x
ad
Tue, 15 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

'വ്യാ​ജ ത​ല​പ്പാ​വ്' പ​രാ​മ​ർ​ശം: ഭ​ഗ​വ​ന്ത് മാ​നും ന​യാ​ബ് സിം​ഗ് സെ​യ്നി​യും ത​മ്മി​ൽ രാ​ഷ്ട്രീ​യ പോ​ര് ക​ടു​ക്കു​ന്നു 

ഓൺലൈൻ ഡെസ്ക്
Published: September 15, 2026 12:56 AM IST | Updated: September 15, 2026 12:56 AM IST

നയാബ് സിംഗ് സൈനി, ഭഗവന്ത് മാൻ

ച​ണ്ഡീ​ഗ​ഡ്: ഹ​രി​യാ​ന മു​ഖ്യ​മ​ന്ത്രി ന​യാ​ബ് സിം​ഗ് സെ​യ്നി​യു​ടെ ത​ല​പ്പാ​വി​നെ "വ്യാ​ജ ത​ല​പ്പാ​വ്" എ​ന്ന് വി​ശേ​ഷി​പ്പി​ച്ച് പ​ഞ്ചാ​ബ് മു​ഖ്യ​മ​ന്ത്രി ഭ​ഗ​വ​ന്ത് മാ​ൻ ന​ട​ത്തി​യ പ​രാ​മ​ർ​ശ​ത്തെ ചൊ​ല്ലി ഇ​രു​സം​സ്ഥാ​ന​ങ്ങ​ളും ത​മ്മി​ൽ രൂ​ക്ഷ​മാ​യ രാ​ഷ്ട്രീ​യ ത​ർ​ക്കം. സെ​യ്നി പ​ഞ്ചാ​ബ് സ​ന്ദ​ർ​ശി​ക്കു​മ്പോ​ൾ മാ​ത്രം ത​ല​പ്പാ​വ് ധ​രി​ക്കു​ന്ന​ത് ജ​ന​ങ്ങ​ളെ പ​റ്റി​ക്കാ​നാ​ണെ​ന്നാ​യി​രു​ന്നു മാ​നി​ന്‍റെ പ​രി​ഹാ​സം. എ​ന്നാ​ൽ, മാ​ൻ സി​ഖ് ഗു​രു​ക്ക​ളെ​യും പ​ഞ്ചാ​ബി​ലെ ജ​ന​ങ്ങ​ളെ​യും അ​പ​മാ​നി​ച്ചു​വെ​ന്ന് ആ​രോ​പി​ച്ച് സെ​യ്നി രം​ഗ​ത്തെ​ത്തി.

ഹ​രി​യാ​ന അ​തി​ർ​ത്തി ക​ട​ന്ന് പ​ഞ്ചാ​ബി​ലേ​ക്ക് പ്ര​വേ​ശി​ക്കു​മ്പോ​ൾ മാ​ത്ര​മാ​ണ് സെ​യ്നി കാ​റി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന ത​ല​പ്പാ​വ് ധ​രി​ക്കു​ന്ന​തെ​ന്നും, ഇ​ത്ത​ര​ത്തി​ലു​ള്ള വ്യാ​ജ പ്ര​ക​ട​ന​ങ്ങ​ളി​ൽ പ​ഞ്ചാ​ബി​ലെ ജ​ന​ങ്ങ​ൾ വീ​ഴി​ല്ലെ​ന്നും മാ​ൻ ആ​രോ​പി​ച്ചു. ത​ല​പ്പാ​വ് എ​ന്ന​ത് സി​ഖ് ഗു​രു​ക്ക​ളോ​ടു​ള്ള ആ​ദ​ര​വി​ന്‍റെ​യും വി​ശ്വാ​സ​ത്തി​ന്‍റെ​യും പ്ര​തീ​ക​മാ​ണെ​ന്നും, അ​തി​നെ വ്യാ​ജ​മെ​ന്ന് വി​ളി​ച്ച മാ​ൻ സി​ഖ് ഗു​രു​ക്ക​ന്മാ​രോ​ടും പ​ഞ്ചാ​ബി​ലെ ജ​ന​ങ്ങ​ളോ​ടും മാ​പ്പു​പ​റ​യ​ണ​മെ​ന്നും ഹ​രി​യാ​ന മു​ഖ്യ​മ​ന്ത്രി ആ​വ​ശ്യ​പ്പെ​ട്ടു.

ഭ​ഗ​വ​ന്ത് മാ​ൻ ത​മാ​ശ​ക​ൾ മാ​ത്ര​മാ​ണ് പ​റ​യു​ന്ന​തെ​ന്ന സെ​യ്നി​യു​ടെ മു​ൻ വി​മ​ർ​ശ​ന​ത്തി​ന്, നാ​ല​ര വ​ർ​ഷ​ത്തെ ത​ന്‍റെ സ​ർ​ക്കാ​രി​ന്‍റെ വി​ക​സ​ന നേ​ട്ട​ങ്ങ​ൾ ത​മാ​ശ​യ​ല്ലെ​ന്നും സെ​യ്നി​ക്ക് ത​മാ​ശ പ​റ​യാ​ൻ അ​റി​യി​ല്ലെ​ങ്കി​ൽ ത​നി​ക്കൊ​ന്നും ചെ​യ്യാ​നാ​കി​ല്ലെ​ന്നും മാ​ൻ തി​രി​ച്ച​ടി​ച്ചു. 

Tags : NayabSinghSaini BhagwantMann LatestNews Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up