x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഒക്‌ടോബർ 7 ഭീകരാക്രമണം: എല്ലാ സൂത്രധാരന്മാരും കൊല്ലപ്പെട്ടെന്ന് ബെ​​​ഞ്ച​​​മി​​​ൻ നെ​​​ത​​​ന്യാ​​​ഹു


Published: May 18, 2026 11:41 PM IST | Updated: May 18, 2026 11:41 PM IST

ടെ​​​ൽ അ​​​വീ​​​വ്: ഗാ​​​സ​​​യി​​​ലെ യു​​​ദ്ധ​​​ല​​​ക്ഷ്യം പൂ​​​ർ​​​ത്തീ​​​ക​​​ര​​​ണ​​​ഘ​​​ട്ട​​​ത്തി​​​ന് അ​​​ടു​​​ത്തെ​​​ത്തി​​​യി​​​രി​​​ക്കു​​​ന്നു​​​വെ​​​ന്ന് ഇ​​​സ്രേ​​​ലി പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ബെ​​​ഞ്ച​​​മി​​​ൻ നെ​​​ത​​​ന്യാ​​​ഹു. ഒ​​​ക്‌​​​ടോ​​​ബ​​​ർ 7 ഭീ​​​ക​​​രാ​​​ക്ര​​​മ​​​ണ​​​ത്തി​​​ലെ എ​​​ല്ലാ സൂ​​​ത്ര​​​ധാ​​​ര​​​ന്മാ​​​രെ​​​യും വ​​​ക​​​വ​​​രു​​​ത്തി​​​യ​​​താ​​​യും അ​​​ദ്ദേ​​​ഹം അ​​​വ​​​കാ​​​ശ​​​പ്പെ​​​ട്ടു.

ഹ​​​മാ​​​സി​​​ന്‍റെ മു​​​തി​​​ർ​​​ന്ന ക​​​മാ​​​ൻ​​​ഡ​​​ർ എ​​​സ്സെ​​​ദി​​​ൻ അ​​​ൽ ഹ​​​ദ്ദാ​​​ദി​​​നെ വെ​​​ള്ളി​​​യാ​​​ഴ്ച വ്യോ​​​മാ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ വ​​​ധി​​​ച്ച​​​തി​​​നു പി​​​ന്നാ​​​ലെ​​​യാ​​​ണ് നെ​​​ത​​​ന്യാ​​​ഹു​​​വി​​​ന്‍റെ പ്ര​​​തി​​​ക​​​ര​​​ണം. 1221 പേ​​​ർ കൊ​​​ല്ല​​​പ്പെ​​​ട്ട ഒ​​​ക്‌​​​ടോ​​​ബ​​​ർ 7 ഭീ​​​ക​​​രാ​​​ക്ര​​​മ​​​ണ​​​ത്തി​​​നു പി​​​ന്നി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ച്ച എ​​​ല്ലാ​​​വ​​​രെ​​​യും ഒ​​​ന്നൊ​​​ന്നാ​​​യി വ​​​ക​​​വ​​​രു​​​ത്തി​​​യി​​​രി​​​ക്കു​​​മെ​​​ന്ന് നെ​​​ത​​​ന്യാ​​​ഹു പ്ര​​​തി​​​ജ്ഞ ചെ​​​യ്തി​​​രു​​​ന്നു.

ഈ ​​​ല​​​ക്ഷ്യം ഏ​​​റെ​​​ക്കു​​​റെ പൂ​​​ർ​​​ത്തി​​​യാ​​​യ​​​താ​​​യി ഞാ​​​യ​​​റാ​​​ഴ്ച ന​​​ട​​​ന്ന മ​​​ന്ത്രി​​​സ​​​ഭാ​​​യോ​​​ഗ​​​ത്തി​​​ൽ നെ​​​ത​​​ന്യാ​​​ഹു വ്യ​​​ക്ത​​​മാ​​​ക്കി. ഗാ​​​സ​​​യു​​​ടെ 60 ശ​​​ത​​​മാ​​​നം പ്ര​​​ദേ​​​ശ​​​വും നി​​​ല​​​വി​​​ൽ ഇ​​​സ്ര​​​യേ​​​ൽ സൈ​​​ന്യ​​​ത്തി​​​ന്‍റെ നി​​​യ​​​ന്ത്ര​​​ണ​​​ത്തി​​​ലാ​​​ണെ​​​ന്നും നെ​​​ത​​​ന്യാ​​​ഹു ആ​​​വ​​​ർ​​​ത്തി​​​ച്ചു.

