x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​റാ​നെ​തി​രാ​യ സൈ​നി​ക ന​ട​പ​ടി​ക​ൾ തു​ട​രും: ബെ​ഞ്ച​മി​ൻ നെ​ത​ന്യാ​ഹു


Published: April 1, 2026 01:26 AM IST | Updated: April 1, 2026 01:26 AM IST

ടെ​ൽ​അ​വീ​വ്: ഇ​റാ​നെ​തി​രാ​യ സൈ​നി​ക ന​ട​പ​ടി​ക​ളു​മാ​യി മു​ന്നോ​ട്ടു​പോ​കു​മെ​ന്ന് ഇ​സ്ര​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി ബെ​ഞ്ച​മി​ൻ നെ​ത​ന്യാ​ഹു. ഇ​റാ​ന്‍റെ ഭ​ര​ണ​കൂ​ട​ത്തെ ത​ക​ർ​ക്കു​ന്ന​ത് തു​ട​രു​മെ​ന്ന് ചൊ​വ്വാ​ഴ്ച നെ​ത​ന്യാ​ഹു പ്ര​ഖ്യാ​പി​ക്കു​ക​യാ​യി​രു​ന്നു.

ത​ങ്ങ​ൾ​ക്ക് പ്ര​വ​ർ​ത്തി​ക്കേ​ണ്ട സാ​ഹ​ച​ര്യം ഉ​ണ്ടാ​യെ​ന്നും, ത​ങ്ങ​ൾ പ്ര​വ​ർ​ത്തി​ച്ചെ​ന്നും നെ​ത​ന്യാ​ഹു വ്യ​ക്ത​മാ​ക്കി. ടെ​ലി​വി​ഷ​ൻ പ്ര​സ്താ​വ​ന​യി​ലൂ​ടെ​യാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. ഭീ​ക​ര ഭ​ര​ണ​കൂ​ട​ത്തി​നെ​തി​രെ ത​ങ്ങ​ൾ ഇ​നി​യും ആ​ക്ര​മ​ണം തു​ട​രു​മെ​ന്നും നെ​ത​ന്യാ​ഹു അ​റി​യി​ച്ചു.

ത​ങ്ങ​ൾ ത​ങ്ങ​ളു​ടെ ദൗ​ത്യ​ത്തി​ൽ ഉ​റ​ച്ചു​നി​ന്നു. മി​ഡി​ൽ ഈ​സ്റ്റി​ന്‍റെ മു​ഖ​ച്ഛാ​യ ത​ന്നെ മാ​റ്റി​മ​റി​ച്ചു​വെ​ന്നും ബെ​ഞ്ച​മി​ൻ നെ​ത​ന്യാ​ഹു കൂ​ട്ടി​ച്ചേ​ർ​ത്തു. അ​തേ​സ​മ​യം യു​ദ്ധം അ​വ​സാ​നി​പ്പി​ക്കാ​ൻ ഇ​ച്ഛാ​ശ​ക്തി​യു​ണ്ടെ​ന്നും എ​ന്നാ​ൽ സം​ഘ​ർ​ഷം ആ​വ​ർ​ത്തി​ക്കി​ല്ലെ​ന്ന് ഉ​റ​പ്പ് തേ​ടു​ക​യാ​ണെ​ന്നും ഇ​റാ​ൻ പ്ര​സി​ഡ​ന്‍റ് അ​ഭി​പ്രാ​യ​പ്പെ​ട്ട​തി​ന് പി​ന്നാ​ലെ​യാ​ണ് നെ​ത​ന്യാ​ഹു നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യി​രി​ക്കു​ന്ന​ത്.

 

Tags : Benjamin Netanyahu iran israel usa

Recent News

Corehub Up