​ക്‌​​​ടോ​​​ബ​​​ർ 7 ഭീ​​​ക​​​രാ​​​ക്ര​​​മ​​​ണ​​​ത്തി​​​ലെ എ​​​ല്ലാ സൂ​​​ത്ര​​​ധാ​​​ര​​​ന്മാ​​​രെ​​​യും വ​​​ക​​​വ​​​രു​​​ത്തി​​​യ​​​താ​​​യും അ​​​ദ്ദേ​​​ഹം അ​​​വ​​​കാ​​​ശ​​​പ്പെ​​​ട്ടു.

ഹ​​​മാ​​​സി​​​ന്‍റെ മു​​​തി​​​ർ​​​ന്ന ക​​​മാ​​​ൻ​​​ഡ​​​ർ എ​​​സ്സെ​​​ദി​​​ൻ അ​​​ൽ ഹ​​​ദ്ദാ​​​ദി​​​നെ വെ​​​ള്ളി​​​യാ​​​ഴ്ച വ്യോ​​​മാ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ വ​​​ധി​​​ച്ച​​​തി​​​നു പി​​​ന്നാ​​​ലെ​​​യാ​​​ണ് നെ​​​ത​​​ന്യാ​​​ഹു​​​വി​​​ന്‍റെ പ്ര​​​തി​​​ക​​​ര​​​ണം. 1221 പേ​​​ർ കൊ​​​ല്ല​​​പ്പെ​​​ട്ട ഒ​​​ക്‌​​​ടോ​​​ബ​​​ർ 7 ഭീ​​​ക​​​രാ​​​ക്ര​​​മ​​​ണ​​​ത്തി​​​നു പി​​​ന്നി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ച്ച എ​​​ല്ലാ​​​വ​​​രെ​​​യും ഒ​​​ന്നൊ​​​ന്നാ​​​യി വ​​​ക​​​വ​​​രു​​​ത്തി​​​യി​​​രി​​​ക്കു​​​മെ​​​ന്ന് നെ​​​ത​​​ന്യാ​​​ഹു പ്ര​​​തി​​​ജ്ഞ ചെ​​​യ്തി​​​രു​​​ന്നു.

ഈ ​​​ല​​​ക്ഷ്യം ഏ​​​റെ​​​ക്കു​​​റെ പൂ​​​ർ​​​ത്തി​​​യാ​​​യ​​​താ​​​യി ഞാ​​​യ​​​റാ​​​ഴ്ച ന​​​ട​​​ന്ന മ​​​ന്ത്രി​​​സ​​​ഭാ​​​യോ​​​ഗ​​​ത്തി​​​ൽ നെ​​​ത​​​ന്യാ​​​ഹു വ്യ​​​ക്ത​​​മാ​​​ക്കി. ഗാ​​​സ​​​യു​​​ടെ 60 ശ​​​ത​​​മാ​​​നം പ്ര​​​ദേ​​​ശ​​​വും നി​​​ല​​​വി​​​ൽ ഇ​​​സ്ര​​​യേ​​​ൽ സൈ​​​ന്യ​​​ത്തി​​​ന്‍റെ നി​​​യ​​​ന്ത്ര​​​ണ​​​ത്തി​​​ലാ​​​ണെ​​​ന്നും നെ​​​ത​​​ന്യാ​​​ഹു ആ​​​വ​​​ർ​​​ത്തി​​​ച്ചു.

ഹ​​​മാ​​​സി​​​ന്‍റെ അ​​​തി​​​ർ​​​ത്തി ക​​​ട​​​ന്നു​​​ള്ള ആ​​​ക്ര​​​മ​​​ണ​​​ത്തി​​​നു​​​ശേ​​​ഷം ഗാ​​​സ​​​യി​​​ലും മേ​​​ഖ​​​ല​​​യി​​​ലു​​​ട​​​നീ​​​ള​​​മു​​​ള്ള സം​​​ഘ​​​ട​​​ന​​​യു​​​ടെ മു​​​തി​​​ർ​​​ന്ന നേ​​​താ​​​ക്ക​​​ളെ​​​യും ക​​​മാ​​​ൻ​​​ഡ​​​ർ​​​മാ​​​രെ​​​യും ല​​​ക്ഷ്യ​​​മി​​​ട്ട് ഇ​​​സ്രേ​​​ലി സൈ​​​ന്യ​​​വും ര​​​ഹ​​​സ്യാ​​​ന്വേ​​​ഷ​​​ണ വി​​​ഭാ​​​ഗ​​​ങ്ങ​​​ളും തീ​​​വ്ര​​​ശ്ര​​​മം ന​​​ട​​​ത്തു​​​ക​​​യും ഓ​​​രോ​​​രു​​​ത്ത​​​രെ​​​യാ​​​യി വ​​​ക​​​വ​​​രു​​​ത്തു​​​ക​​​യു​​​മാ​​​യി​​​രു​​​ന്നു.

ഹ​​​മാ​​​സി​​​ന്‍റെ രാ​​​ഷ്‌​​​ട്രീ​​​യ​​​നേ​​​താ​​​വാ​​​യ ഇ​​​സ്‌​​​മ​​​യി​​​ൽ ഹ​​​നി​​​യ​​​യെ ഇ​​​റാ​​​ൻ ത​​​ല​​​സ്ഥാ​​​ന​​​മാ​​​യ ടെ​​​ഹ്റാ​​​നി​​​ലെ ഒ​​​ളി​​​ത്താ​​​വ​​​ള​​​ത്തി​​​ലേ​​​ക്കു ക​​​ട​​​ന്നെ​​​ത്തി ഇ​​​സ്രേ​​​ലി സേ​​​ന വ​​​ധി​​​ച്ച​​​ത് ആ​​​ശ്ച​​​ര്യ​​​ത്തോ​​​ടെ​​​യാ​​​ണു ലോ​​​കം ശ്ര​​​വി​​​ച്ച​​​ത്.

പി​​​ന്നാ​​​ലെ ഹ​​​മാ​​​സി​​​ന്‍റെ ഹാ​​​സ​​​യി​​​ലെ ഉ​​​ന്ന​​​ത​​​നേ​​​താ​​​വും ഒ​​​ക്‌​​​ടോ​​​ബ​​​ർ 7 ഭീ​​​ക​​​രാ​​​ക്ര​​​മ​​​ണ​​​ത്തി​​​ന്‍റെ മു​​​ഖ്യ സൂ​​​ത്ര​​​ധാ​​​ര​​​നു​​​മാ​​​യ യ​​​ഹി​​​യ സി​​​ൻ​​​വ​​​ർ, ഹ​​​മാ​​​സി​​​ന്‍റെ സൈ​​​നി​​​ക​​​വി​​​ഭാ​​​ഗം ക​​​മാ​​​ൻ​​​ഡ​​​ർ മു​​​ഹ​​​മ്മ​​​ദ് ദെ​​​യ്ഫ്, ഉ​​​പ​​​മേ​​​ധാ​​​വി സാ​​​ലെ അ​​​ൽ അ​​​റൂ​​​റി, ഒ​​​ക്‌​​​ടോ​​​ബ​​​ർ 7 ഭീ​​​ക​​​രാ​​​ക്ര​​​മ​​​ണ​​​ത്തി​​​നു നേ​​​തൃ​​​ത്വം ന​​​ൽ​​​കി​​​യ ഇ​​​സ അ​​​ൽ ദി​​​ൻ അ​​​ൽ ഹ​​​ദ്ദാ​​​ദ്, മു​​​ഹ​​​മ്മ​​​ദ് സി​​​ൻ​​​വ​​​ർ, അ​​​ബു ഒ​​​ബെ​​​യ് തു​​​ട​​​ങ്ങി​​​യ​​​വ​​​രെ​​​യും വ​​​ക​​​വ​​​രു​​​ത്തി.

International

ഇ​റാ​നി​ലെ വാ​ത​ക​പ്പാ​ട​ങ്ങ​ളും ഊ​ർ​ജ നി​ല​യ​ങ്ങ​ളും ആ​ക്ര​മി​ക്കി​ല്ല: ബെ​ഞ്ച​മി​ൻ നെ​ത​ന്യാ​ഹു

ജ​റു​സ​ലേം: ഇ​റാ​നി​ലെ വാ​ത​ക​പ്പാ​ട​ങ്ങ​ൾ​ക്കും ഊ​ർ​ജ നി​ല​യ​ങ്ങ​ൾ​ക്കും നേ​രെ ആ​ക്ര​മ​ണം ന​ട​ത്തി​ല്ലെ​ന്ന് ഇ​സ്രാ​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി ബെ​ഞ്ച​മി​ൻ നെ​ത​ന്യാ​ഹു. പ​ശ്ചി​മേ​ഷ്യ​യി​ൽ യു​ദ്ധം കൂ​ടു​ത​ൽ വ​ഷ​ളാ​കാ​തി​രി​ക്കാ​നാ​ണ് ഈ ​നി​ല​പാ​ട് സ്വീ​ക​രി​ച്ച​തെ​ന്നാ​ണ് വി​ശ​ദീ​ക​ര​ണം.

ഇ​റാ​ൻ അ​ടു​ത്തി​ടെ ഇ​സ്രാ​യേ​ലി​ന് നേ​രെ ന​ട​ത്തി​യ മി​സൈ​ൽ ആ​ക്ര​മ​ണ​ങ്ങ​ൾ​ക്ക് തി​രി​ച്ച​ടി ന​ൽ​കു​മെ​ന്ന് പ്ര​ഖ്യാ​പി​ച്ചി​രു​ന്നെ​ങ്കി​ലും ആ​ഗോ​ള എ​ണ്ണ വി​പ​ണി​യെ​യും സ​മ്പ​ദ് വ്യ​വ​സ്ഥ​യെ​യും ബാ​ധി​ച്ചേ​ക്കാ​വു​ന്ന ഊ​ർ​ജ മേ​ഖ​ല​ക​ളെ ത​ൽ​ക്കാ​ലം ഒ​ഴി​വാ​ക്കാ​ൻ ഇ​സ്രാ​യേ​ൽ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. അ​മേ​രി​ക്ക ഉ​ൾ​പ്പെ​ടെ​യു​ള്ള അ​ന്താ​രാ​ഷ്ട്ര ശ​ക്തി​ക​ളു​ടെ ശ​ക്ത​മാ​യ സ​മ്മ​ർ​ദ​ത്തെ​ത്തു​ട​ർ​ന്നാ​ണ് ഇ​സ്രാ​യേ​ലി​ന്‍റെ ഈ ​പി​ന്മാ​റ്റ​മെ​ന്നാ​ണ് സൂ​ച​ന.

ഇ​റാ​നി​ലെ ആ​ണ​വ നി​ല​യ​ങ്ങ​ളോ എ​ണ്ണ-​വാ​ത​ക കേ​ന്ദ്ര​ങ്ങ​ളോ ആ​ക്ര​മി​ക്കു​ന്ന​ത് മേ​ഖ​ല​യി​ൽ യു​ദ്ധം കൂ​ടു​ത​ൽ സ​ങ്കീ​ർ​ണ​മാ​ക്കു​മെ​ന്ന് അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രു​ന്നു. ഊ​ർ​ജ സ്രോ​ത​സു​ക​ൾ​ക്ക് പ​ക​രം ഇ​റാ​ന്‍റെ സൈ​നി​ക താ​വ​ള​ങ്ങ​ളെ​യും പ്ര​തി​രോ​ധ സം​വി​ധാ​ന​ങ്ങ​ളെ​യും മാ​ത്രം ല​ക്ഷ്യം വെ​ച്ചു​കൊ​ണ്ടു​ള്ള കൃ​ത്യ​മാ​യ തി​രി​ച്ച​ടി​ക്ക് ഇ​സ്രാ​യേ​ൽ പ​ദ്ധ​തി​യി​ടു​ന്ന​താ​യാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത്.

