x
ad
Tue, 15 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ലെ​നി​ൻ, മാ​ർ​ക്സ്, ഹോ ​ചി മി​ൻ: കോ​ൽ​ക്ക​ത്ത​യി​ലെ പ്ര​ധാ​ന റോ​ഡു​ക​ളു​ടെ പേ​രു​ക​ൾ മാ​റ്റാ​ൻ ബി​ജെ​പി സ​മി​തി 

ഓൺലൈൻ ഡെസ്ക്
Published: September 15, 2026 12:47 AM IST | Updated: September 15, 2026 12:47 AM IST

പ്രതീകാത്മക ചിത്രം

കോൽക്കത്ത: കോ​ൽ​ക്ക​ത്ത​യി​ലെ പ്ര​മു​ഖ ക​മ്മ്യൂ​ണി​സ്റ്റ് നേ​താ​ക്ക​ളു​ടെ പേ​രു​ക​ളി​ലു​ള്ള റോ​ഡു​ക​ൾ, പാ​ല​ങ്ങ​ൾ, പൊ​തു​സ്ഥ​ല​ങ്ങ​ൾ എ​ന്നി​വ​യു​ടെ പേ​രു​ക​ൾ മാ​റ്റാ​നു​ള്ള നീ​ക്ക​വു​മാ​യി പ​ശ്ചി​മ ബം​ഗാ​ളി​ലെ ബി​ജെ​പി സ​ർ​ക്കാ​ർ നി​യോ​ഗി​ച്ച ഉ​പ​ദേ​ശ​ക സ​മി​തി. ലെ​നി​ൻ സ​ര​ണി, കാ​ൾ മാ​ർ​ക്സ് സ​ര​ണി, ഹോ ​ചി മി​ൻ സ​ര​ണി എ​ന്നീ പ്ര​ധാ​ന റോ​ഡു​ക​ളു​ടെ പേ​രു​ക​ൾ മാ​റ്റു​ന്ന നി​ർ​ദേ​ശ​ങ്ങ​ളാ​ണ് സ​മി​തി പ്ര​ധാ​ന​മാ​യും പ​രി​ഗ​ണി​ക്കു​ന്ന​ത്. 

ഭാ​ര​ത് സേ​വാ​ശ്ര​മം സം​ഘ​ത്തി​ലെ സ്വാ​മി പ്ര​ദീ​പ്താ​ന​ന്ദ (കാ​ർ​ത്തി​ക് മ​ഹാ​രാ​ജ്) ത​ല​വ​നാ​യ പ​ത്തം​ഗ സ​മി​തി​യാ​ണ് മാ​റ്റ​ങ്ങ​ൾ നി​ർ​ദേ​ശി​ക്കു​ന്ന​ത്. ദു​ർ​ഗാ പൂ​ജ​യ്ക്ക് ശേ​ഷ​മാ​യി​രി​ക്കും സ​മി​തി​യു​ടെ ആ​ദ്യ ഔ​ദ്യോ​ഗി​ക യോ​ഗം ചേ​രു​ക. കാ​ൾ മാ​ർ​ക്സ് സ​ര​ണി​ക്ക് ബം​ഗാ​ളി ക​വി​ക​ളാ​യ മൈ​ക്കി​ൾ മ​ധു​സൂ​ദ​ൻ ദ​ത്ത് അ​ല്ലെ​ങ്കി​ൽ രം​ഗ​ലാ​ൽ ബ​ന്ദ്യോ​പാ​ധ്യാ​യ എ​ന്നി​വ​രു​ടെ പേ​ര് ന​ൽ​കാ​ൻ മു​തി​ർ​ന്ന ബി​ജെ​പി നേ​താ​വ് ത​ഥാ​ഗ​ത റോ​യ് നി​ർ​ദേ​ശി​ച്ചു.

ലെ​നി​ൻ സ​ര​ണി​ക്ക് സ്വാ​ത​ന്ത്ര്യ​സ​മ​ര സേ​നാ​നി​യും ഗ​ണി​ത​ശാ​സ്ത്ര​ജ്ഞ​നു​മാ​യ ദേ​ബ​പ്ര​സാ​ദ് ഘോ​ഷി​ന്‍റെ പേ​രും ഹോ ​ചി മി​ൻ സ​ര​ണി​ക്ക് മാ​ർ​ട്ടി​ൻ ലൂ​ഥ​ർ കിം​ഗ് ജൂ​നി​യ​റി​ന്‍റെ പേ​രു​മാ​ണ് പ​രി​ഗ​ണ​ന​യി​ലു​ള്ള​ത്. എ​സ്‌​പ്ല​നേ​ഡ് ജം​ഗ്ഷ​നി​ലു​ള്ള ലെ​നി​ന്‍റെ പ്ര​തി​മ മാ​റ്റു​ന്ന കാ​ര്യ​വും തോ​ളീ​ഗ​ഞ്ച്-​ഗ​രി​യ മെ​ട്രോ സ്റ്റേ​ഷ​നു​ക​ൾ​ക്ക് വ്യ​ക്തി​ക​ളു​ടെ പേ​രി​ന് പ​ക​രം സ്ഥ​ല​പ്പേ​രു​ക​ൾ ന​ൽ​കു​ന്ന കാ​ര്യ​വും സ​മി​തി ആ​ലോ​ചി​ക്കു​ന്നു​ണ്ട്.

ബി​ജെ​പി​യു​ടേ​ത് പ്ര​തി​കാ​ര രാ​ഷ്ട്രീ​യ​മാ​ണെ​ന്ന് തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ചു. ക​മ്മ്യൂ​ണി​സ്റ്റ് ആ​ശ​യ​ങ്ങ​ളോ​ട് വി​യോ​ജി​പ്പു​ണ്ടെ​ങ്കി​ലും ലെ​നി​ൻ സ​ര​ണി പോ​ലെ​യു​ള്ള ച​രി​ത്ര​പ​ര​മാ​യ പേ​രു​ക​ൾ മാ​റ്റു​ന്ന​തി​നെ ശ​ക്ത​മാ​യി എ​തി​ർ​ക്കു​മെ​ന്ന് ടി​എം​സി വ​ക്താ​വ് കു​നാ​ൽ ഘോ​ഷ് വ്യ​ക്ത​മാ​ക്കി. 

Tags : BJP WestBengal LatestNews Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up