x
ad
Tue, 15 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യ​മാ​ല്‍ ഡ​ബി​ളി​ല്‍ ബാ​ഴ്‌​സ

വെബ്ഡെസ്ക്
Published: September 15, 2026 01:59 AM IST | Updated: September 15, 2026 01:59 AM IST

ലാ​മി​യ​ന്‍ യ​മാ​ൽ

മാ​ഡ്രി​ഡ്: സ്പാ​നി​ഷ് ലാ ​ലി​ഗ ഫു​ട്‌​ബോ​ളി​ല്‍ എ​ഫ്‌​സി ബാ​ഴ്‌​സ​ലോ​ണ​യ്ക്കു തു​ട​ര്‍​ച്ച​യാ​യ അ​ഞ്ചാം ജ​യം. എ​വേ പോ​രാ​ട്ട​ത്തി​ല്‍ ലെ​വാ​ന്‍റ​യെ ര​ണ്ടി​ന് എ​തി​രേ മൂ​ന്നു ഗോ​ളി​നു എ​ഫ്‌​സി ബാ​ഴ്‌​സ​ലോ​ണ ത​ക​ര്‍​ത്തു. കൗ​മാ​ര സൂ​പ്പ​ര്‍ താ​രം ലാ​മി​യ​ന്‍ യ​മാ​ലി​ന്‍റെ ഇ​ര​ട്ട​ഗോ​ളാ​യി​രു​ന്നു ബാ​ഴ്‌​സ​യ്ക്കു ജ​യ​മൊ​രു​ക്കി​യ​ത്.

19, 48 (പെ​നാ​ല്‍​റ്റി) മി​നി​റ്റു​ക​ളി​ലാ​യി​രു​ന്നു യ​മാ​ലി​ന്‍റെ ഗോ​ളു​ക​ള്‍. ഈ ​സീ​സ​ണ്‍ ലാ ​ലി​ഗ​യി​ല്‍ യ​മാ​ലി​ന്‍റെ ഗോ​ള്‍​നേ​ട്ടം ആ​റാ​യി. റ​യ​ല്‍ മാ​ഡ്രി​ഡിന്‍റെ കി​ലി​യ​ന്‍ എം​ബ​പ്പെ, ബാ​ഴ്‌​സ​യു​ടെ റാ​ഫീ​ഞ്ഞ, റ​യോ വ​യ്യ​ക്കാ​നൊ​യു​ടെ സെ​ര്‍​ജി​യൊ ക​മെ​യ്യൊ എ​ന്നി​വ​രും ആ​റു ഗോ​ള്‍ വീ​ത​വു​മാ​യി ടോ​പ് സ്‌​കോ​റ​ര്‍​മാ​രു​ടെ പ​ട്ടി​ക​യി​ല്‍ ഒ​ന്നാം സ്ഥാ​നം പ​ങ്കി​ടു​ന്നു.

അ​ഞ്ചാം മി​നി​റ്റി​ല്‍ ചാ​വി എ​സ്പാ​ര്‍​ട്ടി​ലൂ​ടെ ബാ​ഴ്‌​സ​ലോ​ണ ലീ​ഡ് നേ​ടി. തു​ട​ര്‍​ന്നാ​യി​രു​ന്നു യ​മാ​ലി​ന്‍റെ ഇ​ര​ട്ട​ഗോ​ള്‍. സ്റ്റോ​പ്പേ​ജ് ടൈ​മി​ല്‍ ക​രിം അ​ഡെ​യെ​മി​യു​ടെ (90+3-ാം മി​നി​റ്റ്) വ​ക​യാ​യി​രു​ന്നു ബാ​ഴ്‌​സ​ലോ​ണ​യു​ടെ നാ​ലാം ഗോ​ള്‍. ഇ​വാ​ന്‍ റൊ​മേ​റൊ (79-ാം മി​നി​റ്റ്), റോ​ജ​ര്‍ ബ്രൂ​ഗി (88-ാം മി​നി​റ്റ്) എ​ന്നി​വ​ര്‍ ലെ​വാ​ന്‍റ​യ്ക്കാ​യി ല​ക്ഷ്യം​ക​ണ്ടു.

മ​റ്റൊ​രു മ​ത്സ​ര​ത്തി​ല്‍ അ​ത്‌ല​റ്റി​ക്കോ മാ​ഡ്രി​ഡ് 3-0നു ​റ​യ​ല്‍ സോ​സി​ഡാ​ഡി​നെ കീ​ഴ​ട​ക്കി. അ​ല​ജാ​ഡ്രൊ ഗ്രി​മാ​ല്‍​ഡോ (84-ാം മി​നി​റ്റ്, പെ​നാ​ല്‍​റ്റി), ജോ​നാ​ഥ​ന്‍ ഡേ​വി​ഡ് (90-ാം മി​നി​റ്റ്), ജൂ​ലി​യാ​നൊ സി​മ​യോ​ണി (90+5-ാം മി​നി​റ്റ്) എ​ന്നി​വ​രു​ടെ ലേ​റ്റ് ഗോ​ളു​ക​ളി​ലൂ​ടെ​യാ​യി​രു​ന്നു അ​ത്‌ല​റ്റി​ക്കോ​യു​ടെ ജ​യം. സെ​ര്‍​റ്റ വി​ഗൊ x മ​ലാ​ഗ മ​ത്സ​ര​വും ഗെ​റ്റാ​ഫെ x ഡി​പോ​ര്‍​ട്ടീ​വൊ പോ​രാ​ട്ട​വും 1-1 സ​മ​നി​ല​യി​ല്‍ ക​ലാ​ശി​ച്ചു.

Tags : Yamal FCBarcelona SpanishLaLiga Football Levante Sports

Recent News

Corehub Up