കെ.വി. മോഹൻകുമാറും മാരാർ ഓണക്കൂറും
പാലക്കാട്: കഥാകൃത്ത് കെ.വി. അനൂപിന്റെ സ്മരണാർഥം സർഗതുളസി സാഹിത്യവേദി നൽകുന്ന രണ്ടാമത് സാഹിത്യ പുരസ്കാരത്തിന് കെ.വി. മോഹൻകുമാറും മാരാർ ഓണക്കൂറും അർഹരായി.
കെ.വി. മോഹൻകുമാർ രചിച്ച ‘ഉല’ എന്ന നോവലിനാണ് അവാർഡ് (10,001 രൂപ). മാരാർ ഓണക്കൂർ രചിച്ച ’തീണ്ടാരിക്കടവ് ’നോവലാണ് യുവസാഹിത്യ പുരസ്കാരം(5,001 രൂപ) നേടിയത്.
ഡോ. അജിത്ത് ബാബു, ചന്ദു, ഗണേഷ് പന്നിയത്ത് എന്നിവരടങ്ങിയ അവാർഡ് കമ്മിറ്റിയാണ് ജേതാക്കളെ തെരഞ്ഞെടുത്തത്.
Tags : KVAnoop LiteraryAward KVMohankumar MararOnakkoor Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash