മ്യൂണിക്: ജര്‍മന്‍ ബുണ്ടസ് ലിഗ ഫുട്ബോളില്‍ ഇംഗ്ലീഷ് താരം ഹാരി കെയ്ന്റെ ഗോളില്‍ എഫ്സി ബയേണ്‍ മ്യൂണിക്കിനു ജയം. എവേ പോരാട്ടത്തില്‍ ബയേണ്‍ മ്യൂണിക് 2-1ന് എല്വേഴ്സ്ബര്ഗിനെ കീഴടക്കി.
26-ാം മിനിറ്റില്‍ ലെന്നാര്‍ട്ട് കാളിലൂടെ ബയേണ്‍ മ്യൂണിക് ലീഡ് നേടി. എന്നാല്‍, മൗറിസ് ക്രാറ്റന്മാക്കറിലൂടെ (61-ാം മിനിറ്റ്) എല്വേഴ്സ്ബര്ഗ് ഒപ്പമെത്തി. തുടര്‍ന്നായിരുന്നു ഹാരി കെയ്ന്റെ (72-ാം മിനിറ്റ്) ഗോള്‍.
ലീഗില്‍ മൂന്നു മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ ഏഴു പോയിന്റുമായി നാലാം സ്ഥാനത്താണ് എഫ്സി ബയേണ്‍ മ്യൂണിക്. ഒമ്പതു പോയിന്റുള്ള ഫ്രൈബര്‍ഗ്, ബൊറൂസിയ ഡോര്‍ട്ട്മുണ്ട് ടീമുകളാണ് യഥാക്രമം ആദ്യ രണ്ടു സ്ഥാനങ്ങളില്‍. ഓക്സ്ബര്ഗാണ് (ഏഴു പോയിന്റ്) മൂന്നാം സ്ഥാനത്ത്.