x
ad
Tue, 15 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നീതി നിഷേധിക്കപ്പെട്ടവരോടൊപ്പം ചേരുകയെന്നത് ക്രൈസ്തവദൗത്യം: ബിഷപ് ഗീവർഗീസ് മാർ അപ്രേം

വെബ്ഡെസ്ക്
Published: September 15, 2026 12:21 AM IST | Updated: September 15, 2026 12:21 AM IST

കെ​​​സി​​​ബി​​​സി എ​​​സ്‌​​സി, ​എ​​​സ്ടി ക​​​മ്മി​​​ഷ​​​ൻ ചെ​​​യ​​​ർ​​​മാ​​​ൻ ബി​​​ഷ​​​പ് ഗീ​​​വ​​​ർ​​​ഗീ​​​സ് മാ​​​ർ അ​​​പ്രേം ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യു​​​ന്നു.

ച​​​ങ്ങ​​​നാ​​​ശേ​​​രി: നീ​​​തി നി​​​ഷേ​​​ധി​​​ക്ക​​​പ്പെ​​​ട്ട​​​വ​​​രു​​​ടെ​​​യും പാ​​​ർ​​​ശ്വ​​​വ​​​ത്കൃ​​​ത​​​രു​​​ടെ​​​യും പോ​​​രാ​​​ട്ട​​​ങ്ങ​​​ളി​​​ൽ പ​​​ങ്കു​​ചേ​​​രു​​​ക എ​​​ന്ന​​​ത് ക്രൈ​​​സ്ത​​​വ ജീ​​​വി​​​ത ദൗ​​​ത്യ​​​മാ​​​ക​​​ണ​​​മെ​​​ന്ന് കെ​​​സി​​​ബി​​​സി എ​​​സ്‌​​സി, ​എ​​​സ്ടി ക​​​മ്മി​​​ഷ​​​ൻ ചെ​​​യ​​​ർ​​​മാ​​​ൻ ബി​​​ഷ​​​പ് ഗീ​​​വ​​​ർ​​​ഗീ​​​സ് മാ​​​ർ അ​​​പ്രേം.

ദ​​​ളി​​​ത് ക​​​ത്തോ​​​ലി​​​ക്കാ മ​​​ഹാ​​​ജ​​​ന സ​​​ഭ​​​യു​​​ടെ സം​​​സ്ഥാ​​​ന കൗ​​​ൺ​​​സി​​​ൽ ച​​​ങ്ങ​​​നാ​​​ശേ​​​രി അ​​​തി​​​രൂ​​​പ​​​ത പാ​​​സ്റ്റ​​​റ​​​ൽ സെ​​​ന്‍റ​​റി​​​ൽ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു പ്ര​​​സം​​​ഗി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

എ​​​ല്ലാ​​​വ​​​ർ​​​ക്കും തു​​​ല്യ​​​നീ​​​തി പ്ര​​​ദാ​​​നം ചെ​​​യ്യു​​​ന്ന മ​​​തേ​​​ത​​​ര ജ​​​നാ​​​ധി​​​പ​​​ത്യ രാ​​​ജ്യ​​​ത്ത് മ​​​ത​​​പ​​​ര​​​മാ​​​യ കാ​​​ര്യ​​​ങ്ങ​​​ളു​​​ടെ പേ​​​രി​​​ൽ അ​​​വ​​​കാ​​​ശം നി​​​ഷേ​​​ധി​​​ക്കു​​​ന്നു. ദ​​​ളി​​​ത​​​ർ ക്രി​​​സ്തു​​​മ​​​തം സ്വീ​​​ക​​​രി​​​ച്ചാ​​​ൽ അ​​​വ​​​കാ​​​ശ​​​ങ്ങ​​​ൾ ന​​​ഷ്ട​​​മാ​​​കു​​​ന്ന​​​ത് ഭ​​​ര​​​ണ​​​ഘ​​​ട​​​നാ വി​​​രു​​​ദ്ധ​​​മാ​​​ണെ​​​ന്ന് ഗീ​​​വ​​​ർ​​​ഗീ​​​സ് മാ​​​ർ അ​​​പ്രം പ​​​റ​​​ഞ്ഞു. സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​ന്‍റ് ഷി​​​ബു ജോ​​​സ​​​ഫ് യോ​​​ഗ​​​ത്തി​​​ൽ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു.

ഡി​​​സി​​​എം​​​എ​​​സ് സം​​​സ്ഥാ​​​ന ഡ​​​യ​​​റ​​​ക്ട​​​ർ ഫാ. ​​​ജോ​​​സു​​​കു​​​ട്ടി ഇ​​​ട​​​ത്തി​​​ന​​​കം ആ​​​മു​​​ഖസ​​​ന്ദേ​​​ശം ന​​​ൽ​​​കി. തു​​​ട​​​ർ​​​ന്ന് വി​​​വി​​​ധ ക​​​ർ​​​മ​​​പ​​​ദ്ധ​​​തി​​​ക​​​ളു​​​ടെ അ​​​വ​​​ത​​​ര​​​ണം ന​​​ട​​​ത്തി. ഡി​​​സി​​​എം​​​എ​​​സ് ച​​​ങ്ങ​​​നാ​​​ശേ​​​രി അ​​​തി​​​രൂ​​​പ​​​ത പ്ര​​​സി​​​ഡ​​ന്‍റ് ഡോ. ​​​സി​​​ജോ ജേ​​​ക്ക​​​ബ് ന​​​ന്ദി പ​​​റ​​​ഞ്ഞു.

Tags : ChristianMission BishopGeevargheseMarAprem Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up