International

ട്രം​പു​മാ​യി ഭി​ന്ന​ത​യി​ല്ല; പ്ര​തീ​ക്ഷി​ക്കു​ന്ന​തി​ലും വേ​ഗം യു​ദ്ധം അ​വ​സാ​നി​ക്കും: നെ​ത​ന്യാ​ഹു

ജ​റൂ​സ​ലേം: ഇ​റാ​നു​മാ​യു​ള്ള യു​ദ്ധം പ്ര​തീ​ക്ഷി​ക്കു​ന്ന​തി​ലും വേ​ഗം അ​വ​സാ​നി​ക്കു​മെ​ന്ന് ഇ​സ്രാ​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി ബെ​ഞ്ച​മി​ൻ നെ​ത​ന്യാ​ഹു. ഇ​റാ​നി​ലെ ആ​ണ​വ കേ​ന്ദ്ര​ങ്ങ​ളും മി​സൈ​ൽ നി​ർ​മാ​ണ ശാ​ല​ക​ളും പൂ​ർ​ണ​മാ​യും ത​ക​ർ​ത്തു. ഇ​നി അ​വ​ർ​ക്ക് യു​റേ​നി​യം സ​മ്പു​ഷ്ടീ​ക​രി​ക്കാ​നോ ബാ​ലി​സ്റ്റി​ക് മി​സൈ​ലു​ക​ൾ നി​ർ​മി​ക്കാ​നോ ക​ഴി​യി​ല്ലെ​ന്നും നെ​ത​ന്യാ​ഹു വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

ഇ​സ്രാ​യേ​ൽ അ​മേ​രി​ക്ക​യെ യു​ദ്ധ​ത്തി​ലേ​ക്ക് വ​ലി​ച്ചി​ഴ​ച്ചു എ​ന്ന വാ​ർ​ത്ത​ക​ൾ നെ​ത​ന്യാ​ഹു ത​ള്ളി. ട്രം​പ് സ്വ​ന്ത​മാ​യി തീ​രു​മാ​ന​മെ​ടു​ക്കു​ന്ന നേ​താ​വാ​ണെ​ന്നും സൗ​ത്ത് പാ​ർ​സ് ഗ്യാ​സ് ഫീ​ൽ​ഡി​ന് നേ​രെ​യു​ള്ള ആ​ക്ര​മ​ണ​ത്തി​ൽ ഇ​സ്രാ​യേ​ൽ ഏ​ക​പ​ക്ഷീ​യ​മാ​യാ​ണ് നീ​ങ്ങി​യ​തെ​ന്നും അ​ദ്ദേ​ഹം വെ​ളി​പ്പെ​ടു​ത്തി. ട്രം​പി​ന്‍റെ അ​ഭ്യ​ർ​ത്ഥ​ന പ്ര​കാ​രം തു​ട​ർ ആ​ക്ര​മ​ണ​ങ്ങ​ൾ ഇ​പ്പോ​ൾ നി​ർ​ത്തി​വെ​ച്ചി​രി​ക്കു​ക​യാ​ണ്.

ട്രം​പു​മാ​യി ഭി​ന്ന​ത​യി​ല്ല. യു​ദ്ധം ഉ​ട​ൻ അ​വ​സാ​നി​ക്കും. കൃ​ത്യ​മാ​യ സ​മ​യം ഇ​പ്പോ​ൾ പ​റ​യു​ന്നി​ല്ലെ​ങ്കി​ലും ഇ​റാ​ന്‍റെ പ​ക്ക​ൽ ഇ​നി ആ​ണ​വാ​യു​ധ ഭീ​ഷ​ണി​യോ മി​സൈ​ൽ ക​രു​ത്തോ അ​വ​ശേ​ഷി​ക്കു​ന്നി​ല്ലെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. ലെ​ബ​ന​ൻ അ​തി​ർ​ത്തി​യി​ൽ ഹി​സ്ബു​ള്ള​യു​ടെ നു​ഴ​ഞ്ഞു​ക​യ​റ്റം ത​ട​യാ​ൻ പ്ര​ത്യേ​ക സു​ര​ക്ഷാ ഇ​ട​നാ​ഴി ഇ​സ്രാ​യേ​ൽ സ്ഥാ​പി​ച്ചു.

ഇ​റാ​നി​ൽ പു​തി​യ ഭ​ര​ണം വ​രു​മ്പോ​ൾ ഹി​സ്ബു​ള്ള​യു​ടെ അ​ന്ത്യ​വും ഉ​ണ്ടാ​കു​മെ​ന്ന് അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. ഇ​റാ​ന്‍റെ നേ​തൃ​ത്വ​ത്തി​നു​ള്ളി​ൽ വി​ള്ള​ലു​ക​ൾ ക​ണ്ടു​തു​ട​ങ്ങി​യെ​ന്നും ജ​ന​ങ്ങ​ൾ ഈ ​അ​വ​സ​രം പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​മെ​ന്നും അ​ദ്ദേ​ഹം പ്ര​ത്യാ​ശ പ്ര​ക​ടി​പ്പി​ച്ചു.

International

‌‌‌ഇ​ന്ത്യ​ൻ ജ​ന​ത​യോ​ട് ഏ​റെ ബ​ഹു​മാ​നം; മോ​ദി​യു​മാ​യി സം​സാ​രി​ച്ച​താ​യി നെ​ത​ന്യാ​ഹു

ടെ​ൽ അ​വീ​വ്: പ​ശ്ചി​മേ​ഷ്യ​യി​ൽ സം​ഘ​ർ​ഷം തു​ട​രു​ന്ന​തി​നി​ടെ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​മാ​യി ഫോ​ണി​ൽ സം​സാ​രി​ച്ച​താ​യി സ്ഥി​രീ​ക​രി​ച്ച് ഇ​സ്ര​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി ബെ​ഞ്ച​മി​ൻ നെ​ത​ന്യാ​ഹു. ഇ​ന്ത്യ​ൻ ജ​ന​ത​യോ​ട് ഏ​റെ ബ​ഹു​മാ​ന​മു​ണ്ടെ​ന്നും നെ​ത​ന്യാ​ഹു പ​റ​ഞ്ഞു.

ഇ​സ്ര​യേ​ലി​ൽ ഇ​റാ​ന്‍റെ മി​സൈ​ൽ ആ​ക്ര​മ​ണ​മു​ണ്ടാ​യ സ്ഥ​ലം സ​ന്ദ​ർ​ശി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ന​രേ​ന്ദ്ര മോ​ദി​യു​മാ​യു​ള്ള സം​ഭാ​ഷ​ണ​ത്തെ കു​റി​ച്ച് നെ​ത​ന്യാ​ഹു മാ​ധ്യ​മ​ങ്ങ​ളെ അ​റി​യി​ച്ച​ത്. മോ​ദി​യെ അ​ടു​ത്ത സു​ഹൃ​ത്തെ​ന്നാ​ണ് ഇ​സ്ര​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി വി​ശേ​ഷി​പ്പി​ച്ച​ത്.

ഇ​സ്ര​യേ​ലി​നും ജൂ​ത ജ​ന​ത​യ്ക്കും ഒ​പ്പം നി​ൽ​ക്കു​ന്ന​തി​ന് അ​ദ്ദേ​ഹം മോ​ദി​യോ​ട് ന​ന്ദി അ​റി​യി​ച്ചു. ഇ​ന്ത്യ​ൻ പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യി ദീ​ർ​ഘ​നേ​രം സം​സാ​രി​ച്ച​താ​യും മ​റ്റു പ്രാ​ദേ​ശി​ക നേ​താ​ക്ക​ളു​മാ​യി ച​ർ​ച്ച​ക​ൾ തു​ട​രു​ക​യാ​ണെ​ന്നും നെ​ത​ന്യാ​ഹു കൂ​ട്ടി​ച്ചേ​ർ​ത്തു.

ബെ​ഞ്ച​മി​ൻ നെ​ത​ന്യാ​ഹു​വി​നെ ഫോ​ണി​ൽ ബ​ന്ധ​പ്പെ​ട്ട​താ​യും, സം​ഘ​ർ​ഷ​ത്തി​ൽ ആ​ശ​ങ്ക അ​റി​യി​ച്ച​താ​യും നേ​ര​ത്തെ ന​രേ​ന്ദ്ര മോ​ദി വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. സം​ഘ​ർ​ഷ സാ​ഹ​ച​ര്യ​ത്തി​ൽ സാ​ധാ​ര​ണ​ക്കാ​രു​ടെ ജീ​വ​ന് മു​ൻ​ഗ​ണ​ന ന​ൽ​ക​ണ​മെ​ന്നും മോ​ദി ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

National

സാ​ധാ​ര​ണ​ക്കാ​രു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്ക​ണം; നെ​ത​ന്യാ​ഹു​വി​നെ വി​ളി​ച്ച് മോ​ദി

ന്യൂ​ഡ​ൽ​ഹി: ഇ​സ്ര​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി ബെ​ഞ്ച​മി​ൻ നെ​ത​ന്യാ​ഹു​വി​നെ വി​ളി​ച്ച് നി​ല​വി​ലെ സ്ഥി​തി​ഗ​തി​ക​ൾ ച​ർ​ച്ച ചെ​യ്ത് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. ഇ​പ്പോ​ഴ​ത്തെ സം​ഭ​വ​വി​കാ​സ​ങ്ങ​ളി​ൽ നെ​ത​ന്യാ​ഹു​വി​നോ​ട് മോ​ദി ആ​ശ​ങ്ക പ​ങ്കു​വ​ച്ചു.

സാ​ധാ​ര​ണ​ക്കാ​രു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കേ​ണ്ട​തി​ന്‍റെ ആ​വ​ശ്യ​ക​ത​യെ കു​റി​ച്ചും ന​രേ​ന്ദ്ര മോ​ദി ഇ​സ്ര​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യി ച​ർ​ച്ച ചെ​യ്തു. എ​ക്സ് പോ​സ്റ്റി​ലൂ​ടെ​യാ​ണ് ഇ​ക്കാ​ര്യം അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി​യ​ത്. ബെ​ഞ്ച​മി​ൻ നെ​ത​ന്യാ​ഹു​വു​മാ​യി ടെ​ലി​ഫോ​ൺ സം​ഭാ​ഷ​ണം ന​ട​ത്തി​യ​താ​യാ​ണ് മോ​ദി എ​ക്സി​ൽ കു​റി​ച്ച​ത്.

സം​ഘ​ർ​ഷം എ​ത്ര​യും വേ​ഗം അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നും പ്ര​ധാ​ന​മ​ന്ത്രി ആ​വ​ശ്യ​പ്പെ​ട്ടു. അ​തേ​സ​മ​യം യു​എ​ഇ പ്ര​സി​ഡ​ന്‍റു​മാ​യും മോ​ദി ഫോ​ണി​ൽ സം​സാ​രി​ച്ചി​രു​ന്നു. ഇ​റാ​ന്‍റെ ആ​ക്ര​മ​ണ​ത്തി​ൽ യു​എ​ഇ​യ്ക്ക് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ക്കു​ക​യും ചെ​യ്തു.

പ​ര​മാ​ധി​കാ​രം സം​ര​ക്ഷി​ക്കാ​നു​ള്ള യു​എ​ഇ​യു​ടെ നീ​ക്ക​ങ്ങ​ൾ​ക്ക് മോ​ദി പി​ന്തു​ണ അ​റി​യി​ച്ചെ​ന്ന് യു​എ​ഇ പ്ര​സി​ഡ​ന്‍റും വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ച​ർ​ച്ച​ക​ളി​ലൂ​ടെ പ്ര​ശ്നം പ​രി​ഹ​രി​ക്കു​ന്ന​തി​നെ ഇ​രു​രാ​ജ്യ​ങ്ങ​ളും അ​നു​കൂ​ലി​ക്കു​ന്നു​വെ​ന്നും യു​എ​ഇ പ്ര​സ്താ​വ​ന​യി​ൽ വ്യ​ക്ത​മാ​ക്കി.

