കാഞ്ചിയാര്‍: വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന അധ്യാപിക അന്തരിച്ചു. വെള്ളാരംകുന്ന് സെന്റ് മേരിസ് ഹൈസ്കൂളിലെ അധ്യാപിക കെ.ജെ. സെറീന ജോസഫ് (53) ആണ് മരിച്ചത്.
ഭർത്താവ് കാഞ്ചിയാര്‍ മുകളേല്‍ സണ്ണി (കുട്ടിക്കാനം മരിയന്‍ കോളജ് മുന്‍ സൂപ്രണ്ട്). വാഹന അപകടത്തെ തുടര്‍ന്ന് എറണാകുളം രാജഗിരി ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്നു.
സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് കാഞ്ചിയാര്‍ സെന്റ് മേരീസ് പള്ളിയിൽ. പരേത തമ്പലക്കാട് കട്ടിക്കാരന് കുടുംബാംഗമാണ്. കഴിഞ്ഞ 10ന് പുലര്‍ച്ചെ രണ്ടോടെ കാലടിയില്‍ സെറീനയും ഭര്‍ത്താവ് സണ്ണിയും മകന് സൊനറ്റും സഞ്ചരിച്ചിരുന്ന കാര്‍ ഇലക്ട്രിക് പോസ്റ്റില്‍ ഇടിച്ചായിരുന്നു അപകടം.
മക്കള്‍: സോനാ ( സ്റ്റാഫ് നഴ്സ് , ഷാർജ), സൊനെറ്റ് ( അക്കൗണ്ടന്റ്, സഹ്യാദ്രി ഹോസ്പിറ്റൽ). പരേത സെന്റ് ജോസഫ് സ്കൂള്‍ കുന്നുംഭാഗം, ഓസാനാം സ്കൂള്‍ കട്ടപ്പന, സെന്റ് ആന്റണീസ് സ്കൂള്‍ വള്ളക്കടവ്, സെന്റ് സെഫിലോമിനാസ് സ്കൂള്‍ ഉപ്പുതറ, ഫാത്തിമമാത സ്കൂള്‍ മ്ലാമല എന്നിവിടങ്ങളില്‍ അധ്യാപികയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഷാര്‍ജയില്‍ നിന്നെത്തിയ മകളെ കൂട്ടിക്കൊണ്ടുവരാന്‍ പോകുന്നതിനിടെയായിരുന്നു അപകടം.