കടുത്തുരുത്തി: കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കല്ലറയിലെ ഗവണ്മെന്റ് മന്ദിരത്തിലേക്ക് എസ്ബിഐ നൽകിയ കംപ്യൂട്ടര്‍ അടക്കമുള്ള സിഎസ്ആര്‍ പദ്ധതിയില്‍നിന്നുള്ള രണ്ട് ലക്ഷം രൂപയുടെ ഉപകരണങ്ങള്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കുര്യാക്കോസ് തോട്ടത്തിലും മഹിളാമന്ദിരം സൂപ്രണ്ട് സാറാമ്മ ജോയിയും ചേര്‍ന്ന് ഏറ്റുവാങ്ങി. കല്ലറ പഞ്ചായത്ത് പ്രസിഡന്റ് മിനി അഗസ്റ്റിന് അധ്യക്ഷത വഹിച്ചു.
യോഗത്തില്‍ എസ്ബിഐ കല്ലറ ബ്രാഞ്ച് മാനേജര്‍ വി. ഇന്ദു, ശ്യാം മോഹന്‍, മിനി ബാബു, ലൈസമ്മ ജോസ്, ബിനി അഭിലാഷ്, ഉഷ രാജു എന്നിവര്‍ പ്രസംഗിച്ചു.