International

ഭീ​ക​ര ഭ​ര​ണ​കൂ​ട​ങ്ങ​ൾ​ക്കെ​തി​രെ ഇ​നി​യും സൈ​നി​ക ന​ട​പ​ടി​യു​ണ്ടാ​കും: നെ​ത​ന്യാ​ഹു

ടെ​ൽ​അ​വീ​വ്: ഭീ​ക​ര ഭ​ര​ണ​കൂ​ട​ങ്ങ​ൾ​ക്കെ​തി​രെ കൂ​ടു​ത​ൽ സൈ​നി​ക ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്ന് ഇ​സ്രാ​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി ബെ​ഞ്ച​മി​ൻ നെ​ത​ന്യാ​ഹു. ഇ​റാ​നെ​തി​രെ ആ​ക്ര​മ​ണം ശ​ക്ത​മാ​ക്കു​മെ​ന്നും ജ​ന​ങ്ങ​ൾ തെ​രു​വി​ൽ ഇ​റ​ങ്ങ​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​ഹ്വാ​നം ചെ​യ്തു. സ്വാ​ത​ന്ത്ര്യ​ത്തി​നാ​യു​ള്ള അ​വ​സ​രം പാ​ഴാ​ക്ക​രു​ത്.

അ​ടി​ച്ച​മ​ർ​ത്ത​ലി​ന്‍റെ ച​ങ്ങ​ല​ക​ളി​ൽ നി​ന്ന് സ്വ​യം മോ​ചി​ത​രാ​കാ​നു​ള്ള സാ​ഹ​ച​ര്യ​ങ്ങ​ൾ അ​മേ​രി​ക്ക​യും ഇ​സ്രാ​യേ​ലും ഒ​രു​ക്കു​മെ​ന്ന് അ​ദ്ദേ​ഹം വാ​ഗ്ദാ​നം ചെ​യ്തു‌. ദ​ശ​ല​ക്ഷ​ക്ക​ണ​ക്കി​ന് ഇ​റാ​ൻ പൗ​ര​ന്മാ​ർ​ക്ക് തെ​രു​വി​ലി​റ​ങ്ങി ഈ ​ഭീ​ക​ര ഭ​ര​ണ​കൂ​ട​ത്തെ താ​ഴെ​യി​റ​ക്കാ​ൻ ല​ഭി​ക്കു​ന്ന സു​വ​ർ​ണാ​വ​സ​ര​മാ​ണി​ത്.

ഈ ​അ​വ​സ​രം ഒ​രു ത​ല​മു​റ​യി​ൽ ഒ​രി​ക്ക​ൽ മാ​ത്രം ല​ഭി​ക്കു​ന്ന​താ​ണെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. പേ​ർ​ഷ്യ​ൻ, കു​ർ​ദി​ഷ്, അ​സേ​രി, അ​ഹ്വാ​സി, ബ​ലൂ​ചി തു​ട​ങ്ങി​യ വി​ഭാ​ഗ​ങ്ങ​ളെ​ല്ലാം ഒ​ന്നി​ച്ചു​നി​ന്ന് ത​ങ്ങ​ളു​ടെ ഭാ​വി സു​ര​ക്ഷി​ത​മാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു. വ​രും ദി​വ​സ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ ആ​ക്ര​മ​ണ​ങ്ങ​ൾ ഉ​ണ്ടാ​കു​മെ​ന്ന് നെ​ത​ന്യാ​ഹു മു​ന്ന​റി​യി​പ്പ് ന​ൽ​കി.

ടെ​ഹ്റാ​നി​ലെ അ​തീ​വ സു​ര​ക്ഷ​യു​ള്ള ഖ​മ​ന​യി​യു​ടെ ആ​സ്ഥാ​ന​ത്തി​ന് നേ​രെ മി​സൈ​ൽ ആ​ക്ര​മ​ണം ന​ട​ത്തി. ഈ ​ആ​ക്ര​മ​ണ​ത്തി​ലാ​ണ് ഖ​മ​ന​യി കൊ​ല്ല​പ്പെ​ട്ട​തെ​ന്നും ഇ​സ്ര​യേ​ൽ പ്ര​തി​രോ​ധ സേ​ന പ്ര​സ്‌​താ​വ​ന​യി​ൽ അ​റി​യി​ച്ചു. ഖ​മേ​നി​യു​ടെ മ​ര​ണ​ത്തോ​ടെ ഇ​റാ​ന്‍റെ ഭീ​ക​ര​ശൃം​ഖ​ല​യു​ടെ ത​ല​യാ​ണ് വെ​ട്ടി​മാ​റ്റ​പ്പെ​ട്ടി​രി​ക്കു​ന്ന​തെ​ന്നും ഇ​സ്രാ​യേ​ൽ അ​വ​കാ​ശ​പ്പെ​ട്ടു.

 

International

ആ​യ​ത്തൊ​ള്ള ഖ​മനയ് കൊ​ല്ല​പ്പെ​ട്ടി​രി​ക്കാ​മെ​ന്ന് നെ​ത​ന്യാ​ഹു; ത​ള്ളി ഇ​റാ​ൻ

ടെ​ൽ അ​വീ​വ്: ഇ​റാ​ന്‍റെ പ​ര​മോ​ന്ന​ത നേ​താ​വ് ആ​യ​ത്തൊ​ള്ള ഖ​മനയ് കൊ​ല്ല​പ്പെ​ട്ടി​രി​ക്കാ​മെ​ന്ന് ഇ​സ്ര​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി ബെ​ഞ്ച​മി​ൻ നെ​ത​ന്യാ​ഹു. ഇ​സ്ര​യേ​ലി മാ​ധ്യ​മ​ങ്ങ​ളും നെ​ത​ന്യാ​ഹു​വി​ന്‍റെ പ്ര​തി​ക​ര​ണ​ത്തി​ന് പി​ൻ​ബ​ലം ന​ൽ​കു​ന്ന റി​പ്പോ​ർ​ട്ടു​ക​ളാ​ണ് പു​റ​ത്തു​വി​ടു​ന്ന​ത്.

ശ​നി​യാ​ഴ്ച ന​ട​ന്ന വ്യോ​മാ​ക്ര​മ​ണ​ത്തി​ൽ ഖ​മനയ്​യു​ടെ ഔ​ദ്യോ​ഗി​ക വ​സ​തി​യും ഭ​ര​ണ​സി​രാ​കേ​ന്ദ്ര​വും ഇ​സ്ര​യേ​ൽ ത​ക​ർ​ത്തി​രു​ന്നു. ന്യൂ​യോ​ർ​ക്ക് ടൈം​സ് പു​റ​ത്തു​വി​ട്ട ഒ​രു ഉ​പ​ഗ്ര​ഹ ചി​ത്ര​ത്തി​ൽ, ഖ​മേ​നി​യു​ടെ ടെ​ഹ്‌​റ​നി​ലെ വ​സ​തി ത​ക​ർ​ന്ന​താ​യി വ്യ​ക്ത​മാ​യി​രു​ന്നു.

ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് ഖ​മനയ് കൊ​ല്ല​പ്പെ​ട്ടി​രി​ക്കാ​മെ​ന്ന സൂ​ച​ന ന​ൽ​കി ബെ​ഞ്ച​മി​ൻ നെ​ത​ന്യാ​ഹു രം​ഗ​ത്തെ​ത്തി​യ​ത്. അ​തേ​സ​മ​യം നെ​ത​ന്യാ​ഹു​വി​ന്‍റെ​യും ഇ​സ്ര​യേ​ൽ മാ​ധ്യ​മ​ങ്ങ​ളു​ടെ​യും അ​വ​കാ​ശ​വാ​ദ​ങ്ങ​ളെ ത​ള്ളു​ന്ന​താ​ണ് ഇ​റാ​ന്‍റെ പ്ര​തി​ക​ര​ണം.

ഖ​മനയ് ജീ​വി​ച്ചി​രി​ക്കു​ന്ന​താ​യും നി​ല​വി​ൽ സു​ര​ക്ഷാ​കേ​ന്ദ്ര​ത്തി​ലേ​ക്ക് മാ​റി​യ​താ​യും ഇ​റാ​ൻ മാ​ധ്യ​മ​ങ്ങ​ൾ അ​റി​യി​ക്കു​ന്നു. ഔ​ദ്യോ​ഗി​ക വ​സ​തി​ക്ക് നേ​രെ​യു​ണ്ടാ​യ ആ​ക്ര​മ​ണ​ത്തി​ന് പി​ന്നാ​ലെ ഖ​മനയ്​യെ​ക്കു​റി​ച്ച് വി​വ​ര​ങ്ങ​ളൊ​ന്നും ല​ഭ്യ​മാ​യി​രു​ന്നി​ല്ല.

ഖ​മനയ് ഉ​ട​ൻ രാ​ജ്യ​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്യു​മെ​ന്ന് അ​റി​യി​ച്ചി​രു​ന്നെ​ങ്കി​ലും ഇ​തു​വ​രെ​യും അ​തു​ണ്ടാ​യി​ല്ല. ഇ​ത് ഇ​സ്ര​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ അ​വ​കാ​ശ​വാ​ദ​ങ്ങ​ൾ​ക്ക് ക​രു​ത്ത് പ​ക​രു​ന്നു​ണ്ട്.

International

ഇ​റാ​നി​ലെ ഭീ​ക​ര ഭ​ര​ണ​കൂ​ടം ലോ​ക​ത്തി​ന് ഭീ​ഷ​ണി: നെ​ത​ന്യാ​ഹു

ടെ​ൽ അ​വീ​വ്: യു​എ​സു​മാ​യി ചേ​ർ​ന്ന് ഇ​റാ​നി​ൽ ആ​ക്ര​മ​ണം ന​ട​ത്തി​യ​തി​ന് പി​ന്നാ​ലെ പ്ര​തി​ക​ര​ണ​വു​മാ​യി ഇ​സ്ര​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി ബെ​ഞ്ച​മി​ൻ നെ​ത​ന്യാ​ഹു. ഇ​റാ​നി​ലെ ഭീ​ക​ര ഭ​ര​ണ​കൂ​ടം ലോ​ക​ത്തി​ന് ഭീ​ഷ​ണി​യാ​ണ്.

ഇ​റാ​നി​ലെ ആ​യ​ത്തു​ള്ള ഖ​മേ​നി ഭ​ര​ണ​കൂ​ട​ത്തി​ന് അ​ന്ത്യം കു​റി​ക്കാ​നു​ള്ള നീ​ക്ക​മാ​ണി​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഘാ​ത​ക​രാ​യ ഈ ​ഭീ​ക​ര ഭ​ര​ണ​കൂ​ട​ത്തെ ആ​ണ​വാ​യു​ധ​ങ്ങ​ൾ നേ​ടാ​ൻ അ​നു​വ​ദി​ക്ക​രു​ത്. അ​ത് മാ​ന​വി​ക​ത​യെ ഭീ​ഷ​ണി​പ്പെ​ടു​ത്താ​ൻ അ​വ​രെ സ​ഹാ​യി​ക്കും.

സം​യു​ക്ത ന​ട​പ​ടി ധീ​ര​രാ​യ ഇ​റാ​നി​യ​ൻ ജ​ന​ത​യ്ക്ക് അ​വ​രു​ടെ വി​ധി സ്വ​ന്തം കൈ​യി​ലെ​ടു​ക്കാ​നു​ള്ള സാ​ഹ​ച​ര്യ​ങ്ങ​ൾ സൃ​ഷ്ടി​ക്കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. ഓ​പ്പ​റേ​ഷ​ൻ റോ​റിം​ഗ് ല​യ​ൺ എ​ന്ന് പേ​രി​ട്ടി​രി​ക്കു​ന്ന ഈ ​സൈ​നി​ക ന​ട​പ​ടി​ക്ക് അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് പൂ​ർ​ണ പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.

ഇ​റാ​നി​ൽ ത​ങ്ങ​ൾ വ​ൻ​തോ​തി​ലു​ള്ള യു​ദ്ധ​ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ച​താ​യി ട്രം​പും സ്ഥി​രീ​ക​രി​ച്ചു. ആ​ണ​വാ​യു​ധ​ങ്ങ​ൾ നി​ർ​മി​ക്കി​ല്ലെ​ന്ന ഉ​റ​പ്പ് ന​ൽ​കാ​തെ ച​ർ​ച്ച​ക​ൾ കൊ​ണ്ട് കാ​ര്യ​മി​ല്ലെ​ന്നും ഇ​റാ​നി​ലെ ജ​ന​ങ്ങ​ൾ​ക്ക് ല​ഭി​ക്കു​ന്ന അ​വ​സാ​ന അ​വ​സ​ര​മാ​ണി​തെ​ന്നും ട്രം​പ് പ​റ​ഞ്ഞു.

