x
ad
Mon, 14 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഡ്രൈ​വിം​ഗ് ലൈ​സ​ന്‍​സി​ന് ഒ​രു പ​രീ​ക്ഷ കൂ​ടി: ലേ​ണേ​ഴ്‌​സ് ക​ഴി​ഞ്ഞ് 30 ദി​വ​സ​ത്തി​ന് ശേ​ഷം ഹ​സാ​ര്‍​ഡ് പെ​ര്‍​സെ​പ്ഷ​ന്‍ ടെ​സ്റ്റ്

വെബ് ഡെസ്‌ക്
Published: September 14, 2026 08:39 PM IST | Updated: September 14, 2026 08:40 PM IST

പ്രതീകാത്മക ചിത്രം

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഡ്രൈ​വിം​ഗ് ലൈ​സ​ന്‍​സി​നാ​യി ഒ​രു പ​രീ​ക്ഷ കൂ​ടി ഏ​ര്‍​പ്പെ​ടു​ത്തി എം​വി​ഡി. ലേ​ണേ​ഴ്‌​സ് ക​ഴി​ഞ്ഞ് 30 ദി​വ​സ​ത്തി​ന് ശേ​ഷ​മാ​യി​രി​ക്കും പ​രീ​ക്ഷ.

ഹ​സാ​ര്‍​ഡ് പെ​ര്‍​സെ​പ്ഷ​ന്‍ ടെ​സ്റ്റാ​ണ് പാ​സാ​കേ​ണ്ട​ത്. വീ​ഡി​യോ ഗെ​യിം മാ​തൃ​ക​യി​ലാ​ണ് ടെ​സ്റ്റ് ഏ​ര്‍​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. പു​തി​യ പ​രീ​ക്ഷ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഗ​താ​ഗ​ത ക​മ്മി​ഷ​ണ​ര്‍ ഉ​ത്ത​ര​വി​റ​ക്കി.

ഡ്രൈ​വിം​ഗി​നി​ടെ റോ​ഡി​ല്‍ പെ​ട്ടെ​ന്നു​ണ്ടാ​കു​ന്ന അ​പ​ക​ട​സാ​ധ്യ​ത​ക​ളും ത​ട​സ​ങ്ങ​ളും കൃ​ത്യ​മാ​യി മ​ന​സി​ലാ​ക്കി അ​തി​ന​നു​സ​രി​ച്ച് സു​ര​ക്ഷി​ത​മാ​യി വാ​ഹ​നം നി​യ​ന്ത്രി​ക്കാ​ന്‍ പ്രാ​പ്ത​രാ​ക്കു​ന്ന ഹ​സാ​ര്‍​ഡ് പെ​ര്‍​സെ​പ്ഷ​ന്‍ പ​രി​ശീ​ല​ന​മാ​ണ് പു​തി​യ​താ​യി ഏ​ര്‍​പ്പെ​ടു​ത്തു​ന്ന​ത്. ഡി​സം​ബ​ര്‍ 31 മു​ത​ല്‍ ഇ​ത് പ്രാ​ബ​ല്യ​ത്തി​ല്‍ വ​രും.

ഹ​സാ​ര്‍​ഡ് പെ​ര്‍​സെ​പ്ഷ​ന്‍ പ​രീ​ക്ഷ ക​മ്പ്യൂ​ട്ട​ര്‍ മു​ഖേ​ന​യാ​യി​രി​ക്കും ന​ട​ത്തു​ക. റോ​ഡി​ലെ അ​പ​ക​ട സാ​ധ്യ​ത തി​രി​ച്ച​റി​യാ​നു​ള്ള ശേ​ഷി​യാ​ണ് വി​ല​യി​രു​ത്തു​ക. അം​ഗീ​കൃ​ത ഡ്രൈ​വിം​ഗ് സ്‌​കൂ​ളു​ക​ള്‍ അ​ടു​ത്ത മൂ​ന്ന് മാ​സ​ത്തി​ന​കം അ​പേ​ക്ഷ​ക​ര്‍​ക്ക് ഹ​സാ​ര്‍​ഡ് പെ​ര്‍​സെ​പ്ഷ​ന്‍ ടെ​സ്റ്റി​നു​ള്ള പ​രി​ശീ​ല​നം ന​ല്‍​ക​ണ​മെ​ന്ന് നി​ര്‍​ദേ​ശി​ച്ചി​ട്ടു​ണ്ട്.

Tags : Hazard perception test driving license Learners MVD Computer

Recent News

Corehub Up