x
ad
Mon, 14 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ദി​വ​സ​ങ്ങ​ളു​ടെ വ്യത്യാ​സ​ത്തി​ൽ സു​ഹൃ​ത്തു​ക്ക​ൾ ജീ​വ​നൊ​ടു​ക്കി

വെബ്ഡെസ്ക്
Published: September 14, 2026 10:37 PM IST | Updated: September 14, 2026 10:37 PM IST

അ​ർ​ജു​ൻ ഡ​യ​നീ​ഷ്യ​സ്, ജോ​ർ​ജ് ബി​ജു

ക​ഴ​ക്കൂ​ട്ടം : ദി​വ​സ​ങ്ങ​ളു​ടെ വി​ത്യാ​സ​ത്തി​ൽ സു​ഹൃ​ത്തു​ക്ക​ൾ ജീ​വ​നൊ​ടു​ക്കി. പ​ള്ളി​ത്തു​റ ക​നാ​ൽ പു​റ​മ്പോ​ക്ക് നി​ർ​മ​ല ലൈ​നി​ൽ ജോ​ൺ ബ്രി​ട്ടാ​സ് ലൈ​നി​ൽ ഡ​യ​നീ​ഷ്യ​സി​ന്‍റെ​യും ക​വി​ത​യു​ടെ​യും മ​ക​ൻ അ​ർ​ജു​ൻ ഡ​യ​നീ​ഷ്യ​സ് ( മ​നോ​ജ്-17) നെ ​ആ​ണ് ഇ​ന്ന​ലെ കു​ള​ത്തൂ​ർ ആ​ശാ​ൻ സ്മാ​ര​ക​ത്തി​ന് സ​മീ​പം ഹോം ​സ്‌​റ്റേ​യി​ൽ ഫാ​നി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

അ​ർ​ജു​ൻ ഡ​യ​നീ​ഷ്യ​സി​ന്‍റെ സു​ഹൃ​ത്ത് ജോ​ർ​ജ് ബി​ജു​വി​നെ ദി​വ​സ​ങ്ങ​ൾ​ക്കു മു​ന്പ് തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യി​രു​ന്നു. അ​ർ​ജു​ൻ ഡ​യ​നീ​ഷ്യ​സി​ന്‍റെ മാ​താ​പി​താ​ക്ക​ൾ ഇ​റ്റ​ലി​യി​ലാ​ണ് താ​മ​സം. ത​മ്പാ​നൂ​രി​ൽ എ​സി മെ​ക്കാ​നി​ക്ക​ൽ കോ​ഴ്‌​സ് പ​ഠി​ക്കു​ക​യാ​ണ് അ​ർ​ജു​ൻ ഡ​യ​നീ​ഷ്യ​സ് . ക​ഴ​ക്കൂ​ട്ടം പൊ​ലി​സ് എ​ത്തി ന​ട​പ​ടി​ക​ൾ​ക്ക് ശേ​ഷം മൃ​ത​ദേ​ഹം മെ​ഡി​ക്ക​ൽ കോ​ള​ജ് മോ​ർ​ച്ച​റി​യി​ലേ​ക്ക് കൊ​ണ്ട് പോ​യി.

അ​ർ​ജു​ൻ ഡ​യ​നീ​ഷ്യ​സി​ന്‍റെ സു​ഹൃ​ത്ത് പ​ള്ളി​ത്തു​റ സെ​ന്‍റ് മാ​ർ​ത്ത ലൈ​നി​ൽ ബി​എ​സ് വി​ല്ല​യി​ൽ ബി​ജു സ്‌​റ്റീ​ഫ​ന്‍റെ​യും ഷൈ​നി​യു​ടെ​യും മ​ക​ൻ ജോ​ർ​ജ് ബി​ജു ( 17 ) വി​നെ വെ​ള്ളി​യാ​ഴ്ച​യാ​ണ് വീ​ട്ടി​ലെ ഫാ​നി​ൽ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യി​യ​ത്.

വ​ലി​യ​തു​റ സെ​ന്‍റ് ആ​ന്‍റ​ണീ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ലെ പ്ല​സ് ടു ​വി​ദ്യാ​ർ​ഥി​യാ​യി​രു​ന്നു ജോ​ർ​ജ് ബി​ജു. സൃ​ഹൃ​ത്ത് മ​രി​ച്ച​തി​ന്‍റെ മ​നോ​വി​ഷ​മ​മാ​കാം അ​ർ​ജു​ൻ ഡ​യ​നീ​ഷ്യ​സി​ന്‍റെ മ​ര​ണ കാ​ര​ണ​മെ​ന്ന് പൊ​ലി​സ് പ​റ​ഞ്ഞു.

അ​ർ​ജു​ൻ ഡ​യ​നീ​ഷ്യ​സി​ന്‍റെ സ​ഹോ​ദ​ര​ൻ ആ​രോ​മ​ൽ ഡ​യ​നീ​ഷ്യ​സ്. ജോ​ർ​ജ് ബി​ജു​വി​ന്‍റെ സ​ഹോ​ദ​ര​ങ്ങ​ൾ: സെ​ലീ​ഷ്യ ബി​ജു,ജെ​യ്സ​ൻ ബി​ജു.

 

 

 

Tags : Friends Suicide Apart Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up