ടെൽഅവീവ്: ഇറാനുമായുള്ള രണ്ടാഴ്ചത്തെ താത്കാലിക വെടിനിർത്തൽ യുദ്ധം അവസാനിക്കുന്നതിന്റെ സൂചനയല്ലെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. താത്കാലിക വെടിനിർത്തൽ ലക്ഷ്യങ്ങൾ കൈവരിക്കാനുള്ള ഇടത്താവളം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.
സമ്പുഷ്ടീകരിച്ച യുറേനിയം ഇറാന് പുറത്തെത്തിക്കുക എന്ന പ്രധാന ലക്ഷ്യം ഒന്നുകിൽ നയതന്ത്രത്തിലൂടെയോ അല്ലെങ്കിൽ സൈനിക ശക്തിയിലൂടെയോ നടപ്പിലാക്കും. ഇസ്രയേലും അമേരിക്കയും ഇക്കാര്യത്തിൽ ഒറ്റക്കെട്ടാണെന്നും നെതന്യാഹു വ്യക്തമാക്കി.
തങ്ങളുടെ വിരൽ ഇപ്പോഴും ട്രിഗറിൽ തന്നെയാണെന്നും സൈന്യം ഏത് നിമിഷവും യുദ്ധത്തിലേക്ക് മടങ്ങാൻ തയാറാണെന്നും ഇസ്രയേൽ പ്രധാനമന്ത്രി അറിയിച്ചു. ഇറാന്റെ മിസൈൽ ശേഖരം മാത്രമല്ല അവ നിർമിക്കാനുള്ള ശേഷിയും തകർത്തുവെന്നും നെതന്യാഹു കൂട്ടിച്ചേർത്തു.
Tags : Benjamin Netanyahu iran israel usa