National

ഇന്ത്യയും ഇസ്രയേലും സ്വതന്ത്ര വ്യാപാര കരാറിലെത്താൻ ധാരണ

ജ​​​​​​റൂ​​​​​​സ​​​​​​ലെം: ഇ​​​​​​ന്ത്യ​​​​​​യും ഇ​​​​​​സ്ര​​​​​​യേ​​​​​​ലും ഉ​​​​​​ട​​​​​​ൻ സ്വ​​​​​​ത​​​​​​ന്ത്ര വ്യാ​​​​​​പാ​​​​​​ര ക​​​​​​രാ​​​​​​റി​​​​​​ൽ (എ​​​​​ഫ്ടി​​​​​എ) ഒ​​​​​​പ്പു​​​​​​വ​​​​​​യ്ക്കാ​​​​​​ൻ ധാ​​​​​​ര​​​​​​ണ​​​​​​യാ​​​​​​യി. പ്ര​​​​​​ധാ​​​​​​ന​​​​​​മ​​​​​​ന്ത്രി ന​​​​​​രേ​​​​​​ന്ദ്ര മോ​​​​​​ദി​​​​​​യും ഇ​​​​​​സ്രേ​​​​​​ലി പ്ര​​​​​​ധാ​​​​​​ന​​​​​​മ​​​​​​ന്ത്രി ബെ​​​​​​ഞ്ച​​​​​​മി​​​​​​ൻ നെ​​​​​​ത​​​​​​ന്യാ​​​​​​ഹു​​​​​​വും ത​​​​​​മ്മി​​​​​​ൽ ന​​​​​​ട​​​​​​ത്തി​​​​​​യ കൂ​​​​​​ടി​​​​​​ക്കാ​​​​​​ഴ്ച​​​​​​യി​​​​​​ലാ​​​​​​ണു തീ​​​​​രു​​​​​മാ​​​​​നം.

ഇ​​​​​​രു രാ​​​​​​ജ്യ​​​​​​ങ്ങ​​​​​​ളും ത​​​​​​മ്മി​​​​​​ലു​​​​​​ള്ള ബ​​​​​​ന്ധം പ്ര​​​​​​ത്യേ​​​​​​ക ത​​​​​​ന്ത്ര​​​​​​പ​​​​​​ര​​​​​​മാ​​​​​​യ പ​​​​​​ങ്കാ​​​​​​ളി​​​​​​ത്ത​​​​​​ത്തി​​​​​​ലേ​​​​​​ക്ക് ഉ​​​​​​യ​​​​​​ർ​​​​​​ത്താ​​​​​​ൻ ഇ​​​​​​രു രാ​​​​​​ജ്യ​​​​​​ങ്ങ​​​​​​ളും ധാ​​​​​​ര​​​​​​ണ​​​​​​യി​​​​​​ലെ​​​​​​ത്തി. ഇ​​​​​​ന്നൊ​​​​​​വേ​​​​​​ഷ​​​​​​ൻ, സാം​​​​​​സ്കാ​​​​​​രി​​​​​​ക വി​​​​​​നി​​​​​​മ​​​​​​യം, നി​​​​​​ർ​​​​​​മി​​​​​​ത​​​​​​ബു​​​​​​ദ്ധി, നി​​​​​​ക്ഷേ​​​​​​പം, കൃ​​​​​​ഷി, വി​​​​​​ദ്യാ​​​​​​ഭ്യാ​​​​​​സം നി​​​​​​ർ​​​​​​മാ​​​​​​ണം തു​​​​​​ട​​​​​​ങ്ങി​​​​​​യ മേ​​​​​​ഖ​​​​​​ല​​​​​​ക​​​​​​ളി​​​​​​ൽ 17 ക​​​​​​രാ​​​​​​റു​​​​​​ക​​​​​​ളി​​​​​​ൽ ഇ​​​​​​ന്ത്യ​​​​​​യും ഇ​​​​​​സ്ര​​​​​​യേ​​​​​​ലും ഒ​​​​​​പ്പു​​​​​​വ​​​​​​ച്ചു. ഗാ​​​​​​സ സ​​​​​മാ​​​​​ധാ​​​​​ന പ​​​​​​ദ്ധ​​​​​​തി​​​​​​ക്ക് മോ​​​​​​ദി പി​​​​​​ന്തു​​​​​​ണ അ​​​​​​റി​​​​​​യി​​​​​​ച്ചു.

പ്ര​​​​​​തി​​​​​​രോ​​​​​​ധ മേ​​​​​ഖ​​​​​ല​​​​​യി​​​​​ൽ നി​​​​​ല​​​​​വി​​​​​ലു​​​​​ള്ള ശ​​​​​ക്ത​​​​​മാ​​​​​യ സ​​​​​​ഹ​​​​​​ക​​​​​​ര​​​​​​ണം വ​​​​​​ർ​​​​​​ധി​​​​​​പ്പി​​​​​​ക്കാ​​​​​​ൻ ഇ​​​​​​രു രാ​​​​​​ജ്യ​​​​​​ങ്ങ​​​​​​ളും ധാ​​​​​​ര​​​​​​ണ​​​​​​യി​​​​​​ലാ​​​​​​യി. സൈ​​​​​​നി​​​​​​കോ​​​​​​പ​​​​​​ക​​​​​​ര​​​​​​ണ​​​​​​ങ്ങ​​​​​​ൾ സം​​​​​​യു​​​​​​ക്ത​​​​​​മാ​​​​​​യി വി​​​​​​ക​​​​​​സി​​​​​​പ്പി​​​​​​ക്കു​​​​​​ക​​​​​​യും നി​​​​​​ർ​​​​​​മി​​​​​​ക്കു​​​​​​ക​​​​​​യും ചെ​​​​​​യ്യും. സാ​​​​​​ങ്കേ​​​​​​തി​​​​​​ക​​​​​​വി​​​​​​ദ്യ പ​​​​​​ര​​​​​​സ്പ​​​​​​രം കൈ​​​​​​മാ​​​​​​റും. ഇ​​​​​സ്ര​​​​​യേ​​​​​ലി​​​​​ൽ യു​​​​​പി​​​​​ഐ (യു​​​​​ണൈ​​​​​റ്റ​​​​​ഡ് പേ​​​​​യ്മെ​​​​​ന്‍റ് ഇ​​​​​ന്‍റ​​​​​ർ​​​​​ഫേ​​​​​സ് ഉ​​​​​പ​​​​​യോ​​​​​ഗി​​​​​ക്കു​​​​​ന്ന​​​​​തി​​​​​ലു​​​​​ള്ള ക​​​​​രാ​​​​​റി​​​​​ലെ​​​​​ത്തി​​​​​യെ​​​​​ന്ന് ഇ​​​​​ന്ത്യ​​​​​യി​​​​​ലേ​​​​​ക്കു മ​​​​​ട​​​​​ങ്ങും മു​​​​​ന്പ് ന​​​​​രേ​​​​​ന്ദ്ര മോ​​​​​ദി വാ​​​​​ർ​​​​​ത്താ​​​​​സ​​​​​മ്മേ​​​​​ള​​​​​ന​​​​​ത്തി​​​​​ൽ പ​​​​​റ​​​​​ഞ്ഞു.

അ​​​​​​മേ​​​​​​രി​​​​​​ക്ക-​​​​​​ഇ​​​​​​റാ​​​​​​ൻ സം​​​​​​ഘ​​​​​​ർ​​​​​​ഷ​​​​​​വും മേ​​​​​​ഖ​​​​​​ല​​​​​​യി​​​​​​ലെ മ​​​​​​റ്റു വി​​​​​​ഷ​​​​​​യ​​​​​​ങ്ങ​​​​​​ളും മോ​​​​​​ദി​​​​​​യും നെ​​​​​​ത​​​​​​ന്യാ​​​​​​ഹു​​​​​​വും ച​​​​​​ർ​​​​​​ച്ച ചെ​​​​​​യ്തു. മേ​​​​​​ഖ​​​​​​ല​​​​​​യി​​​​​​ലെ സം​​​​​​ഘ​​​​​​ർ​​​​​​ഷ​​​​​​ങ്ങ​​​​​​ൾ​​​​​​ക്ക് സ​​​​​​മാ​​​​​​ധാ​​​​​​ന​​​​​​പ​​​​​​ര​​​​​​മാ​​​​​​യ പ​​​​​​രി​​​​​​ഹാ​​​​​​ര​​​​​​മു​​​​​​ണ്ടാ​​​​​​കാ​​​​​​ൻ എ​​​​​​ല്ലാ​​​​​​വി​​​​​​ധ പി​​​​​​ന്തു​​​​​​ണ​​​​​​യും മോ​​​​​​ദി വാ​​​​​​ഗ്ദാ​​​​​​നം ചെ​​​​​​യ്തു. ഭീ​​​ക​​​ര​​​ത​​​യെ ഇ​​​രു രാ​​​ജ്യ​​​ങ്ങ​​​ളും അ​​​പ​​​ല​​​പി​​​ച്ചു. ഭീ​​​ക​​​ര​​​ത അ​​​മ​​​ർ​​​ച്ച ചെ​​​യ്യാ​​​ൻ ഇ​​​രു രാ​​​ജ്യ​​​ങ്ങ​​​ളും ഒ​​​രു​​​മി​​​ച്ചു​​​നി​​​ല്കു​​​മെ​​​ന്ന് മോ​​​ദി​​​യും നെ​​​ത​​​ന്യാ​​​ഹു​​​വും സം​​​യു​​​ക്ത​​​മാ​​​യി പു​​​റ​​​ത്തി​​​റ​​​ക്കി​​​യ പ്ര​​​സ്താ​​​വ​​​ന​​​യി​​​ൽ അ​​​റി​​​യി​​​ച്ചു.

ഇ​​​​​​സ്രേ​​​​​​ലി പ്ര​​​​​​സി​​​​​​ഡ​​​​​​ന്‍റ് ഐ​​​​​​സ​​​​​​ക് ഹെ​​​​​​ർ​​​​​​സോ​​​​​​ഗു​​​​​​മാ​​​​​​യും ഇ​​​​​​ന്ന​​​​​​ലെ ന​​​​​​രേ​​​​​​ന്ദ്ര മോ​​​​​​ദി ച​​​​​​ർ​​​​​​ച്ച ന​​​​​​ട​​​​​​ത്തി. ച​​​​​​ർ​​​​​​ച്ച ഫ​​​​​​ല​​​​​​പ്ര​​​​​​ദ​​​​​​മാ​​​​​​യി​​​​​​രു​​​​​​ന്നു​​​​​​വെ​​​​​​ന്ന് മോ​​​​​​ദി എ​​​​​​ക്സി​​​​​​ൽ കു​​​​​​റി​​​​​​ച്ചു. പ്ര​​​​​​സി​​​​​​ഡ​​​​​​ന്‍റി​​​​​​ന്‍റെ ഔ​​​​​​ദ്യോ​​​​​​ഗി​​​​​​ക വ​​​​​​സ​​​​​​തി​​​​​​യി​​​​​​ലാ​​​​​​യി​​​​​​രു​​​​​​ന്നു ച​​​​​​ർ​​​​​​ച്ച.