ഹ​​​മാ​​​സി​​​ന്‍റെ അ​​​തി​​​ർ​​​ത്തി ക​​​ട​​​ന്നു​​​ള്ള ആ​​​ക്ര​​​മ​​​ണ​​​ത്തി​​​നു​​​ശേ​​​ഷം ഗാ​​​സ​​​യി​​​ലും മേ​​​ഖ​​​ല​​​യി​​​ലു​​​ട​​​നീ​​​ള​​​മു​​​ള്ള സം​​​ഘ​​​ട​​​ന​​​യു​​​ടെ മു​​​തി​​​ർ​​​ന്ന നേ​​​താ​​​ക്ക​​​ളെ​​​യും ക​​​മാ​​​ൻ​​​ഡ​​​ർ​​​മാ​​​രെ​​​യും ല​​​ക്ഷ്യ​​​മി​​​ട്ട് ഇ​​​സ്രേ​​​ലി സൈ​​​ന്യ​​​വും ര​​​ഹ​​​സ്യാ​​​ന്വേ​​​ഷ​​​ണ വി​​​ഭാ​​​ഗ​​​ങ്ങ​​​ളും തീ​​​വ്ര​​​ശ്ര​​​മം ന​​​ട​​​ത്തു​​​ക​​​യും ഓ​​​രോ​​​രു​​​ത്ത​​​രെ​​​യാ​​​യി വ​​​ക​​​വ​​​രു​​​ത്തു​​​ക​​​യു​​​മാ​​​യി​​​രു​​​ന്നു.

ഹ​​​മാ​​​സി​​​ന്‍റെ രാ​​​ഷ്‌​​​ട്രീ​​​യ​​​നേ​​​താ​​​വാ​​​യ ഇ​​​സ്‌​​​മ​​​യി​​​ൽ ഹ​​​നി​​​യ​​​യെ ഇ​​​റാ​​​ൻ ത​​​ല​​​സ്ഥാ​​​ന​​​മാ​​​യ ടെ​​​ഹ്റാ​​​നി​​​ലെ ഒ​​​ളി​​​ത്താ​​​വ​​​ള​​​ത്തി​​​ലേ​​​ക്കു ക​​​ട​​​ന്നെ​​​ത്തി ഇ​​​സ്രേ​​​ലി സേ​​​ന വ​​​ധി​​​ച്ച​​​ത് ആ​​​ശ്ച​​​ര്യ​​​ത്തോ​​​ടെ​​​യാ​​​ണു ലോ​​​കം ശ്ര​​​വി​​​ച്ച​​​ത്.

പി​​​ന്നാ​​​ലെ ഹ​​​മാ​​​സി​​​ന്‍റെ ഹാ​​​സ​​​യി​​​ലെ ഉ​​​ന്ന​​​ത​​​നേ​​​താ​​​വും ഒ​​​ക്‌​​​ടോ​​​ബ​​​ർ 7 ഭീ​​​ക​​​രാ​​​ക്ര​​​മ​​​ണ​​​ത്തി​​​ന്‍റെ മു​​​ഖ്യ സൂ​​​ത്ര​​​ധാ​​​ര​​​നു​​​മാ​​​യ യ​​​ഹി​​​യ സി​​​ൻ​​​വ​​​ർ, ഹ​​​മാ​​​സി​​​ന്‍റെ സൈ​​​നി​​​ക​​​വി​​​ഭാ​​​ഗം ക​​​മാ​​​ൻ​​​ഡ​​​ർ മു​​​ഹ​​​മ്മ​​​ദ് ദെ​​​യ്ഫ്, ഉ​​​പ​​​മേ​​​ധാ​​​വി സാ​​​ലെ അ​​​ൽ അ​​​റൂ​​​റി, ഒ​​​ക്‌​​​ടോ​​​ബ​​​ർ 7 ഭീ​​​ക​​​രാ​​​ക്ര​​​മ​​​ണ​​​ത്തി​​​നു നേ​​​തൃ​​​ത്വം ന​​​ൽ​​​കി​​​യ ഇ​​​സ അ​​​ൽ ദി​​​ൻ അ​​​ൽ ഹ​​​ദ്ദാ​​​ദ്, മു​​​ഹ​​​മ്മ​​​ദ് സി​​​ൻ​​​വ​​​ർ, അ​​​ബു ഒ​​​ബെ​​​യ് തു​​​ട​​​ങ്ങി​​​യ​​​വ​​​രെ​​​യും വ​​​ക​​​വ​​​രു​​​ത്തി.

Tags : October 7 terror attack masterminds killed Benjamin Netanyahu Isreal

Recent News

Corehub Up