x
ad
Tue, 15 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചെ​ങ്ക​ട​ലി​ലെ ദ്വീ​പു​ക​ൾ പി​ടി​ച്ചെ​ടു​ത്ത് ഹൂ​തി​ക​ൾ

വെബ്ഡെസ്ക്
Published: September 15, 2026 01:05 AM IST | Updated: September 15, 2026 01:05 AM IST

പ്രതീകാത്മക ചിത്രം

ദു​​​​ബാ​​​​യ്: ചെ​​​​ങ്ക​​​​ട​​​​ലി​​​​ലെ ത​​​​ന്ത്ര​​​​പ്ര​​​​ധാ​​​​ന ദ്വീ​​​​പു​​​​ക​​​​ൾ പി​​​​ടി​​​​ച്ചെ​​​​ടു​​​​ത്ത് യെ​​​​മ​​​​നി​​​​ലെ ഹൂ​​​​തി വി​​​​മ​​​​ത​​​​ർ. തെ​​​​ക്ക​​​​ൻ ചെ​​​​ങ്ക​​​​ട​​​​ലി​​​​ലെ ഗ്രേ​​​​റ്റ​​​​ർ ഹാ​​​​നി​​​​ഷ്, ലെ​​​​സ്സ​​​​ർ ഹാ​​​​നി​​​​ഷ് ദ്വീ​​​​പു​​​​ക​​​​ളാ​​ണു പി​​​​ടി​​​​ച്ചെ​​​​ടു​​​​ത്ത​​​​ത്. ഇ​​​​തോ‌​​​​ടെ ഹോ​​​​ർ​​​​മു​​​​സി​​​​ന് ബ​​​​ദ​​​​ൽ പാ​​​​ത​​​​യാ​​​​യ ബാ​​​​ബ് അ​​​​ൽ മ​​​​ൺ​​ഡെ​​പ് ക​​​​ട​​​​ലി​​​​ടു​​​​ക്ക് നി​​​​യ​​​​ന്ത്രി​​​​ക്കാ​​​​ൻ ഹൂ​​​​തി​​​​ക​​​​ൾ​​​​ക്ക് സാ​​​​ധി​​​​ക്കും.

സൗ​​​​ദി പി​​​​ന്തു​​​​ണ​​​​യു​​​​ള്ള യെ​​​​മനി സൈ​​​​ന്യം ഹൂ​​​​തി​​​​ക​​​​ൾ പി​​​​ടി​​​​ച്ചെ​​​​ടു​​​​ത്ത പ്ര​​​​ദേ​​​​ശ​​​​ങ്ങ​​​​ൾ തി​​​​രി​​​​ച്ചു​​​​പി​​​​ടി​​​​ക്കാ​​​​ൻ ശ്ര​​​​മി​​​​ക്കു​​​​ന്ന​​​​തി​​​​നി​​​​ടെ​​​​യാ​​​​ണ് ര​​​​ണ്ട് ദ്വീ​​​​പു​​​​ക​​​​ൾ കൂ​​​​ടി വി​​​​മ​​​​ത സൈ​​​​ന്യം പി​​​​ടി​​​​ച്ചെ​​​​ടു​​​​ത്ത​​​​ത്. ഇ​​​​റാ​​​​ൻ ഹോ​​​​ർ​​​​മു​​​​സ് അ​​​​ട​​​​ച്ച​​​​തോ​​​​ടെ അ​​​​സം​​​​സ്‌​​​​കൃ​​​​ത എ​​​​ണ്ണ ക​​​​യ​​​​റ്റു​​​​മ​​​​തി​​​​ക്കാ​​​​യി സൗ​​​​ദി ബാ​​​​ബ് അ​​​​ൽ മ​​​​ൺ​​ഡെ​​പ് ക​​​​ട​​​​ലി​​​​ടു​​​​ക്കാ​​​​ണ് ഉ​​​​പ​​​​യോ​​​​ഗി​​​​ച്ചു​​​​വ​​​​ന്ന​​​​ത്. ഇ​​​​തോ‌​​​​ടെ സൗ​​​​ദി​​​​യു​​​​ടെ എ​​​​ണ്ണ പു​​​​റ​​​​ത്തേ​​ക്ക് കൊ​​ണ്ടു​​പോ​​​​കു​​​​ന്ന​​​​ത് ത​​​​ട​​​​സ​​​​പ്പെ​​​​ടും.