ര​​​​​​ണ്ടു ദി​​​​​​വ​​​​​​സ​​​​​​ത്തെ ഇ​​​​​​സ്ര​​​​​​യേ​​​​​​ൽ സ​​​​​​ന്ദ​​​​​​ർ​​​​​​ശ​​​​​​നം പൂ​​​​​​ർ​​​​​​ത്തി​​​​​​യാ​​​​​​ക്കി പ്ര​​​​​​ധാ​​​​​​ന​​​​​​മ​​​​​​ന്ത്രി ന​​​​​​രേ​​​​​​ന്ദ്ര മോ​​​​​​ദി ഇ​​​​​​ന്ന​​​​​​ലെ മ​​​​​​ട​​​​​​ങ്ങി. ഇ​​​​​​സ്രേ​​​​​​ലി പ്ര​​​​​​ധാ​​​​​​ന​​​​​​മ​​​​​​ന്ത്രി ബെ​​​​​​ഞ്ച​​​​​​മി​​​​​​ൻ നെ​​​​​​ത​​​​​​ന്യാ​​​​​​ഹു​​​​​​വും ഭാ​​​​​​ര്യ സാ​​​​​​റ​​​​​​യും മോ​​​​​​ദി​​​​​​ക്ക് യാ​​​​​​ത്ര​​​​​​യ​​​​​​യ​​​​​​പ്പ് ന​​​​​​ല്കി. ഒ​​​​ന്പ​​​​തു വ​​​​ർ​​​​ഷ​​​​ത്തി​​​​നു​​​​ശേ​​​​ഷ​​​​മാ​​​​യി​​​​രു​​​​ന്നു ന​​​​രേ​​​​ന്ദ്ര മോ​​​​ദി ഇ​​​​സ്ര​​​​യേ​​​​ലി​​​​ലെ​​​​ത്തി​​​​യ​​​​ത്.

International

സംഘർഷങ്ങൾ കാരണം മാനവികത ഒരിക്കലും കഷ്ടപ്പെടരുതെന്ന് പ്രധാനമന്ത്രി

ജറുസലേം: സംഘർഷങ്ങൾ കാരണം മാനവികത ഒരിക്കലും കഷ്ടപ്പെടരുതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വ്യാഴാഴ്ച ജറുസലേമിൽ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമൊത്ത് നടത്തിയ സംയുക്ത വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മോദി.

ഗാസ സമാധാന പദ്ധതിയിലൂടെ സമാധാനത്തിനുള്ള വഴി തുറന്നുകിട്ടിയിട്ടുണ്ടെന്നും ഈ ശ്രമങ്ങളെ ഇന്ത്യ പൂർണമായി പിന്തുണച്ചിട്ടുണ്ടെന്നും മോദി പറഞ്ഞു. ഭാവിയിലും എല്ലാ രാജ്യങ്ങളുമായി ഇന്ത്യ സഹകരിക്കുകയും സംഭാഷണങ്ങൾ തുടരുകയും ചെയ്യും.

ഭീകരവാദത്തിനെതിരായ നിലപാടിൽ ഇന്ത്യയും ഇസ്രയേലും ഒന്നിച്ചുനിൽക്കുന്നതായും മോദി വ്യക്തമാക്കി. ലോകത്ത് ഭീകരവാദത്തിന് യാതൊരു സ്ഥാനവുമില്ല. ഏത് രൂപത്തിലുള്ള ഭീകരവാദത്തെയും അംഗീകരിക്കാനാവില്ല. ഭീകരവാദത്തിനും അതിനെ പിന്തുണയ്ക്കുന്നവർക്കുമെതിരെ തങ്ങൾ പോരാട്ടം തുടരുമെന്നും മോദി കൂട്ടിച്ചേർത്തു.

National

മോദി ഈ മാസം ഇസ്രയേൽ സന്ദർശിച്ചേക്കും

ന്യൂ​​​ഡ​​​ൽ​​​ഹി: പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര മോ​​​ദി ഈ ​​​മാ​​​സം 25 മു​​​ത​​​ൽ ര​​​ണ്ടു ദി​​​വ​​​സം ഇ​​​സ്ര​​​യേ​​​ൽ സ​​​ന്ദ​​​ർ​​​ശി​​​ച്ചേ​​​ക്കും. ഇ​​​സ്ര​​​യേ​​​ൽ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ബെ​​​ഞ്ച​​​മി​​​ൻ നെ​​​ത​​​ന്യാ​​​ഹു​​​വാ​​​ണ് മോ​​​ദി​​​യു​​​ടെ സ​​​ന്ദ​​​ർ​​​ശ​​​നം സം​​​ബ​​​ന്ധി​​​ച്ച പ്ര​​​ഖ്യാ​​​പ​​​നം ന​​​ട​​​ത്തി​​​യ​​​ത്.

വി​​​വി​​​ധ യ​​​ഹൂ​​​ദ സം​​​ഘ​​​ട​​​ന​​​ക​​​ളു​​​ടെ പ്ര​​​സി​​​ഡ​​​ന്‍റു​​​മാ​​​രു​​​ടെ സ​​​മ്മേ​​​ള​​​ന​​​ത്തെ അ​​​ഭി​​​സം​​​ബോ​​​ധ​​​ന ചെ​​​യ്യു​​​ന്പോ​​​ഴാ​​​യി​​​രു​​​ന്നു നെ​​​ത​​​ന്യാ​​​ഹു​​​വി​​​ന്‍റെ പ്ര​​​ഖ്യാ​​​പ​​​നം. എ​​​ന്നാ​​​ൽ, പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യു​​​ടെ ഓ​​​ഫീ​​​സ് സ​​​ന്ദ​​​ർ​​​ശ​​​നം സം​​​ബ​​​ന്ധി​​​ച്ച കാ​​​ര്യ​​​ത്തി​​​ൽ സ്ഥി​​​രീ​​​ക​​​ര​​​ണം ന​​​ട​​​ത്തി​​​യി​​​ട്ടി​​​ല്ല.

ഇ​​​രു​​​ രാ​​​ജ്യ​​​ങ്ങ​​​ളും ത​​​മ്മി​​​ലു​​​ള്ള ബ​​​ന്ധ​​​ത്തെ ‘വ​​​ലി​​​യ സ​​​ഖ്യം’ എ​​​ന്നു വി​​​ശേ​​​ഷി​​​പ്പി​​​ച്ചു​​​കൊ​​​ണ്ടാ​​​ണ് മോ​​​ദി​​​യു​​​ടെ സ​​​ന്ദ​​​ർ​​​ശ​​​നം സം​​​ബ​​​ന്ധി​​​ച്ച വി​​​വ​​​രം നെ​​​ത​​​ന്യാ​​​ഹു അ​​​റി​​​യി​​​ച്ച​​​ത്. എ​​​ല്ലാ​​​ത്ത​​​രം സ​​​ഹ​​​ക​​​ര​​​ണ​​​ങ്ങ​​​ളും സ​​​ന്ദ​​​ർ​​​ശ​​​ന​​​സ​​​മ​​​യ​​​ത്ത് ച​​​ർ​​​ച്ച ചെ​​​യ്യു​​​മെ​​​ന്നും നെ​​​ത​​​ന്യാ​​​ഹു വ്യ​​​ക്ത​​​മാ​​​ക്കി.

സ​​​ന്ദ​​​ർ​​​ശ​​​ന​​​വേ​​​ള​​​യി​​​ൽ ഇ​​​സ്ര​​​യേ​​​ൽ സെ​​​ന​​​റ്റി​​​നെ മോ​​​ദി അ​​​ഭി​​​സം​​​ബോ​​​ധ​​​ന ചെ​​​യ്യു​​​മെ​​​ന്നും ഉ​​​ന്ന​​​ത വ്യാ​​​പാ​​​രി​​​ക​​​ളു​​​മാ​​​യി കൂ​​​ടി​​​ക്കാ​​​ഴ്ച ന​​​ട​​​ത്തു​​​മെ​​​ന്നും റി​​​പ്പോ​​​ർ​​​ട്ടു​​​ണ്ട്. 2017ലാ​​​ണ് മോ​​​ദി അ​​​വ​​​സാ​​​ന​​​മാ​​​യി ഇ​​​സ്ര​​​യേ​​​ൽ സ​​​ന്ദ​​​ർ​​​ശി​​​ച്ച​​​ത്.

International

ഭീ​ക​ര​വാ​ദ​ത്തി​നെ​തി​രെ ഒ​ന്നി​ച്ച് പോ​രാ​ടും; നെ​ത​ന്യാ​ഹു​വു​മാ​യി ച​ർ​ച്ച ന​ട​ത്തി ന​രേ​ന്ദ്ര മോ​ദി

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ-​ഇ​സ്ര​യേ​ൽ ഉ​ഭ​യ​ക​ക്ഷി ബ​ന്ധം വ​രും വ​ർ​ഷ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ മേ​ഖ​ല​ക​ളി​ലേ​ക്ക് വ്യാ​പി​പ്പി​ക്കു​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. ഇ​സ്ര​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി ബെ​ഞ്ച​മി​ൻ നെ​ത​ന്യാ​ഹു​വു​മാ​യി ന​ട​ത്തി​യ ആ​ശ​യ​വി​നി​മ​യ​ത്തി​ന് ശേ​ഷം എ​ക്സി​ലൂ​ടെ​യാ​ണ് മോ​ദി ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്.

ഫോ​ണി​ലൂ​ടെ​യാ​ണ് നെ​ത​ന്യാ​ഹു​വു​മാ​യി പ്ര​ധാ​ന​മ​ന്ത്രി ആ​ശ​യ​വി​നി​മ​യം ന​ട​ത്തി​യ​ത്. പു​തു​വ​ർ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് ബെ​ഞ്ച​മി​ൻ നെ​ത​ന്യാ​ഹു​വി​നും ഇ​സ്ര​യേ​ൽ ജ​ന​ത​യ്ക്കും ന​രേ​ന്ദ്ര മോ​ദി ആ​ശം​സ​ക​ൾ അ​റി​യി​ച്ചു.

ഇ​ന്ത്യ​യും ഇ​സ്ര​യേ​ലും ത​മ്മി​ലു​ള്ള ത​ന്ത്ര​പ്ര​ധാ​ന​മാ​യ പ​ങ്കാ​ളി​ത്തം വ​രും വ​ർ​ഷ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ ക​രു​ത്തു​റ്റ​താ​ക്കാ​ൻ ശ്ര​മി​ക്കു​മെ​ന്ന് ഇ​രു​നേ​താ​ക്ക​ളും അ​റി​യി​ച്ചു. ഔ​ദ്യോ​ഗി​ക എ​ക്സ് പേ​ജി​ലൂ​ടെ​യാ​ണ് ന​രേ​ന്ദ്ര മോ​ദി ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്.

നെ​ത​ന്യാ​ഹു​വി​നെ മൈ ​ഫ്ര​ണ്ട് എ​ന്നാ​ണ് മോ​ദി എ​ക്സ് കു​റി​പ്പി​ൽ വി​ശേ​ഷി​പ്പി​ച്ച​ത്. പ​ശ്ചി​മേ​ഷ്യ​യി​ലെ നി​ല​വി​ലെ സ്ഥി​തി​ഗ​തി​ക​ളെ കു​റി​ച്ചും ഇ​രു​നേ​താ​ക്ക​ളും ആ​ശ​യ​വി​നി​മ​യം ന​ട​ത്തി. ഭീ​ക​ര​വാ​ദ​ത്തി​നെ​തി​രെ ദൃ​ഢ​നി​ശ്ച​യ​ത്തോ​ടെ പോ​രാ​ടാ​ൻ ഇ​രു​രാ​ജ്യ​ങ്ങ​ളും തീ​രു​മാ​നി​ച്ചെ​ന്നും ന​രേ​ന്ദ്ര മോ​ദി കൂ​ട്ടി​ച്ചേ​ർ​ത്തു.

 

 

International

‌സൊമാലിലാൻഡിന് ഇസ്രയേലിന്‍റെ അംഗീകാരം

ടെ​​​ൽ അ​​​വീ​​​വ്: ​​​സൊ​​​മാ​​​ലി​​​യ​​​യി​​​ലെ വി​​​ഘ​​​ടി​​​ത പ്ര​​​ദേ​​​ശ​​​മാ​​​യ സൊ​​​മാ​​​ലി​​​ലാ​​​ൻ​​​ഡി​​​നെ സ്വ​​​ത​​​ന്ത്ര രാ​​​ഷ്‌​​​ട്ര​​​മാ​​​യി അം​​​ഗീ​​​ക​​​രി​​​ക്കു​​​ന്ന ആ​​​ദ്യരാ​​​ജ്യ​​​മാ​​​യി ഇ​​​സ്ര​​​യേ​​​ൽ. സൊ​​​മാ​​​ലി​​​ലാ​​​ൻ​​​ഡു​​​മാ​​​യി കാ​​​ർ​​​ഷി​​​ക, ആ​​​രോ​​​ഗ്യ, സാ​​​ങ്കേ​​​തി​​​ക മേ​​​ഖ​​​ല​​​ക​​​ളി​​​ൽ സ​​​ഹ​​​ക​​​ര​​​ണം വ​​​ർ​​​ധി​​​പ്പി​​​ക്കു​​​മെ​​​ന്ന് ഇ​​​സ്രേ​​​ലി പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ബെ​​​ഞ്ച​​​മി​​​ൻ നെ​​​ത​​​ന്യാ​​​ഹു അ​​​റി​​​യി​​​ച്ചു.

