x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​യ​ത്തൊ​ള്ള ഖ​മനയ് കൊ​ല്ല​പ്പെ​ട്ടി​രി​ക്കാ​മെ​ന്ന് നെ​ത​ന്യാ​ഹു; ത​ള്ളി ഇ​റാ​ൻ


Published: March 1, 2026 03:54 AM IST | Updated: March 1, 2026 04:32 AM IST

ടെ​ൽ അ​വീ​വ്: ഇ​റാ​ന്‍റെ പ​ര​മോ​ന്ന​ത നേ​താ​വ് ആ​യ​ത്തൊ​ള്ള ഖ​മനയ് കൊ​ല്ല​പ്പെ​ട്ടി​രി​ക്കാ​മെ​ന്ന് ഇ​സ്ര​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി ബെ​ഞ്ച​മി​ൻ നെ​ത​ന്യാ​ഹു. ഇ​സ്ര​യേ​ലി മാ​ധ്യ​മ​ങ്ങ​ളും നെ​ത​ന്യാ​ഹു​വി​ന്‍റെ പ്ര​തി​ക​ര​ണ​ത്തി​ന് പി​ൻ​ബ​ലം ന​ൽ​കു​ന്ന റി​പ്പോ​ർ​ട്ടു​ക​ളാ​ണ് പു​റ​ത്തു​വി​ടു​ന്ന​ത്.

ശ​നി​യാ​ഴ്ച ന​ട​ന്ന വ്യോ​മാ​ക്ര​മ​ണ​ത്തി​ൽ ഖ​മനയ്​യു​ടെ ഔ​ദ്യോ​ഗി​ക വ​സ​തി​യും ഭ​ര​ണ​സി​രാ​കേ​ന്ദ്ര​വും ഇ​സ്ര​യേ​ൽ ത​ക​ർ​ത്തി​രു​ന്നു. ന്യൂ​യോ​ർ​ക്ക് ടൈം​സ് പു​റ​ത്തു​വി​ട്ട ഒ​രു ഉ​പ​ഗ്ര​ഹ ചി​ത്ര​ത്തി​ൽ, ഖ​മേ​നി​യു​ടെ ടെ​ഹ്‌​റ​നി​ലെ വ​സ​തി ത​ക​ർ​ന്ന​താ​യി വ്യ​ക്ത​മാ​യി​രു​ന്നു.

ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് ഖ​മനയ് കൊ​ല്ല​പ്പെ​ട്ടി​രി​ക്കാ​മെ​ന്ന സൂ​ച​ന ന​ൽ​കി ബെ​ഞ്ച​മി​ൻ നെ​ത​ന്യാ​ഹു രം​ഗ​ത്തെ​ത്തി​യ​ത്. അ​തേ​സ​മ​യം നെ​ത​ന്യാ​ഹു​വി​ന്‍റെ​യും ഇ​സ്ര​യേ​ൽ മാ​ധ്യ​മ​ങ്ങ​ളു​ടെ​യും അ​വ​കാ​ശ​വാ​ദ​ങ്ങ​ളെ ത​ള്ളു​ന്ന​താ​ണ് ഇ​റാ​ന്‍റെ പ്ര​തി​ക​ര​ണം.

ഖ​മനയ് ജീ​വി​ച്ചി​രി​ക്കു​ന്ന​താ​യും നി​ല​വി​ൽ സു​ര​ക്ഷാ​കേ​ന്ദ്ര​ത്തി​ലേ​ക്ക് മാ​റി​യ​താ​യും ഇ​റാ​ൻ മാ​ധ്യ​മ​ങ്ങ​ൾ അ​റി​യി​ക്കു​ന്നു. ഔ​ദ്യോ​ഗി​ക വ​സ​തി​ക്ക് നേ​രെ​യു​ണ്ടാ​യ ആ​ക്ര​മ​ണ​ത്തി​ന് പി​ന്നാ​ലെ ഖ​മനയ്​യെ​ക്കു​റി​ച്ച് വി​വ​ര​ങ്ങ​ളൊ​ന്നും ല​ഭ്യ​മാ​യി​രു​ന്നി​ല്ല.

ഖ​മനയ് ഉ​ട​ൻ രാ​ജ്യ​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്യു​മെ​ന്ന് അ​റി​യി​ച്ചി​രു​ന്നെ​ങ്കി​ലും ഇ​തു​വ​രെ​യും അ​തു​ണ്ടാ​യി​ല്ല. ഇ​ത് ഇ​സ്ര​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ അ​വ​കാ​ശ​വാ​ദ​ങ്ങ​ൾ​ക്ക് ക​രു​ത്ത് പ​ക​രു​ന്നു​ണ്ട്.

Tags : benjamin netanyahu ayatollah ali khamenei iran israel donald trump

Recent News

Corehub Up