ഇ​​​​തി​​​​നി​​​​ടെ സൗ​​​​ദി​​​​യു​​​​ടെ എ​​​​ണ്ണ സം​​​​സ്ക​​​​ര​​​​ണ​​​​കേ​​​​ന്ദ്ര​​​​ങ്ങ​​​​ൾ​​​​ക്കു നേ​​​​രേ​​​​യു​​​​ള്ള ആക്ര​​​​മ​​​​ണ​​​​ത്തെ അ​​​​പ​​​​ല​​​​പി​​​​ച്ച് ചൈ​​​​ന രം​​​​ഗ​​​​ത്തു​​​​വ​​​​ന്നു. സൗ​​​​ദി​​​​ക്കു നേ​​​​രേ​​​​യു​​​​ള്ള ആ​​​​ക്ര​​​​മ​​​​ണ​​​​ങ്ങ​​​​ളി​​​​ൽ ആ​​​​ശ​​​​ങ്ക​​​​യു​​​​ണ്ടെ​​​​ന്ന് ചൈ​​​​ന അ​​​​റി​​​​യി​​​​ച്ചു. എ​​​​ല്ലാ ക​​​​ക്ഷി​​​​ക​​​​ളും സം​​​​യ​​​​മ​​​​നം പാ​​​​ലി​​​​ക്ക​​​​ണ​​​​മെ​​​​ന്നും ച​​​​ർ​​​​ച്ച​​​​ക​​​​ളി​​​​ലൂ​​​​ടെ ത​​​​ർ​​​​ക്ക​​​​ങ്ങ​​​​ൾ പ​​​​രി​​​​ഹ​​​​രി​​​​ക്ക​​​​ണ​​​​മെ​​​​ന്നും വി​​​​ദേ​​​​ശ​​​​കാ​​​​ര്യ മ​​​​ന്ത്രാ​​​​ല​​​​യ വ​​​​ക്താ​​​​വ് ഗു​​​​വോ ജി​​​​യാ​​​​കു​​​​ൻ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു.

​​​​യോഗം മാ​​​​റ്റി​​​​വ​​​​ച്ചു

ഹോ​​​​ർ​​​​മു​​സ് പ്ര​​​​തി​​​​സ​​​​ന്ധി പ​​​​രി​​​​ഹ​​​​രി​​​​ക്കാ​​​​ൻ ഒ​​​​മാ​​​​നി​​​​ൽ ന​​​​ട​​​​ക്കേ​​​​ണ്ടി​​​​യി​​​​രു​​​​ന്ന ഗ​​​​ൾ​​​​ഫ് രാ​​​​ജ്യ​​​​ങ്ങ​​​​ളു​​​​ടെ നി​​​​ർ​​​​ണാ​​​​യ​​​​ക യോ​​​​ഗം മാ​​​​റ്റി​​​​വ​​​​ച്ചു. സൗ​​​​ദി​​​​യു​​​​ടെ ആ​​​​വ​​​​ശ്യ​​​​പ്ര​​​​കാ​​​​ര​​​​മാ​​​​ണ് ച​​​​ർ​​​​ച്ച മാ​​​​റ്റി​​​​വ​​​​ച്ച​​​​തെ​​​​ന്ന് ഇ​​​​റാ​​​​ൻ വി​​​​ദേ​​​​ശ​​​​കാ​​​​ര്യ​​​​മ​​​​ന്ത്രാ​​​​ല​​​​യ വ​​​​ക്താ​​​​വ് ഇ​​​​സ്മ​​​​യി​​​​ൽ ബ​​​​ഗാ​​​​യ് പ​​​​റ​​​​ഞ്ഞു.