ഇ​​​രു രാ​​​ജ്യ​​​ങ്ങ​​​ളി​​​ലും എം​​​ബ​​​സി​​​ക​​​ൾ തു​​​റ​​​ക്കാ​​​നും അം​​​ബാ​​​സ​​​ഡ​​​ർ​​​മാ​​​രെ നി​​​യ​​​മി​​​ക്കാ​​​നും തീ​​​രു​​​മാ​​​ന​​​മാ​​​യെ​​​ന്ന് ഇ​​​സ്രേ​​​ലി വി​​​ദേ​​​ശ​​​കാ​​​ര്യ​​​മ​​​ന്ത്രി ഗി​​​ദ​​​യോ​​​ൻ സാ​​​ർ അ​​​റി​​​യി​​​ച്ചു. ഇ​​​സ്ര​​​യേ​​​ലി​​​ന്‍റെ തീ​​​രു​​​മാ​​​നം ച​​​രി​​​ത്ര​​​പ​​​ര​​​മാ​​​ണെ​​​ന്ന് സൊ​​​മാ​​​ലി​​​ലാ​​​ൻ​​​ഡ് പ്ര​​​സി​​​ഡ​​​ന്‍റ് അ​​​ബ്‌​​​ദി​​​റ​​​ഹ്‌​​​മാ​​​ൻ മു​​​ഹ​​​മ്മ​​​ദ് അ​​​ബ്‌​​​ദു​​​ള്ളാ​​​ഹി പ്ര​​​തി​​​ക​​​രി​​​ച്ചു. മു​​​സ്‌​​​ലിം രാ​​​ജ്യ​​​ങ്ങ​​​ൾ ഇ​​​സ്ര​​​യേ​​​ലു​​​മാ​​​യി ന​​​യ​​​ത​​​ന്ത്ര​​​ബ​​​ന്ധം സ്ഥാ​​​പി​​​ച്ച ഏ​​​ബ്ര​​​ഹാം ഉ​​​ട​​​ന്പ​​​ടി​​​യി​​​ൽ സൊ​​​മാ​​​ലി​​​ലാ​​​ൻ​​​ഡ് പ​​​ങ്കാ​​​ളി​​​യാ​​​കു​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.

അ​​​തേ​​​സ​​​മ​​​യം, ഇ​​​സ്രേ​​​ലി ന​​​ട​​​പ​​​ടി സൊ​​​മാ​​​ലി​​​യ​​​യു​​​ടെ പ​​​ര​​​മാ​​​ധി​​​കാ​​​ര​​​ത്തി​​​നു നേ​​​ർ​​​ക്കു​​​ള്ള ആ​​​ക്ര​​​മ​​​ണമാ​​​ണെ​​​ന്ന് സൊ​​​മാ​​​ലി​​​യ​​​ൻ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ഹം​​​സ അ​​​ബ്‌​​​ദി ബാ​​​രെ ആ​​​രോ​​​പി​​​ച്ചു. തു​​​ർ​​​ക്കി, ഈ​​​ജി​​​പ്ത്, ജി​​​ബൂ​​​ട്ടി രാ​​​ജ്യ​​​ങ്ങ​​​ളും ഇ​​​സ്രേ​​​ലി ന​​​ട​​​പ​​​ടി​​​യെ അ​​​പ​​​ല​​​പി​​​ച്ചു.

ഏ​​​ദ​​​ൻ ഉ​​​ൾ​​​ക്ക​​​ട​​​ലി​​​നോ​​​ടു ചേ​​​ർ​​​ന്ന് ത​​​ന്ത്ര പ​​​ര​​​മാ​​​യി വ​​​ള​​​രെ പ്രാധാ​​​ന്യ​​​മു​​​ള്ള സൊ​​​മാ​​​ലി​​​ലാ​​​ൻ​​​ഡി​​​ന് സ്വ​​​ന്തം ഭ​​​ര​​​ണ​​​കൂ​​​ടം, ക​​​റ​​​ൻ​​​സി, പാ​​​സ്പോ​​​ർ​​​ട്ട്, പോ​​​ലീ​​​സ് സേ​​​ന എ​​​ന്നി​​​വ​​​യു​​​ണ്ട്. സൊ​​​മാ​​​ലി​​​യ​​​യി​​​ലെ സി​​​യാ​​​ദ് ബാ​​​രെ ഭ​​​ര​​​ണ​​​കൂ​​​ടം 1991ൽ ​​​നി​​​പ​​​തി​​​ച്ച​​​പ്പോ​​​ഴാ​​​ണ് സ്വ​​​യം​​​പ്ര​​​ഖ്യാ​​​പി​​​ത രാ​​​ഷ്‌​​​ട്ര​​​മാ​​​യി മാ​​​റി​​​യ​​​ത്.

എ​​​ന്നാ​​​ൽ, അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര​​​ത​​​ല​​​ത്തി​​​ൽ ആ​​​രും അം​​​ഗീ​​​ക​​​രി​​​ച്ചി​​​ട്ടി​​​ല്ല. ഇ​​​സ്രേ​​​ലി ന​​​ട​​​പ​​​ടി​​​യോ​​​ടെ കൂ​​​ടു​​​ത​​​ൽ രാ​​​ജ്യ​​​ങ്ങ​​​ൾ സൊ​​​മാ​​​ലി​​​ലാ​​​ൻ​​​ഡി​​​നെ അം​​​ഗീ​​​ക​​​രി​​​ക്കാ​​​ൻ ത​​​യാ​​​റാ​​​യേ​​​ക്കും.

International

അഴിമതിക്കേസ്: നെതന്യാഹു കോടതിയിൽ ഹാജരായി

ടെ​​​ൽ അ​​​വീ​​​വ്: ഇ​​​സ്രേ​​​ലി പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ബെ​​​ഞ്ച​​​മി​​​ൻ നെ​​​ത​​​ന്യാ​​​ഹു ഇ​​​ന്ന​​​ലെ അ​​​ഴി​​​മ​​​തി​​​ക്കേ​​​സി​​​ൽ ടെ​​​ൽ അ​​​വീ​​​വ് കോ​​​ട​​​തി​​​യി​​​ൽ ഹാ​​​ജ​​​രാ​​​യി. അ​​​ഴി​​​മ​​​തി​​​ക്കേ​​​സു​​​ക​​​ളി​​​ൽ മാ​​​പ്പ് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട് പ്ര​​​സി​​​ഡ​​​ന്‍റ് ഐ​​​സ​​​ക് ഹെ​​​ർ​​​സോ​​​ഗി​​​ന് അ​​​പേ​​​ക്ഷ ന​​​ല്കി​​​യെ​​​ന്ന​​​റി​​​യ​​​ച്ച​​​തി​​​നു പി​​​റ്റേ​​​ന്നാ​​​ണ് അ​​​ദ്ദേ​​​ഹം കോ​​​ട​​​തി​​​യി​​​ലെ​​​ത്തി​​​യ​​​ത്.

ഏ​​​റ്റ​​​വും കൂ​​​ടു​​​ത​​​ൽ കാ​​​ലം അ​​​ധി​​​കാ​​​ര​​​ത്തി​​​ലി​​​രു​​​ന്ന ഇ​​​സ്രേ​​​ലി പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യെ​​​ന്ന റി​​​ക്കാ​​​ർ​​​ഡ് സ്വ​​ന്ത​​മാ​​യു​​ള്ള നെ​​​ത​​​ന്യാ​​​ഹു​​​വി​​​നെ​​​തി​​​രേ കൈ​​​ക്കൂ​​​ലി​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് മൂ​​​ന്നു കേ​​​സു​​​ക​​​ളാ​​​ണു​​​ള്ള​​​ത്. 2002 മു​​​ത​​​ൽ ഭ​​​രി​​​ക്കു​​​ന്ന അ​​​ദ്ദേ​​​ഹ​​​ത്തി​​​നെ​​​തി​​​രേ 2019ലാ​​​ണു കു​​​റ്റ​​​പ​​​ത്രം ന​​​ല്കി​​​യ​​​ത്.

കേ​​​സു​​​ക​​​ൾ ഭ​​​ര​​​ണ​​​നി​​​ർ​​​വ​​​ഹ​​​ണ​​​ത്തി​​​നു ത​​​ട​​​സ​​​മാ​​​ണ് എ​​​ന്നു ചൂ​​​ണ്ടി​​​ക്കാ​​​ട്ടി​​​യാ​​​ണു നെ​​​ത​​​ന്യാ​​​ഹു​​​വി​​​ന്‍റെ അ​​​ഭി​​​ഭാ​​​ഷ​​​ക​​​ർ പ്ര​​​സി​​​ഡ​​​ന്‍റി​​​നു മാ​​​പ്പ​​​പേ​​​ക്ഷ ന​​​ല്കി​​​യ​​​ത്. ഇ​​​സ്ര​​​യേ​​​ലി​​​ലെ രീ​​​തി അ​​​നു​​​സ​​​രി​​​ച്ച് നി​​​യ​​​മ​​​ന​​​ട​​​പ​​​ടി​​​ക​​​ൾ പൂ​​​ർ​​​ത്തി​​​യാ​​​ക്കി പ്ര​​​തി കു​​​റ്റ​​​ക്കാ​​​ര​​​നെ​​​ന്നു കോ​​​ട​​​തി വി​​​ധി​​​ച്ചാ​​​ൽ മാ​​​ത്ര​​​മാ​​​ണു പ്ര​​​സി​​​ഡ​​​ന്‍റ് മാ​​​പ്പു ന​​​ല്കാ​​​റു​​​ള്ള​​​ത്. വി​​​ചാ​​​ര​​​ണ​​​യ്ക്കി​​​ടെ മാ​​​പ്പു ന​​​ല്കി​​​യ ച​​​രി​​​ത്ര​​​മി​​​ല്ല. മാ​​​പ്പ​​​പേ​​​ക്ഷ​​​യ്ക്കെ​​​തി​​​രേ ഇ​​​സ്രേ​​​ലി പ്ര​​​തി​​​പ​​​ക്ഷം ശ​​​ക്ത​​​മാ​​​യി രം​​​ഗ​​​ത്തു​​​ വ​​​ന്നി​​​ട്ടു​​​ണ്ട്.

നെ​​​ത​​​ന്യാ​​​ഹു കു​​​റ്റം സ​​​മ്മ​​​തി​​​ച്ച് രാ​​​ഷ്‌​​​ട്രീ​​​യം ഉ​​​പേ​​​ക്ഷി​​​ക്കാ​​​മെ​​​ന്നു പ്ര​​​ഖ്യാ​​​പി​​​ച്ചാ​​​ൽ മാ​​​പ്പു കൊ​​​ടു​​​ക്കു​​​ന്ന​​​തി​​​നെ അ​​​നു​​​കൂ​​​ലി​​​ക്കു​​​മെ​​​ന്നു പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വും മു​​​ൻ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യു​​​മാ​​​യ ന​​​ഫ്താ​​​ലി ബെ​​​ന്ന​​​റ്റ് പറഞ്ഞു.

