പിഎസ്സി
തിരുവനന്തപുരം: വിവിധ തസ്തികകളിലേക്ക് വിജ്ഞാപനം പുറപ്പെടുവിക്കുന്നതിനു ഇന്നലെ ചേര്‍ന്ന പിഎസ്സി യോഗം തീരുമാനിച്ചു.
ജനറല്‍ റിക്രൂട്ട്മെന്റ് - സംസ്ഥാനതലം
കേരള തുറമുഖ വകുപ്പില്‍ (ഹൈഡ്രോഗ്രാഫിക് സര്‍വേ വിംഗ്) ഡ്രാഫ്റ്റ്സ്മാന്‍ ഗ്രേഡ് 2, കേരള സ്റ്റേറ്റ് ഫിനാന്‍ഷ്യല്‍ എന്റര്‍പ്രൈസസ് ലിമിറ്റഡില്‍ (കെഎസ്എഫ്ഇ) പ്യൂണ്‍/വാച്ച്മാന് (കെഎസ്എഫ്ഇയിലെ പാര്‍ട്ട്ടൈം ജീവനക്കാരില്‍ നിന്നും നേരിട്ടുള്ള നിയമനം)
ജനറല്‍ റിക്രൂട്ട്മെന്റ് - ജില്ലാതലം
തൃശൂര്‍, കോഴിക്കോട് ജില്ലകളില്‍ വനം വന്യജീവി വകുപ്പില്‍ ഫോറസ്റ്റ് ബോട്ട് ഡ്രൈവര്‍ (നേരിട്ടും തസ്തികമാറ്റം മുഖേനയും)
സ്പെഷ്യല്‍ റിക്രൂട്ട്മെന്റ് - സംസ്ഥാനതലം
കേരള ഹയര്‍സെക്കന്‍ഡറി വിദ്യാഭ്യാസ വകുപ്പില്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ടീച്ചര്‍ (സ്റ്റാറ്റിസ്റ്റിക്സ്) (പട്ടികവര്‍ഗം), തദ്ദേശസ്വയം ഭരണ വകുപ്പില്‍ (ഗ്രൂപ്പ് 4 പ്ലാനിംഗ് വിംഗ്) ഡ്രാഫ്റ്റ്സ്മാന്‍ ഗ്രേഡ് 2/ടൗണ്‍ പ്ലാനിംഗ് സര്‍വേയര്‍ ഗ്രേഡ് 2 (പട്ടികജാതി/പട്ടികവര്‍ഗം)
എന്‍സിഎ റിക്രൂട്ട്മെന്റ് -സംസ്ഥാനതലം
കേരള ഹയര്‍സെക്കന്‍ഡറി വിദ്യാഭ്യാസ വകുപ്പില്‍ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ ടീച്ചര്‍ (ജൂനിയര്‍) അറബിക് (പട്ടികജാതി/പട്ടികവര്‍ഗം), കേരള പോലീസ് വകുപ്പില്‍ പോലീസ് കോണ്‍സ്റ്റബിള്‍ ഡ്രൈവര്‍/വുമണ്‍ പോലീസ് കോണ്‍സ്റ്റബിള്‍ ഡ്രൈവര്‍ (എല്‍സി/എഐ), കേരള സ്റ്റേറ്റ് ഫിനാന്‍ഷ്യല്‍ എന്റര്‍പ്രൈസസ് ലിമിറ്റഡില്‍ (കെഎസ്എഫ്ഇ) പ്യൂണ്‍/വാച്ച്മാന് (കെഎസ്എഫ്ഇയിലെ പാര്‍ട്ട്ടൈം ജീവനക്കാരില്‍ നിന്നും നേരിട്ടുള്ള നിയമനം - പട്ടികവര്‍ഗം തസ്തികകളിലേക്കാണ് വിജ്ഞാപനം പുറപ്പെടുവിക്കുന്നത്.
രണ്ടു തസ്തികകളിലേക്ക് അഭിമുഖം നടത്തുന്നതിനും ഇന്നലെ ചേര്‍ന്ന പിഎസ്സി യോഗം തീരുമാനിച്ചു. കേരള മിനറല്‍സ് ആന്‍ഡ് മെറ്റല്‍സ് ലിമിറ്റഡില്‍ മേറ്റ് (മൈന്‍സ്), കേരള സ്റ്റേറ്റ് ഫിനാന്‍ഷ്യല്‍ എന്റര്‍പ്രൈസസ് ലിമിറ്റഡില്‍ പ്യൂണ്‍/വാച്ച്മാന് (കെഎസ്എഫ്ഇയിലെ പാര്‍ട്ട്ടൈം ജീവനക്കാരില്‍ നിന്നും നേരിട്ടുള്ള നിയമനം) തസ്തികകളിലേക്കാണ് അഭിമുഖം നടത്തുന്നത്.
Tags : PSC issue Notifications VariousPosts Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash