x
ad
Tue, 15 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന അധ്യാപിക മരിച്ചു

വെബ്ഡെസ്ക്
Published: September 15, 2026 12:18 AM IST | Updated: September 15, 2026 12:18 AM IST

സെ​റീ​ന ജോ​സ​ഫ്

കാ​ഞ്ചി​യാ​ര്‍: വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന അ​ധ്യാ​പി​ക അ​ന്ത​രി​ച്ചു. വെ​ള്ളാ​രം​കു​ന്ന് സെ​ന്‍റ് മേ​രി​സ് ഹൈ​സ്‌​കൂ​ളി​ലെ അ​ധ്യാ​പി​ക കെ.​ജെ. സെ​റീ​ന ജോ​സ​ഫ് (53) ആ​ണ് മ​രി​ച്ച​ത്.

ഭ​ർ​ത്താ​വ് കാ​ഞ്ചി​യാ​ര്‍ മു​ക​ളേ​ല്‍ സ​ണ്ണി (കു​ട്ടി​ക്കാ​നം മ​രി​യ​ന്‍ കോ​ള​ജ് മു​ന്‍ സൂ​പ്ര​ണ്ട്). വാ​ഹ​ന അ​പ​ക​ട​ത്തെ തു​ട​ര്‍ന്ന് എ​റ​ണാ​കു​ളം രാ​ജ​ഗി​രി ഹോ​സ്പി​റ്റ​ലി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്നു.

സം​സ്‌​കാ​രം ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് കാ​ഞ്ചി​യാ​ര്‍ സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ൽ. പ​രേ​ത ത​മ്പ​ല​ക്കാ​ട് ക​ട്ടി​ക്കാ​ര​ന്‍ കു​ടും​ബാം​ഗ​മാ​ണ്. ക​ഴി​ഞ്ഞ 10ന് ​പു​ല​ര്‍ച്ചെ ര​ണ്ടോ​ടെ കാ​ല​ടി​യി​ല്‍ സെ​റീ​ന​യും ഭ​ര്‍ത്താ​വ് സ​ണ്ണി​യും മ​ക​ന്‍ സൊ​ന​റ്റും സ​ഞ്ച​രി​ച്ചി​രു​ന്ന കാ​ര്‍ ഇ​ല​ക്‌​ട്രി​ക് പോ​സ്റ്റി​ല്‍ ഇ​ടി​ച്ചാ​യി​രു​ന്നു അ​പ​ക​ടം.

മ​ക്ക​ള്‍: സോ​നാ ( സ്റ്റാ​ഫ് ന​ഴ്സ് , ഷാ​ർ​ജ), സൊ​നെ​റ്റ് ( അ​ക്കൗ​ണ്ട​ന്‍റ്, സ​ഹ്യാ​ദ്രി ഹോ​സ്പി​റ്റ​ൽ). പ​രേ​ത സെ​ന്‍റ് ജോ​സ​ഫ് സ്‌​കൂ​ള്‍ കു​ന്നും​ഭാ​ഗം, ഓ​സാ​നാം സ്‌​കൂ​ള്‍ ക​ട്ട​പ്പ​ന, സെ​ന്‍റ് ആ​ന്‍റണീ​സ് സ്‌​കൂ​ള്‍ വ​ള്ള​ക്ക​ട​വ്, സെ​ന്‍റ് സെ​ഫി​ലോ​മി​നാ​സ് സ്‌​കൂ​ള്‍ ഉ​പ്പു​ത​റ, ഫാ​ത്തി​മ​മാ​ത സ്‌​കൂ​ള്‍ മ്ലാ​മ​ല എ​ന്നി​വി​ട​ങ്ങ​ളി​ല്‍ അ​ധ്യാ​പി​ക​യാ​യി സേ​വ​ന​മ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്. ഷാ​ര്‍ജ​യി​ല്‍ നി​ന്നെ​ത്തി​യ മ​ക​ളെ കൂ​ട്ടി​ക്കൊ​ണ്ടു​വ​രാ​ന്‍ പോ​കു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു അ​പ​ക​ടം.

Tags : Teacher Undergoing Treatment RoadAccident Died Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up