മാ​​​പ്പ​​​പേ​​​ക്ഷ​​​യ്ക്കു മു​​​ന്പ് അ​​​ടു​​​ത്ത വ​​​ർ​​​ഷം ഒ​​​ക്‌​​​ടോ​​​ബ​​​റി​​​ൽ നി​​​ശ്ച​​​യി​​​ച്ചി​​​ട്ടു​​​ള്ള പാ​​​ർ​​​ല​​​മെ​​​ന്‍റ് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് നേ​​​ര​​​ത്തേ ന​​​ട​​​ത്താ​​​ൻ നെ​​​ത​​​ന്യാ​​​ഹു ത​​​യാ​​​റാ​​​ക​​​ണ​​​മെ​​​ന്നും പ്ര​​​തി​​​പ​​​ക്ഷ ക​​​ക്ഷി​​​ക​​​ൾ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

നെ​​​ത​​​ന്യാ​​​ഹു പോ​​​യാ​​​ൽ ന​​​ഫ്താ​​​ലി ബെ​​​ന്ന​​​റ്റ് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യാ​​​കു​​​മെ​​​ന്നാ​​​ണ് അ​​​ഭി​​​പ്രാ​​​യ സ​​​ർ​​​വേ​​​ക​​​ൾ പ്ര​​​വ​​​ചി​​​ക്കു​​​ന്ന​​​ത്.

Kerala

സു​ര​ക്ഷ​യി​ൽ ആ​ശ​ങ്ക; നെ​ത​ന്യാ​ഹു​വി​ന്‍റെ ഇ​ന്ത്യാ സ​ന്ദ​ര്‍​ശ​നം മാ​റ്റി​യേ​ക്കും

ന്യൂ​ഡ​ൽ​ഹി: ചെ​ങ്കോ​ട്ട സ്ഫോ​ട​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഇ​സ്രാ​യേ​ല്‍ പ്ര​ധാ​ന​മ​ന്ത്രി ബെ​ഞ്ച​മി​ന്‍ നെ​ത​ന്യാ​ഹു​വി​ന്‍റെ ഇ​ന്ത്യാ സ​ന്ദ​ര്‍​ശ​നം മാ​റ്റി​യേ​ക്കും. ഡി​സം​ബ​റി​ൽ നെ​ത​ന്യാ​ഹു ഇ​ന്ത്യ സ​ന്ദ​ർ​ശി​ക്കാ​ൻ പ​ദ്ധ​തി​യി​ട്ടി​രു​ന്നു.

ക​ഴി​ഞ്ഞ പ​ത്തി​ന് ചെ​ങ്കോ​ട്ട​യി​ലു​ണ്ടാ​യ സ്ഫോ​ട​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ സു​ര​ക്ഷാ ആ​ശ​ങ്ക ഉ​യ​ര്‍​ത്തി​യാ​ണ് സ​ന്ദ​ര്‍​ശ​നം മാ​റ്റി​വ​യ്ക്കു​ന്ന​തെ​ന്നാ​ണ് സൂ​ച​ന. ഈ ​വ​ർ​ഷം ഇ​ത് മൂ​ന്നാം ത​വ​ണ​യാ​ണ് ഇ​സ്രാ​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഇ​ന്ത്യ സ​ന്ദ​ര്‍​ശ​നം മാ​റ്റി​വെ​ക്കു​ന്ന​ത്.

സെ​പ്റ്റം​ബ​ർ 17 ന് ​ഇ​സ്രാ​യേ​ലി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് കാ​ര​ണം ഷെ​ഡ്യൂ​ളിം​ഗ് പ്ര​ശ്ന​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടി സ​ന്ദ​ർ​ശ​നം റ​ദ്ദാ​ക്കി​യി​രു​ന്നു. തു​ട​ർ​ന്ന് ഈ​വ​ർ​ഷം അ​വ​സാ​നം ഇ​ന്ത്യ സ​ന്ദ​ർ​ശി​ക്കു​മെ​ന്ന് നെ​ത​ന്യാ​ഹു​വി​ന്‍റെ ഓ​ഫീ​സ് അ​റി​യി​ച്ചി​രു​ന്നു. അ​താ​ണ് ഇ​പ്പോ​ൾ മാ​റ്റാ​ൻ നീ​ക്കം ന​ട​ക്കു​ന്ന​ത്.

 

 

 

 

 

International

സ​മാ​ധാ​ന ക​രാ​ർ ത​ക​ർ​ന്നു; ഗാ​സ​യി​ൽ ആ​ക്ര​മ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ട് നെ​ത​ന്യാ​ഹു

ടെ​ൽ അ​വീ​വ്: ഗാ​സ​യി​ൽ ആ​ക്ര​മ​ണം ന​ട​ത്താ​ൻ സൈ​ന്യ​ത്തി​ന് നി​ർ​ദേ​ശം ന​ൽ​കി ഇ​സ്ര​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി ബെ​ഞ്ച​മി​ൻ നെ​ത​ന്യാ​ഹു. ശ​ക്ത​മാ​യ ആ​ക്ര​മ​ണം ന​ട​ത്താ​നാ​ണ് നി​ർ​ദേ​ശം ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

ഹ​മാ​സ്, ബ​ന്ദി​ക​ളു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ കൈ​മാ​റി​യ​തി​ലെ ത​ർ​ക്ക​മ​ണ് വീ​ണ്ടും ആ​ക്ര​മ​ണ​ത്തി​ന് കാ​ര​ണ​മെ​ന്നാ​ണ് വി​വ​രം. മൃ​ത​ദേ​ഹം എ​ന്ന് കാ​ട്ടി ക​ഴി​ഞ്ഞ ദി​വ​സം ഹ​മാ​സ് കൈ​മാ​റി​യ​ത് ര​ണ്ട് വ​ർ​ഷം മു​ൻ​പ് കൈ​മാ​റി​യ ബ​ന്ദി​യു​ടെ മൃ​ത​ദേ​ഹ​ത്തി​ന്‍റെ ബാ​ക്കി ഭാ​ഗ​മാ​ണെ​ന്ന് ഇ​സ്ര​യേ​ൽ ആ​രോ​പി​ച്ചു.

ക​സ്റ്റ​ഡി​യി​ൽ ഉ​ള്ള മൃ​ത​ദേ​ഹം കൃ​ത്രി​മ​മാ​യി കു​ഴി​ച്ചു​മൂ​ടി പു​റ​ത്തെ​ടു​ത്തു ഹ​മാ​സ് തെ​റ്റി​ദ്ധ​രി​പ്പി​ച്ചു എ​ന്നാ​ണ് ഇ​സ്രാ​യേ​ലി​ന്‍റെ വാ​ദം. മൃ​ത​ദേ​ഹം ക​ണ്ടെ​ത്താ​ൻ കാ​ല​താ​മ​സം വ​രു​മെ​ന്ന് ബോ​ധ്യ​പ്പെ​ടു​ത്താ​ൻ ആ​യി​രു​ന്നു ഇ​തെ​ന്നും ഇ​സ്ര​യേ​ൽ പ​റ​യു​ന്നു. ഇ​തോ​ടെ​യാ​ണ് ഗാ​സ​യി​ൽ ആ​ക്ര​മ​ണം വീ​ണ്ടും തു​ട​രാ​ൻ നെ​ത​ന്യാ​ഹു ആ​ഹ്വാ​നം ചെ​യ്ത​ത്.

International

ഖ​ത്ത​റി​നെ ആ​ക്ര​മി​ച്ചാ​ൽ സൈ​നി​ക ന​ട​പ​ടി ഉ​റ​പ്പ്; ഉ​ത്ത​ര​വി​ൽ ഒ​പ്പി​ട്ട് ട്രം​പ്

 വാഷിംഗ്ടൺ ഡിസി: ഖ​ത്ത​റി​ന്‍റെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന എ​ക്സി​ക്യൂ​ട്ടീ​വ് ഉ​ത്ത​ര​വി​ൽ ഒ​പ്പ് വ​ച്ച് യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണാ​ൾ​ഡ് ട്രം​പ്. ഏ​തെ​ങ്കി​ലും രാ​ജ്യം ഖ​ത്ത​റി​നെ ആ​ക്ര​മി​ച്ചാ​ൽ സൈ​നി​ക ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് ട്രം​പ് പ​റ​ഞ്ഞു.

ഹ​മാ​സ് നേ​താ​ക്ക​ളെ ല​ക്ഷ്യ​മി​ട്ട് ഖ​ത്ത​ർ ത​ല​സ്ഥാ​ന​മാ​യ ദോ​ഹ​യി​ൽ ഇ​സ്ര​യേ​ൽ വ്യോ​മാ​ക്ര​മ​ണം ന​ട​ത്തി ഏ​താ​നും ദി​വ​സ​ങ്ങ​ൾ​ക്കു ശേ​ഷ​മാ​ണ് എ​ക്സി​ക്യൂ​ട്ടീ​വ് ഉ​ത്ത​ര​വി​ൽ ട്രം​പ് ഒ​പ്പി​ട്ട​ത്.

ഖ​ത്ത​റി​ന്‍റെ പ്ര​ദേ​ശ​ത്തി​നോ പ​ര​മാ​ധി​കാ​ര​ത്തി​നോ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ​ക്കോ നേ​രെ​യു​ള്ള ഏ​തൊ​രു സാ​യു​ധ ആ​ക്ര​മ​ണ​ത്തെ​യും അ​മേ​രി​ക്ക​യു​ടെ സ​മാ​ധാ​ന​ത്തി​നും സു​ര​ക്ഷ​യ്ക്കും നേ​രെ​യു​ണ്ടാ​കു​ന്ന ഭീ​ഷ​ണി​യാ​യി ക​ണ​ക്കാ​ക്കു​മെ​ന്ന് എ​ക്സി​ക്യൂ​ട്ടീ​വ് ഉ​ത്ത​ര​വ് ഉ​റ​പ്പു​ന​ൽ​കു​ന്നു.

"അ​ത്ത​ര​മൊ​രു ആ​ക്ര​മ​ണം ഉ​ണ്ടാ​യാ​ൽ, യു​എ​സി​ന്‍റെ​യും ഖ​ത്ത​റി​ന്‍റെ​യും താ​ൽ​പ്പ​ര്യ​ങ്ങ​ൾ സം​ര​ക്ഷി​ക്കു​ന്ന​തി​നും സ​മാ​ധാ​ന​വും സ്ഥി​ര​ത​യും പു​നഃ​സ്ഥാ​പി​ക്കു​ന്ന​തി​നും ന​യ​ത​ന്ത്ര​പ​ര​വും സാ​മ്പ​ത്തി​ക​വും ആ​വ​ശ്യ​മെ​ങ്കി​ൽ സൈ​നി​ക​വു​മാ​യ എ​ല്ലാ നി​യ​മ​പ​ര​വും ഉ​ചി​ത​വു​മാ​യ ന​ട​പ​ടി​ക​ളും അ​മേ​രി​ക്ക സ്വീ​ക​രി​ക്കും' – ട്രം​പ് വ്യ​ക്ത​മാ​ക്കി.

ഖ​ത്ത​റി​ൽ യു​എ​സ് സൈ​ന്യ​ത്തി​ന് താ​വ​ളം ഉ​ണ്ട്. പ​ക​ര​മാ​യി ഖ​ത്ത​റി​ന്‍റെ സു​ര​ക്ഷ​യും യു​എ​സ് ഉ​റ​പ്പാ​ക്കു​ന്നു​ണ്ട്. എ​ന്നാ​ൽ ഇ​തി​നെ മ​റി​ക​ട​ന്നാ​ണ് യു​എ​സി​ന്‍റെ സ​ഖ്യ​ക​ക്ഷി​യാ​യ ഇ​സ്ര​യേ​ൽ ദോ​ഹ​യി​ൽ ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. ഖ​ത്ത​റി​ന്‍റെ പ​ര​മാ​ധി​കാ​ര​ത്തെ മ​റി​ക​ട​ന്ന ആ​ക്ര​മ​ണ​ത്തി​ൽ ഇ​സ്ര​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി ബെ​ന്യാ​മി​ൻ നെ​ത​ന്യാ​ഹു ക​ഴി​ഞ്ഞ ദി​വ​സം മാ​പ്പു ചോ​ദി​ച്ചി​രു​ന്നു. ഖ​ത്ത​ർ പ്ര​ധാ​ന​മ​ന്ത്രി​യെ വി​ളി​ച്ചാ​ണ് നെ​ത​ന്യാ​ഹു ഖേ​ദം പ്ര​ക​ടി​പ്പി​ച്ച​ത്.

