Sun, 2 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : KVMohankumar

America

വ​യ​ലാ​ർ പു​ര​സ്കാ​ര ജേ​താ​വ് കെ.​വി. മോ​ഹ​ൻ​കു​മാ​ർ ഫൊ​ക്കാ​ന ക​ൽ​ഹാ​രി ക​ൺ​വ​ൻ​ഷ​നി​ൽ പ​ങ്കെ​ടു​ക്കും

ന്യൂ​യോ​ർ​ക്ക്: മ​ല​യാ​ള സാ​ഹി​ത്യ​ലോ​ക​ത്തെ പ്ര​മു​ഖ നോ​വ​ലി​സ്റ്റും വ​യ​ലാ​ർ പു​ര​സ്കാ​ര ജേ​താ​വും നോ​ർ​ക്ക റൂ​ട്സ് മു​ൻ ഡ​യ​റ​ക്ട​റു​മാ​യി​രു​ന്ന കെ.​വി. മോ​ഹ​ൻ​കു​മാ​ർ (റി​ട്ട. ഐ​എ​എ​സ്) ഫൊ​ക്കാ​ന 2026 ദേ​ശീ​യ ക​ൺ​വ​ൻ​ഷ​നി​ൽ പ​ങ്കെ​ടു​ക്കും.

സാ​ഹി​ത്യം, ഭ​ര​ണ​നി​ർ​വ​ഹ​ണം, മാ​ധ്യ​മ​പ്ര​വ​ർ​ത്ത​നം എ​ന്നീ മേ​ഖ​ല​ക​ളി​ൽ വ്യ​ക്തി​മു​ദ്ര പ​തി​പ്പി​ച്ച അ​ദ്ദേ​ഹ​ത്തി​ന്‍റെ സാ​ന്നി​ധ്യം പ്ര​വാ​സി മ​ല​യാ​ളി​ക​ളു​ടെ ഈ ​മ​ഹാ​സം​ഗ​മ​ത്തി​ന് കൂ​ടു​ത​ൽ ബൗ​ദ്ധി​ക തി​ള​ക്ക​വും സാ​ഹി​ത്യ​ഗൗ​ര​വ​വും പ​ക​രു​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

പ​ത്ത് നോ​വ​ലു​ക​ളും പ​തി​മൂ​ന്നി​ല​ധി​കം ക​ഥാ​സ​മാ​ഹാ​ര​ങ്ങ​ളും ഉ​ൾ​പ്പെ​ടെ മു​പ്പ​ത്തേ​ഴോ​ളം കൃ​തി​ക​ളു​ടെ ര​ച​യി​താ​വാ​ണ് കെ.​വി. മോ​ഹ​ൻ​കു​മാ​ർ. "ഉ​ഷ്ണ​രാ​ശി' എ​ന്ന നോ​വ​ലി​ലൂ​ടെ 2018-ലെ ​വ​യ​ലാ​ർ പു​ര​സ്കാ​ര​വും കേ​ര​ള സാ​ഹി​ത്യ അ​ക്കാ​ദ​മി പു​ര​സ്കാ​ര​വും ഉ​ൾ​പ്പെ​ടെ നി​ര​വ​ധി ബ​ഹു​മ​തി​ക​ൾ അ​ദ്ദേ​ഹം സ്വ​ന്ത​മാ​ക്കി​യി​ട്ടു​ണ്ട്.

മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നാ​യി ഔ​ദ്യോ​ഗി​ക ജീ​വി​തം ആ​രം​ഭി​ച്ച അ​ദ്ദേ​ഹം പി​ന്നീ​ട് കേ​ര​ള സി​വി​ൽ സ​ർ​വീ​സി​ലും ഇ​ന്ത്യ​ൻ അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് സ​ർ​വീ​സി​ലും ശ്ര​ദ്ധേ​യ​മാ​യ സേ​വ​നം അ​നു​ഷ്ഠി​ച്ചു. പാ​ല​ക്കാ​ട്, കോ​ഴി​ക്കോ​ട് ജി​ല്ല​ക​ളു​ടെ ക​ള​ക്ട​റാ​യും സം​സ്ഥാ​ന ഭ​ക്ഷ്യ ക​മ്മീ​ഷ​ന്‍റെ ആ​ദ്യ ചെ​യ​ർ​മാ​നാ​യും പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്.

സാ​ഹി​ത്യ​ത്തെ​യും സം​സ്കാ​ര​ത്തെ​യും ഒ​രു​പോ​ലെ ആ​ഘോ​ഷി​ക്കു​ന്ന ഫൊ​ക്കാ​ന 2026 ദേ​ശീ​യ ക​ൺ​വെ​ൻ​ഷ​നി​ൽ കെ.​വി. മോ​ഹ​ൻ​കു​മാ​റി​ന്‍റെ പ​ങ്കാ​ളി​ത്തം എ​ഴു​ത്തു​കാ​രും വാ​യ​ന​ക്കാ​രും ക​ലാ​സ്വാ​ദ​ക​രും ഒ​രു​പോ​ലെ ആ​കാം​ക്ഷ​യോ​ടെ കാ​ത്തി​രി​ക്കു​ന്ന നി​മി​ഷ​മാ​ണെ​ന്ന് ഫൊ​ക്കാ​ന പ്ര​സി​ഡ​ന്‍റ് സ​ജി​മോ​ൻ ആന്‍റണി പ​റ​ഞ്ഞു.

പ​ത്മ​വി​ഭൂ​ഷ​ൺ അ​ടൂ​ർ ഗോ​പാ​ല​കൃ​ഷ്ണ​ൻ, പ​ത്മ​ശ്രീ മ​ട്ട​ന്നൂ​ർ ശ​ങ്ക​ര​ൻ​കു​ട്ടി, ടി.​ഡി. രാ​മ​കൃ​ഷ്ണ​ൻ, ജോ​സ് പ​ന​ച്ചി​പ്പു​റം, പ്ര​മീ​ളാ​ദേ​വി തു​ട​ങ്ങി ക​ലാ-​സാ​ഹി​ത്യ-​സാം​സ്കാ​രി​ക രം​ഗ​ങ്ങ​ളി​ലെ വി​ശി​ഷ്ട വ്യ​ക്തി​ത്വ​ങ്ങ​ൾ അ​ണി​നി​ര​ക്കു​ന്ന ഫൊ​ക്കാ​ന ക​ൺ​വ​ൻ​ഷ​ൻ, പ്ര​വാ​സി മ​ല​യാ​ളി​ക​ളു​ടെ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും ശ്ര​ദ്ധേ​യ​മാ​യ സാം​സ്കാ​രി​ക മ​ഹാ​മേ​ള​ക​ളി​ലൊ​ന്നാ​യി മാ​റു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ വ്യ​ക്ത​മാ​ക്കി.

ഓ​ഗ​സ്റ്റ് ആറ് മു​ത​ൽ ഒമ്പത് വ​രെ ന​ട​ക്കു​ന്ന ക​ൺ​വൻ​ഷ​നി​ൽ വൈ​വി​ധ്യ​മാ​ർ​ന്ന ക​ലാ-​സാ​ഹി​ത്യ-​സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ളാ​ണ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

Latest News

Corehub Up