മേ​​​​ഖ​​​​ല​​​​യി​​​​ലെ സു​​​​ര​​​​ക്ഷ പു​​​​നഃ​​​​സ്ഥാ​​​​പി​​​​ക്കാ​​​​നു​​​​ള്ള മി​​​​ക​​​​ച്ച അ​​​​വ​​​​സ​​​​ര​​​​മാ​​​​യി​​​​രു​​​​ന്നു ഒ​​​​മാ​​​​നി​​​​ൽ ന​​​​ട​​​​ക്കാ​​​​നി​​​​രു​​​​ന്ന ച​​​​ർ​​​​ച്ച​​​​യെ​​​​ന്നും ബ​​​​ഗാ​​​​യ് കൂ​​​​ട്ടി​​​​ച്ചേ​​​​ർ​​​​ത്തു. ഹോ​​​​ർ​​​​മു​​​​സ് ക​​​​ട​​​​ലി​​​​ടു​​​​ക്കു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട ഇ​​​​റാ​​​​ൻ-​​​​ഒ​​​​മാ​​​​ൻ ക​​​​രാ​​​​റി​​​​ന് അ​​​​ന്തി​​​​മ​​​​രൂ​​​​പ​​​​മാ​​​​യെ​​​​ന്നും പി​​​​ന്നീ​​​​ട് പ്ര​​​​ഖ്യാ​​​​പി​​​​ക്കു​​​​മെ​​​​ന്നും ബ​​​​ഗാ​​​​യ് അ​​​​റി​​​​യി​​​​ച്ചു.

ക​​​​രാ​​​​ർ മ​​​​റ്റ് ഗ​​​​ൾ​​​​ഫ് രാ​​​​ജ്യ​​​​ങ്ങ​​​​ളെ പ്ര​​​​തി​​​​കൂ​​​​ല​​​​മാ​​​​യി ബാ​​​​ധി​​​​ക്കു​​​​മെ​​​​ന്ന് ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി സൗ​​​​ദി ഭേ​​​​ദ​​​​ഗ​​​​തി​​​​ക​​​​ൾ നി​​​​ർ​​​​ദേ​​​​ശി​​​​ച്ചി​​​​രു​​​​ന്നു. ച​​​​ർ​​​​ച്ച​​​​യി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ക്കാ​​​​നു​​​​ള്ള തീ​​​​രു​​​​മാ​​​​നം ഇ​​​​റാ​​​​ക്ക് മാ​​​​ത്ര​​​​മാ​​​​ണ് സ്ഥി​​​​രീ​​​​ക​​​​രി​​​​ച്ചി​​​​രു​​​​ന്ന​​​​ത്. ടെ​​​​ഹ്‌​​​​റാ​​​​നു​​​​മാ​​​​യി ന​​​​യ​​​​ത​​​​ന്ത്ര ബ​​​​ന്ധ​​​​മി​​​​ല്ലാ​​​​ത്ത​​​​തി​​​​നാ​​​​ൽ പ​​​​ങ്കെ​​​​ടു​​​​ക്കി​​​​ല്ലെ​​​​ന്ന് ബ​​​​ഹ്‌​​​​റൈ​​​​ൻ അ​​​​റി​​​​യി​​​​ച്ചി​​​​രു​​​​ന്നു.

അ​​​​പ​​​​ല​​​​പി​​​​ച്ച് ഇ​​​​റാ​​​​ൻ

ആ​​​​ണ​​​​വ മേ​​​​ധാ​​​​വി മു​​​​ഹ​​​​മ്മ​​​​ദ് ഇ​​​​സ്‌​​​​ലാ​​​​മി​​​​ക്ക് ഓ​​​​സ്ട്രി​​​​യ വീ​​​​സ നി​​​​ഷേ​​​​ധി​​​​ച്ച ന​​​​ട​​​​പ​​​​ടി​​​​യെ അ​​​​പ​​​​ല​​​​പി​​​​ച്ച് ഇ​​​​റാ​​​​ൻ രം​​ഗ​​ത്തു​​വ​​ന്നു. വീ​​​​സ നി​​​​ഷേ​​​​ധി​​​​ച്ച​​​​തോ​​​​ടെ വി​​​​യ​​​​ന്ന​​​​യി​​​​ൽ ന​​​​ട​​​​ക്കു​​​​ന്ന അ​​​​ന്താ​​​​രാ​​​​ഷ്‌​​​​ട്ര ആ​​​​ണ​​​​വോ​​​​ർ​​​​ജ ഏ​​​​ജ​​​​ൻ​​​​സി​​​​യു​​​​ടെ സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ക്കാ​​​​ൻ മു​​​​ഹ​​​​മ്മ​​​​ദ് ഇ​​​​സ്‌​​​​ലാ​​​​മി​​​​ക്കും സം​​​​ഘ​​​​ത്തി​​​​നും സാ​​​​ധി​​​​ച്ചി​​​​ല്ല.

ഓ​​​​സ്ട്രി​​​​യ​​​​യു​​​​ടെ ന​​​​ട​​​​പ​​​​ടി ന്യാ​​​​യീ​​​​ക​​​​രി​​​​ക്കാ​​​​ൻ ക​​​​ഴി​​​​യാ​​​​ത്ത​​​​താ​​​​ണ്. ആ​​​​തി​​​​ഥേ​​​​യ രാ​​​​ജ്യ​​​​മെ​​​​ന്ന നി​​​​ല​​​​യി​​​​ൽ വീ​​​​സ അ​​​​നു​​​​വ​​​​ദി​​​​ക്കാ​​​​ൻ ഓ​​​​സ്ട്രി​​​​യ​​​​യ്ക്ക് ബാ​​​​ധ്യ​​​​ത​​​​യു​​​​ണ്ട്. സം​​​​ഭ​​​​വ​​​​ത്തി​​​​ൽ പ്ര​​​​തി​​​​ഷേ​​​​ധി​​​​ച്ച് ഓ​​​​സ്‌​​​​ട്രി​​​​യ​​​​ൻ ന​​​​യ​​​​ത​​​​ന്ത്ര​​​​പ്ര​​​​തി​​​​നി​​​​ധി​​​​യെ വി​​​​ളി​​​​ച്ചു​​​​വ​​​​രു​​​​ത്തി​​​​യ​​​​താ​​​​യും ബ​​​​ഗാ​​​​യി പ​​​​റ​​​​ഞ്ഞു.

ഇ​​​​റാ​​​​ൻ ച​​​​ര​​​​ക്ക് ക​​​​പ്പ​​​​ലി​​​​നു നേ​​​​ർ​​​​ക്ക് ആ​​​​ക്ര​​​​മ​​​​ണം

ഹോ​​​​ർ​​​​മു​​​​സ് ദ്വീ​​​​പി​​​​ലെ ഖെ​​​​ഷം ദ്വീ​​​​പി​​​​നു സ​​​​മീ​​​​പം ഇ​​​​റാ​​​​ന്‍റെ ച​​​​ര​​​​ക്കുക​​​​പ്പ​​​​ലി​​​​നു നേ​​​​ർ​​​​ക്ക് ആ​​​​ക്ര​​​​മ​​​​ണ​​​​മു​​​​ണ്ടാ​​​​യി. ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ൽ ഒ​​​​രാ​​​​ൾ മ​​​​രി​​​​ക്കു​​​​ക​​​​യും നാ​​​​ലു പേ​​​​ർ​​​​ക്ക് പ​​​​രി​​​​ക്കേ​​​​ൽ​​​​ക്കു​​​​ക​​​​യും ചെ​​​​യ്ത​​​​താ​​​​യി ഇ​​​​റാ​​​​ന്‍റെ ഔ​​​​ദ്യോ​​​​ഗി​​​​ക വാ​​​​ർ​​​​ത്താ ഏ​​​​ജ​​​​ൻ സി ​​​​റി​​​​പ്പോ​​​​ർ​​​​ട്ട് ചെ​​​​യ്തു. ഞാ​​​​യ​​​​റാ​​​​ഴ്ച പു​​​​ല​​​​ർ​​​​ച്ചെ​​​​യാ​​​​യി​​​​രു​​​​ന്നു ആ​​​​ക്ര​​​​മ​​​​ണം. എ​​​​ന്നാ​​​​ൽ അ​​​​മേ​​​​രി​​​​ക്ക​​​​ൻ സൈ​​​​ന്യം ഇ​​​​ക്കാ​​​​ര്യ​​​​ത്തി​​​​ൽ പ്ര​​​​തി​​​​ക​​​​ര​​​​ണം ന​​​​ട​​​​ത്തി​​​​യി​​​​ല്ല.

Tags : Houthis Seize Islands RedSea Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up