International

നെ​ത​ന്യാ​ഹു​വി​ന്‍റെ പ്ര​സം​ഗം; യു​എ​ന്നി​ല്‍ പ്ര​തി​ഷേ​ധം

ന്യൂ​യോ​ർ​ക്ക്: ഇ​സ്രാ​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി ബെ​ഞ്ച​മി​ൻ നെ​ത​ന്യാ​ഹു ഐ​ക്യ​രാ​ഷ്ട്ര​സ​ഭ​യി​ൽ ന​ട​ത്തി​യ പ്ര​സം​ഗം ബ​ഹി​ഷ്ക​രി​ച്ച് പ്ര​തി​നി​ധി​ക​ള്‍. ഗാ​സ​യി​ലെ സൈ​നി​ക ന​ട​പ​ടി​യെ​ത്തു​ട​ർ​ന്ന് അ​ന്താ​രാ​ഷ്ട്ര ഒ​റ്റ​പ്പെ​ട​ലു​ക​ൾ​ക്കി​ട​യി​ലാ​ണ് നെ​ത​ന്യാ​ഹു യു​എ​ൻ പൊ​തു​സ​ഭ​യി​ൽ സം​സാ​രി​ക്കാ​നെ​ത്തി​യ​ത്.

നെ​ത​ന്യാ​ഹു സം​സാ​രി​ക്കു​മ്പോ​ൾ ഒ​രു ഭാ​ഗ​ത്ത് നി​ന്ന് അ​ദ്ദേ​ഹ​ത്തി​നെ​തി​രാ​യ കൂ​ക്കി വി​ളി​ക​ൾ ഉ​യ​ർ​ന്ന​പ്പോ​ൾ മ​റ്റൊ​രു കോ​ണി​ൽ ഇ​സ്രാ​യേ​ൽ പ്ര​തി​നി​ധി​ക​ളു​ടെ കൈ​യ​ടി​ക​ളു​മു​യ​ർ​ന്നു. പ്ര​ധാ​ന സ​ഖ്യ​ക​ക്ഷി​യാ​യ യു​എ​സി​ന്‍റെ പ്ര​തി​നി​ധി​ക​ൾ ഹാ​ളി​ൽ ത​ന്നെ തു​ട​ർ​ന്നി​രു​ന്നു.

എ​ന്നാ​ൽ യു​എ​സി​ന്‍റെ​യും യു​കെ​യു​ടെ​യും യു​എ​ന്നി​ലെ അം​ബാ​സി​ഡ​ർ​മാ​ര​ട​ക്ക​മു​ള്ള ഉ​ന്ന​ത ന​യ​ത​ന്ത്ര​ജ്ഞ​രു​ടെ അ​സാ​ന്നി​ധ്യ​വും ശ്ര​ദ്ധേ​യ​മാ​യി. പ​ക​രം ജൂ​ണി​യ​റാ​യി​ട്ടു​ള്ള​വ​രും താ​ഴ്ന്ന ത​സ്തി​ക​യി​ലു​ള്ള ഉ​ദ്യോ​ഗ​സ്ഥ​രു​മാ​ണ് നെ​ത​ന്യാ​ഹു​വി​ന്‍റെ പ്ര​സം​ഗം കേ​ള്‍​ക്കാ​നാ​യി ഇ​രു​ന്ന​ത്.

ഹ​മാ​സി​ന്‍റെ ഭീ​ഷ​ണി​യി​ല്ലാ​താ​കും വ​രെ യു​ദ്ധം തു​ട​രു​മെ​ന്ന് നെ​ത​ന്യാ​ഹു പ്ര​ഖ്യാ​പി​ച്ചു. ഇ​സ്രാ​യേ​ൽ ഗാ​സ​യി​ലെ ത​ങ്ങ​ളു​ടെ ദൗ​ത്യം പൂ​ർ​ത്തി​യാ​ക്കും. അ​ത് എ​ത്ര​യും വേ​ഗം ചെ​യ്യും. ഹ​മാ​സ് ആ​യു​ധം താ​ഴെ​വ​ച്ച് ഇ​സ്രാ​യേ​ൽ ബ​ന്ദി​ക​ളെ വി​ട്ട​യ​യ്ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

International

ബ​ന്ദി​ക​ളെ തി​രി​കെ​യെ​ത്തി​ക്കും; ഹ​മാ​സി​നെ ഇ​ല്ലാ​താ​ക്കും: നെ​ത​ന്യാ​ഹു

ജ​റു​സ​ലേം: ഹ​മാ​സി​നെ ഇ​ല്ലാ​താ​ക്കു​മെ​ന്ന് ആ​വ​ർ​ത്തി​ച്ച് ഇ​സ്ര​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി ബെ​ഞ്ച​മി​ൻ നെ​ത​ന്യാ​ഹു. ഗാ​സ ഒ​രു ഭീ​ഷ​ണി അ​ല്ലാ​താ​യി​ത്തീ​രു​ന്ന​ത് വ​രെ സൈ​നി​ക ന​ട​പ​ടി​ക​ൾ തു​ട​രും. യു​ദ്ധ​ത്തി​ന്‍റെ ല​ക്ഷ്യ​ങ്ങ​ൾ നേ​ടും.

ഹ​മാ​സ് ത​ട​വി​ലാ​ക്കി​യി​രി​ക്കു​ന്ന ബ​ന്ദി​ക​ളെ മോ​ചി​പ്പി​ച്ച് തി​രി​കെ​യെ​ത്തി​ക്കു​മെ​ന്നും നെ​ത​ന്യാ​ഹു പ​റ​ഞ്ഞു. ജൂ​ത പു​തു​വ​ർ​ഷ വേ​ള​യി​ലാ​യി​രു​ന്നു നെ​ത​ന്യാ​ഹു​വി​ന്‍റെ സ​ന്ദേ​ശം. അ​തേ​സ​മ​യം ഇ​സ്ര​യേ​ൽ ആ​ക്ര​മ​ണം ശ​ക്ത​മാ​ക്കു​ക​യാ​ണ്.

ഹ​മാ​സ് നേ​വ​ൽ പോ​ലീ​സ് ഡെ​പ്യൂ​ട്ടി ക​മാ​ൻ​ഡ​ർ ഇ​യാ​ദ് അ​ബു യൂ​സ​ഫി​നെ വ​ധി​ച്ചെ​ന്ന് ഇ​സ്ര​യേ​ൽ സേ​ന അ​വ​കാ​ശ​പ്പെ​ട്ടു. ജോ​ർ​ദാ​ൻ ന​ദി​യു​ടെ പ​ടി​ഞ്ഞാ​റ് പ​ല​സ്തീ​ൻ രാ​ഷ്ട്ര​മു​ണ്ടാ​കി​ല്ലെ​ന്ന് നെ​ത​ന്യാ​ഹു ക​ഴി​ഞ്ഞ ദി​വ​സം പ​റ​ഞ്ഞി​രു​ന്നു.

യു​കെ ഉ​ൾ​പ്പ​ടെ രാ​ഷ്ട്ര​ങ്ങ​ൾ പ​ല​സ്തീ​നെ അം​ഗീ​ക​രി​ച്ച​തി​ന് പി​ന്നാ​ലെ​യാ​യി​രു​ന്നു നെ​ത​ന്യാ​ഹു​വി​ന്‍റെ പ്ര​തി​ക​ര​ണം.

International

"അ​വ​ർ ദൈ​വ​ത്തി​ന്‍റെ ശ​ത്രു​ക്ക​ൾ': ട്രം​പി​നും നെ​ത​ന്യാ​ഹു​വി​നു​മെ​തി​രേ ഫ​ത്‌​വ പു​റ​പ്പെ​ടു​വി​ച്ച് ഇ​റാ​ൻ

ടെ​ഹ്‌​റാ​ൻ: യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡൊ​ണ​ൾ​ഡ് ട്രം​പി​നും ഇ​സ്ര​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി ബെ​ഞ്ച​മി​ൻ നെ​ത​ന്യാ​ഹു​വി​നു​മെ​തി​രേ "ഫ​ത്‌​വ' പു​റ​പ്പെ​ടു​വി​ച്ച് ഇ​റാ​ൻ.

"ദൈ​വ​ത്തി​ന്‍റെ ശ​ത്രു​ക്ക​ൾ' എ​ന്നു മു​ദ്ര​കു​ത്തി ഇ​റാ​നി​ലെ ഉ​ന്ന​ത ഷി​യ പു​രോ​ഹി​ത​ൻ ആ​യ​ത്തു​ള്ള നാ​സ​ർ മ​ക​രേം ഷി​രാ​സി ആ​ണ് "ഫ​ത്‌​വ' പു​റ​പ്പെ​ടു​വി​ച്ച​ത്. ഇ​സ്‌​ലാ​മി​ക നേ​തൃ​ത്വ​ത്തെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ അ​മേ​രി​ക്ക​ൻ, ഇ​സ്ര​യേ​ൽ നേ​താ​ക്ക​ളെ സ്ഥാ​ന​ഭ്ര​ഷ്ട​രാ​ക്കാ​ൻ ലോ​ക​മെ​മ്പാ​ടു​മു​ള്ള മു​സ്‌​ലിം​ക​ളോ​ട് ഷി​രാ​സി ആ​ഹ്വാ​നം ചെ​യ്തു.

ഇ​സ്‌​ലാ​മി​ക​രാ​ജ്യ​ത്തെ​യോ, നേ​താ​വി​നെ​യോ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ന്ന ഏ​തൊ​രു വ്യ​ക്തി​യെ​യും ഭ​ര​ണ​കൂ​ട​ത്തെ​യും "യു​ദ്ധ​പ്ര​ഭു' അ​ല്ലെ​ങ്കി​ൽ "മൊ​ഹ​റേ​ബ്' ആ​യി ക​ണ​ക്കാ​ക്കു​ന്നു​വെ​ന്നും ഷി​രാ​സി പ​റ​ഞ്ഞു.

"മൊ​ഹ​റ​ബ്' എ​ന്നാ​ൽ ദൈ​വ​ത്തി​നെ​തി​രെ യു​ദ്ധം ചെ​യ്യു​ന്ന ആ​ളാ​ണെ​ന്നും ഇ​റാ​നി​യ​ൻ നി​യ​മ​പ്ര​കാ​രം "മൊ​ഹ​റ​ബ്' എ​ന്ന കു​റ്റം ചു​മ​ത്തു​ന്ന​വ​ർ​ക്ക് വ​ധ​ശി​ക്ഷ, കു​രി​ശി​ലേ​റ്റ​ൽ, അ​വ​യ​വ​ങ്ങ​ൾ മു​റി​ച്ചു​മാ​റ്റ​ൽ അ​ല്ലെ​ങ്കി​ൽ നാ​ടു​ക​ട​ത്ത​ൽ എ​ന്നി​വ നേ​രി​ടേ​ണ്ടി​വ​രു​മെ​ന്നും ഫോ​ക്സ് ന്യൂ​സ് റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്നു.

അ​ത്ത​രം ശ​ത്രു​ക്ക​ൾ​ക്കാ​യി മുസ്‌​ലിം​ക​ളോ, ഇ​സ്‌​ലാ​മി​ക രാ​ഷ്ട്ര​ങ്ങ​ളോ ന​ട​ത്തു​ന്ന ഏ​തു ത​ര​ത്തി​ലു​ള്ള സ​ഹ​ക​ര​ണ​വും പി​ന്തു​ണ​യും ഹ​റാ​മോ നി​ഷി​ദ്ധ​മോ ആ​ണ്. ത​ന്‍റെ മ​ത​ക​ട​മ നി​റ​വേ​റ്റു​ന്ന മു​സ്‌​ലി​മി​ന് ന​ഷ്ട​ങ്ങ​ൾ നേ​രി​ടേ​ണ്ടി​വ​ന്നാ​ൽ, പോ​രാ​ളി​യാ​യി പ്ര​തി​ഫ​ലം ല​ഭി​ക്കു​മെ​ന്നും ഫ​ത്‌​വ​യി​ൽ ഷി​രാ​സി പ​റ​യു​ന്നു.

Latest News

Corehub Up